»   »  മലേഷ്യയിലും പൃഥ്വിയ്ക്ക് ഫാന്‍സ് അസോസിയേഷന്‍!

മലേഷ്യയിലും പൃഥ്വിയ്ക്ക് ഫാന്‍സ് അസോസിയേഷന്‍!

Posted By:
Subscribe to Filmibeat Malayalam
Prithviraj
മലയാളത്തിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഇന്ന് ഫാന്‍സ് അസോസിയേഷനുകളുണ്ട്. അഭിമുഖങ്ങളിലും മറ്റും തങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെ പറ്റി സംസാരിക്കാന്‍ താരങ്ങള്‍ താത്പര്യം കാണിക്കാറുണ്ട്.

എന്നാല്‍ നടന്‍ പൃഥ്വിരാജിന് പറയാനുള്ളത് മറ്റൊരു കാര്യമാണ്. ഫാന്‍സ് തന്നെ അത്ഭുതപ്പെടുത്തിയ കഥയാണത്. ഹണിമൂണാഘോഷിക്കാന്‍ മലേഷ്യയിലെത്തിയ തന്നെ കാണാന്‍ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെത്തിയെന്നാണ് പൃഥ്വി പറയുന്നത്.

സമ്മാന പൊതിയുമായി അഭിനന്ദിക്കാനെത്തിയ ഫാന്‍സിനെ കണ്ട് പൃഥ്വി ഞെട്ടി. മലേഷ്യയിലും തനിയ്ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവായിരുന്നുവെന്നും പൃഥ്വി പറയുന്നു.

എങ്ങനെയാണ് മലേഷ്യയില്‍ തനിയ്ക്ക് ഫാന്‍സ് ഉണ്ടായതെന്നും പൃഥ്വി വിശദീകരിക്കുന്നു. തന്റെ തമിഴ് ചിത്രങ്ങള്‍ കണ്ടവരാണഅ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കിയതെന്നാണ് താരം പറയുന്നത്. ഒരു മാസികയ്ക്ക് വേണ്ടി താന്‍ നടത്തിയ യാത്രകളെ കുറിച്ച് വിവരിച്ചപ്പോഴാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

English summary

 Actor Prithviraj said that he has Fans Association in Malaysia.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam