»   » വിവാഹത്തോടെ മംമ്തയും അരങ്ങൊഴിയും?

വിവാഹത്തോടെ മംമ്തയും അരങ്ങൊഴിയും?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/10-is-mamta-mohandas-to-quit-acting-2-aid0166.html">Next »</a></li></ul>
Mamta Mohandas
പ്രശസ്ത സംവിധായകന്‍ ഹരിഹരനാണ് മംമ്ത മോഹന്‍ദാസ് എന്ന നടിയെ മലയാളത്തിന് പരിചയപ്പെടുത്തിയത്. മയൂഖത്തിലെ അസുഖക്കാരിക്കുട്ടിയായ് വന്ന മംമ്ത പ്രഥമ ചിത്രത്തില്‍ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആദ്യം ചില ചിത്രങ്ങള്‍ തിരഞ്ഞടുത്തതില്‍ അബദ്ധം കാണിച്ചുവെങ്കിലും പിന്നീട് മംമ്തയും നല്ല സിനിമയുടെ ഭാഗമായി. മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ മംമ്ത ചെയ്തു. ഇതിനിടെ വന്ന കാന്‍സര്‍ എന്ന വില്ലനെയും മംമ്ത ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്തു.

മറ്റു പല കഴിവുതെളിയിച്ച നടിമാര്‍ക്കും പിന്നാലെ മംമ്തയുടെ വിവാഹവും നടക്കാന്‍ പോവുകയാണ്. മുഖ്യധാര സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് ശ്വേതയെപ്പോലെ മംമ്തയും വിവാഹത്തിനൊരുങ്ങുന്നത്.

കമ്മിറ്റ് ചെയ്ത സിനിമകള്‍ തീരുന്ന മുറയ്ക്ക് 2012 ല്‍ വിവാഹം എന്നാണ് മംമ്തയുടെ തീരുമാനം. വിദേശത്ത് ജോലിചെയ്യുന്ന പ്രതിശ്രുതവരന്‍ മംമ്തയുടെ ബാല്യകാല സുഹൃത്തും കുടുംബസുഹൃത്തുമാണ്.

മറ്റുള്ള നടിമാരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് മംമ്ത. മലയാളത്തിനോടൊപ്പം തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുകയും പിന്നണി പാടുകയും ചെയ്ത മമ്ത, ഗ്‌ളാമര്‍ വേഷങ്ങളിലും അഭിനയിക്കാന്‍ തയ്യാറായി. ഈ വേഷങ്ങള്‍ ചെയ്യുമ്പോള്‍ത്തന്നെ ഇന്റലക്ച്വല്‍ വേഷങ്ങളും മംമ്തയെ തേടിവന്നു. അത്തരം വേഷങ്ങളില്‍ മംമ്ത ഏറെ മുമ്പോട്ട് പോവുകയും ചെയ്തു.

അടുത്ത പേജില്‍
മംമ്ത ഇന്റലിജന്റായ നടി

<ul id="pagination-digg"><li class="next"><a href="/starpage/10-is-mamta-mohandas-to-quit-acting-2-aid0166.html">Next »</a></li></ul>
English summary
Mamta Mohandas, the heroine in Sudeep’s Gooli (directed by P.N. Sathya and produced by Ramu) is entering wedlock soon. This hot South Indian star will be marrying her childhood friend

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam