»   » സില്‍ക് സ്മിത ഗ്ലാമര്‍ ദേവത: ശ്വേത മേനോന്‍

സില്‍ക് സ്മിത ഗ്ലാമര്‍ ദേവത: ശ്വേത മേനോന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/07-swetha-menon-like-good-roles-and-glamour-2-aid0031.html">Next »</a></li></ul>
Swetha Menon
ഒരിടവേളയ്ക്ക്‌ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തി ഗ്ലാമര്‍ പോലെതന്നെ എന്തും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ച നടി ശ്വേത മേനോന്‍ തെലുങ്കിലേയ്ക്ക് കടക്കുന്നു. നാഗാര്‍ജ്ജുനയുടെ ചിത്രമായ രാജണ്ണയില്‍ നായികാപ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ശ്വേത മേനോന്‍.

രാജണ്ണ നല്ല ചിത്രമാണെന്നും തന്റെ കഥാപാത്രം വളരെ ശക്തമാണെന്നും ശ്വേത പറയുന്നു. നെഗറ്റീവ് റോളാണ് ഇത്. ഒരു മഹാരാഷ്ട്രക്കാരിയായിട്ടാണ് ശ്വേത ചിത്രത്തില്‍ എത്തുന്നത്. എത്രയും നിഷ്ഠൂരയായ ഒരു സ്ത്രീ കഥാപാത്രമാണ് ഇത്.

രാജണ്ണയിലൂടെ തെലുങ്ക് അരങ്ങേറ്റത്തിന് ശ്വേത തയ്യാറെടുക്കുന്നതിനിടെ മലയാളചിത്രമായ രതിനിര്‍വേദത്തിന്റെ തെലുങ്ക് റീമേക്കും ഉടന്‍ റിലീസ് ചെയ്യും. ഏറെ വെല്ലുവിളികള്‍ നേരിട്ട വേഷമായിരുന്നു രതിനിര്‍വേദത്തിലേതെന്നും രതിനിര്‍വേദത്തിന് ഏറ്റവും യോജിച്ച നടി താനാണെന്ന് ഒരു സര്‍വ്വേയില്‍ ഭൂരിപക്ഷം ആളുകള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ആവേഷം ഏറ്റെടുത്തതെന്നും ശ്വേത പറയുന്നു.

എന്നെ സില്‍ക്ക് സ്മിതയുമായി താരതമ്യം ചെയ്യുന്ന ആളുകളോട് നന്ദിയുണ്ട്. എന്നാല്‍ എന്നെപ്പോലെയല്ല ഗ്ലാമറിന്റെ ദേവതയായിരുന്നു സില്‍ക്- ശ്വേത പറയുന്നു.

അടുത്തപേജില്‍
ഗ്ലാമര്‍ താരമായി മരിയ്ക്കുകയും ചെയ്യും: ശ്വേത

<ul id="pagination-digg"><li class="next"><a href="/starpage/07-swetha-menon-like-good-roles-and-glamour-2-aid0031.html">Next »</a></li></ul>
English summary
Shweta Menon, a veteran of Malayalam and Bollywood films, is very excited about her first Telugu film, Nagarjuna’s Rajanna. The first Malayalam actress to model for Kamasutra tells us about her glamorous image and how her image was built on Bollywood item numbers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam