For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗ്ലാമര്‍ വേഷങ്ങളില്‍ കണ്ണുനട്ട് സന്ധ്യ

  By Ravi Nath
  |

  Sandhya
  ഗ്ലാമര്‍ വേഷങ്ങള്‍ക്ക് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കോര്‍ണറുകളില്‍ നിന്നാണ് സ്വീകാര്യത ലഭിക്കുന്നത്. കാതല്‍ സന്ധ്യയെ ഒരു ഗ്ലാമര്‍നടിയായ് കാണാന്‍ മലയാളിപ്രേക്ഷകര്‍ക്ക് താല്പര്യം കാണില്ല കാരണം അവരുടെ മുഖലക്ഷണം തന്നെ. പക്ഷേ പറഞ്ഞിട്ടെന്താകാര്യം അത്തരം വേഷങ്ങള്‍ക്ക് സന്ധ്യ എന്നേ റെഡി. മലയാളിയായ സന്ധ്യ തമിഴിലൂടെയാണ് ക്യാമറയ്ക്കു മുമ്പിലെത്തിയത്.

  ഭരതിന്റെ നായികയായ് വന്ന കാതല്‍ സൂപ്പര്‍ഹിറ്റായതോടെ സന്ധ്യയുടെ പേരിനു മുമ്പില്‍ കാതല്‍ ചേര്‍ന്നു, ഒപ്പം ഒരുപാട് അവസരങ്ങളും. അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടാണോ സന്ധ്യ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് വരുന്നതെന്നറിയില്ല.

  കാതലിനുശേഷം തമിഴിലെ പ്രശസ്ത നായകരായ ജീവ, പ്രസന്ന എന്നിവരുടേയും പൃഥ്വിരാജിന്റെയും നായികയായി തിളങ്ങിയ സന്ധ്യയ്ക്കു തെലുങ്കില്‍ നിന്നും കന്നഡത്തില്‍നിന്നും ഓഫറുകള്‍ കിട്ടി. മലയാളത്തില്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്റ്‌
  ,പ്രജാപതി, സൈക്കിള്‍, കോളേജ് ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ .ഇടക്കാലത്ത് സന്ധ്യ വീണ്ടും വരികയാണ്.

  അവസരങ്ങള്‍ കുറവായതുകൊണ്ട് മാത്രമല്ല സന്ധ്യ ഗ്ലാമര്‍ വേഷത്തോട് ആഭിമുഖ്യം കാണിക്കുന്നത്. ഇന്നത്തെ കോളേജ് കുട്ടികളുടെ കെട്ടിലും മട്ടിലും കാണുന്ന ശരീരപ്രദര്‍ശനം മാറി വരുന്ന ചിന്തകളുടെയും മനോഗതിയുടേയും നേര്‍ചിത്രമാണ്.
  അവരവര്‍ക്ക് ആത്മവിശ്വാസം തരുന്ന രീതിയിലുള്ള വസ്ത്രധാരണം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഈ രീതിയെ കുറ്റം പറയാനും ആവില്ല.

  തന്റെ ശരീര സാദ്ധ്യതകളെ, രൂപഭംഗിയെ, മാക്‌സിമം പ്രമോട്ട് ചെയ്യുന്ന വസ്ത്ര രീതിയെ ഫാഷന്‍ സങ്കല്‍പത്തെ കുടുംബവും സമൂഹവും വിദ്യാഭ്യാസരംഗവും അനുവദിച്ചുകൊടുക്കുമ്പോള്‍ അതിന്റെ മാറ്റങ്ങള്‍ സിനിമയിലും പ്രകടമാവുക സ്വാഭാവികം.

  അത്തരം കുട്ടിയുടുപ്പുകളും ഇറുകിയ വസ്ത്രങ്ങളും ധരിച്ചെത്തുന്ന നായികയേയും സ്ത്രീ കഥാപാത്രങ്ങളേയും സിനിമ ആവശ്യപ്പെടുന്ന പക്ഷം അതിനുതയ്യാറായല്ലേ പറ്റൂ. അതില്‍ വിമുഖത കാണിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അന്യഭാഷാ ചിത്രങ്ങളില്‍ ഇങ്ങിനെ തള്ളിപ്പറയുന്നത് ഒട്ടും ശരിയല്ല.

  സന്ധ്യയ്ക്ക് അത്തരം വേഷങ്ങളും കഥാപാത്രങ്ങളും താല്പര്യമാണെങ്കിലും അതിനായ് ആരും വിളിക്കുന്നില്ല. അതിനു കാരണം തന്റെ ശരീരപ്രകൃതിയാണെന്നും സന്ധ്യ തിരിച്ചറിയുന്നു. എന്നാല്‍ അത്തരം റോളുകള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ഏറ്റെടുക്കുമെന്നാണ് സന്ധ്യ പറയുന്നത്. ശാസ്ത്രീയമായ് നൃത്തമൊക്കെ അഭ്യസിച്ച സന്ധ്യയ്ക്ക് മലയാളസിനിമയോട് തന്നെയാണ് താല്പര്യം.

  നല്ല വേഷങ്ങള്‍ ഇനിയും തന്നെ തേടി വരുമെന്ന് ശുഭപ്രതീക്ഷയും സന്ധ്യയ്ക്കുണ്ട്. പ്രണയത്തെ കുറിച്ച് മൗനം ഭജിയ്ക്കുന്ന സന്ധ്യ തല്ക്കാലം വിവാഹവും വേണ്ടെന്ന തീരുമാനത്തിലാണ്.

  English summary
  Actress Sandhya considers shedding her clothes on silver screen in forthcoming movies. The Malayalam based and Chennai Vidyodaya school girl Revathy was spotted by Director Balaji Sakthivel and she become popular in the name of Sandhya after hot trick success of Tamil movie “Kadhal”.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X