»   » ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഒരു ഡ്രീം ഗേള്‍ മാത്രമേ ഉള്ളൂ. ഒരേയൊരു സ്വപ്‌ന സുന്ദരി. മറ്റാരുമല്ല അത്. പ്രായം ചുളിവ് വീഴ്ത്താത്ത സൗന്ദര്യത്തിന്റെ ഉടമ ഹേമ മാലിനി തന്നെ.

ഹേമ മാലിനിക്ക് 2013 ഒക്ടോബര്‍ 16 ബുധനാഴ്ച 65 വയസ്സ് തികയുകയാണ്. ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സ് കുളിര്‍പ്പിച്ച ഈ സ്വപ്‌ന സുന്ദരി ഇപ്പോഴും സൗന്ദര്യത്തിന്റെ നിറകുടം തന്നെ.

1948 ല്‍ ഒരു തമിഴ് അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ഹേമ മാലിനിയുടെ ജനനം. അമ്മ ജയ ചക്രവര്‍ത്തി അന്ന് തന്നെ ഒരു സിനിമ നിര്‍മ്മാതാവ് ആയിരുന്നു.

ഹേമ മാലിനിയെ കുറിച്ച് ഇതുവരെ അറിയാത്ത പത്ത് രഹസ്യങ്ങള്‍

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

ഹേമ മാലിനി എന്ന സ്വപ്‌ന സുന്ദരിയുടെ 65-ാം പിറന്നാള്‍ ദിനമാണ് 2013 ഒക്ടോബര്‍ 16. നമ്മുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പോലും 62 തികഞ്ഞിട്ടേ ഉള്ളൂ. ഹേമയേയും മ്മൂട്ടിയേയും അടുത്ത് നിര്‍ത്തിയാല്‍ ആര്‍ക്കാണം പ്രായം തോന്നിക്കുക?

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഭയങ്കര മടിച്ചിയായിരുന്നുവത്രെ ഡ്രീം ഗേള്‍ ഹേമ. പക്ഷേ ചരിത്രം പഠിക്കാന്‍ ഏറെ ഇഷ്ടമായിരുന്നു.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

സത്യത്തില്‍ തമിഴ് സിനിമയിലൂടെയായിരുന്നു ഹേമയുടെ അരങ്ങേറ്റം നടക്കേണ്ടിയിരുന്നത്. 15-ാം വയസ്സില്‍. പക്ഷേ തീരെ തടിയില്ലെന്ന് പറഞ്ഞ് അന്ന് ഹേമയെ ഒഴിവാക്കുകയായിരുന്നു.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

ഹിന്ദി സിനിമയില്‍ ആദ്യമായി ബെല്‍ബോട്ടം പാന്റ്‌സും, ഷര്‍ട്ടും അണിഞ്ഞ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ട നായികയാണ് ഹേമ മാലിനി. പക്ഷേ ശരീര പ്രദര്‍ശനത്തിനൊന്നും ഈ സ്വപ്‌ന സുന്ദരി മുതുര്‍ന്നിട്ടില്ല.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

ഹേമ തരംഗമായിരുന്ന കാലത്തെ രണ്ട് സൂപ്പര്‍ നായകന്‍മാരായിരുന്നു ജിതേന്ദ്രയും സഞ്ജീവ് കുമാറും. ഇരുവരും ഹേമ മാലിനിയില്‍ അനുരക്തരായിരുന്നു. പക്ഷേ രണ്ട് പേരുടേയും ഹൃദയം തകര്‍ത്ത് ഹേമ പ്രണയാഭ്യര്‍ത്ഥനകള്‍ തള്ളി.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

രണ്ട് സൂപ്പര്‍ താരങ്ങളുടെ പ്രണയാഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ഹേമ മാലിനിക്ക് മറ്റൊരു താരത്തിന്റെ രണ്ടാം ഭാര്യ ആകാനായിരുന്നു വിധി. ധര്‍മ്മേന്ദ്രയുടെ. അങ്ങനെ സണ്ണി ഡിയോളിന്റേയും ബോബി ഡിയോളിന്റേയും രണ്ടാനമ്മയായി ഹേമ.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

ധര്‍മേന്ദ്രക്കും രാജേഷ് ഖന്നക്കും ഒപ്പമായിരുന്നു ഹേമ ഏറ്റവും അധികം അഭിനയിച്ചിട്ടുണ്ടാവുക. ഒടുവില്‍ ജീവിതവും ധര്‍മേന്ദ്രക്കൊപ്പം ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 28 സനിമകളിലാണ് ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ചത്.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

വിവാഹത്തിന് വേണ്ടി മതം മാറിയ ചരിത്രമാണ് ഹേമ മാലിനിക്ക് ഉള്ളത്. ആയിഷാബി ആര്‍ ചക്രവര്‍ത്തി എന്ന് പേര് മാറ്റി ഹേമ ഇസ്ലാം മതം സ്വീകരിച്ചു. ധര്‍മേന്ദ്ര ദില്‍വര്‍ ഖാന്‍ ആയി. 1979 ആഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

2012 ല്‍ ആണ് ഹേമ മാലിനി ,ഡോ. ഹേമ മാലിനി ആകുന്നത്. രാജസ്ഥാനിലെ സിംഗാനിയ സര്‍വ്വകലാശാലയാണ് തത്വ ശാസ്ത്രത്തില്‍ ഹേമ മാലിന്ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.

ഹേമ മാലിനിക്ക് 65; ചില രഹസ്യങ്ങള്‍

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു കാലത്ത് ബോളിവുഡിലെ റാണിയായിരുന്നു ഹേമ മാലിനി. 1976-80 കാലഘട്ടത്തിലായിരുന്നു ഇത്. സീനത്ത് അമനും ഹേമയും ആയിരുന്നു അന്നത്തെ ബോളിവുഡിലെ തിളക്കമാര്‍ന്ന നായികമാര്‍.

English summary
Hema Malini is celebrating her 65 th birthday on 2013 October 16. 10 Things You Didn't Know About Hema Malini

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam