»   »  മീഡിയ എന്നെ അവഗണിച്ചു: ഇന്ദ്രജിത്ത്

മീഡിയ എന്നെ അവഗണിച്ചു: ഇന്ദ്രജിത്ത്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/08-indrajith-against-media-2-aid0167.html">Next »</a></li></ul>
indrajith
എന്നും വൈവിധ്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യം കാണിച്ചിട്ടുള്ള നടനാണ് ഇന്ദ്രജിത്ത്. വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ ധൈര്യപൂര്‍വ്വം സ്വീകരിക്കുന്നതാണ് ഇന്ദ്രന്റെ ശൈലി.

പത്തു വര്‍ഷത്തോളമായി മലയാള സിനിമാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഈ നടന് പക്ഷേ ഒരു പരാതിയുണ്ട്. തന്റെ ശ്രമങ്ങളെ മീഡിയ അവഗണിച്ചുവെന്നതാണത്. അടുത്തിടെ ഒരു സിനിമാ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.

അടുത്തിടെ സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തിന്റെ ഡിവിഡി വിപണിയില്‍ ഇറങ്ങിയപ്പോള്‍ ഒട്ടേറെ പേര്‍ അതു കണ്ട് തന്നെ അഭിനന്ദനമറിയിച്ചെന്ന് ഇന്ദ്രജിത്ത്. അതില്‍ താനവതരിപ്പിച്ച കഥാപാത്രം നന്നായെന്നും പലരും പറഞ്ഞു.

ആ സിനിമയ്ക്ക് വേണ്ടി തമിഴിലുടനീളം സംസാരിയ്ക്കുന്ന കഥാപാത്രത്തെ ഡബ്ബ് ചെയ്തത് താനാണെന്ന് പറഞ്ഞെങ്കിലും പലരും വിശ്വസിച്ചില്ല. അത്തരമൊരു സിനിമ തീയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാതെ കടന്നുപോയി. ഇതു പോലെ നായകന്‍ എന്ന ചിത്രത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെട്ടു.

അതിലെ കഥകളി നടനെ അവതരിപ്പിക്കുന്നതിനായി രണ്ടു മാസത്തോളം കഥകളി അഭ്യസിച്ചു. എന്നാല്‍ ആ കഥാപാത്രത്തെ പറ്റി അധികമാരും പറഞ്ഞു കേട്ടില്ല. തന്റെ ശ്രമങ്ങളെ പറ്റിയും എവിടേയും പരാമര്‍ശിച്ചു കണ്ടില്ലെന്നും ഇന്ദ്രജിത്ത്. തന്റെ സഹോദരന്‍ പൃഥ്വിരാജിനെതിരെ അപവാദങ്ങള്‍ പ്രചരിക്കുന്നതിനെ പറ്റിയും ഇന്ദ്രജിത്ത് പ്രതികരിക്കുകയുണ്ടായി.

അടുത്ത പേജില്‍
പൃഥ്വിയെ കുറിച്ചുള്ള പ്രചാരണങ്ങളില്‍ ദുഖമില്ല

<ul id="pagination-digg"><li class="next"><a href="/starpage/08-indrajith-against-media-2-aid0167.html">Next »</a></li></ul>

English summary
Actor Indrajith says that media avoided his attempts. He worked hard for films like Nayakan, City of God, but didn't get any good words from media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X