»   » മുറ്റത്തെ മുല്ല പോലെ മല്ലിക

മുറ്റത്തെ മുല്ല പോലെ മല്ലിക

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/11-actress-mallika-wating-for-dream-roles-2-aid0166.html">Next »</a></li></ul>
Mallika
റീജയെന്ന് പറഞ്ഞാല്‍ ആരും അറിയില്ല, നിഴല്‍ക്കുത്ത് എന്ന അടൂര്‍ച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും ആരും മനസ്സിലാക്കില്ല. ഓട്ടോഗ്രാഫിലെ വലിയ കണ്ണുകളുള്ള മെടഞ്ഞിട്ട നീണ്ട മുടിയുള്ള തമിഴ്‌പെണ്‍കൊടിയെക്കുറിച്ച് പറഞ്ഞാല്‍ എല്ലാവരും തിരിച്ചറിയും. യഥാര്‍ത്ഥത്തില്‍ ഈ പെണ്‍കുട്ടി തമിഴത്തിയല്ല നല്ല അസ്സല്‍ തൃശൂരുകാരിയാണ്.

ചേരന്റെ കലാലയപ്രണയിനിയായ് തമിഴിലും മലയാളത്തിലും പേരെടുത്ത മല്ലിക ഒരു മലയാളിയാണെന്ന് പലര്‍ക്കും അറിയില്ല. അത്രയ്ക്കും തമിഴത്തിലുക്കായിരുന്നു ഓട്ടോഗ്രാഫില്‍, നല്ല മണ്ണിന്റെ മണമുള്ള ഗൃഹാതുരത്വം നിറഞ്ഞുനില്ക്കുന്ന ക്യാരക്ടര്‍.

അഭിനയിക്കണമെന്ന് മോഹമുണ്ടായിരുന്ന കാലത്തല്ല റീജ അടൂര്‍ സിനിമയുടെ ഭാഗമായത്. വെറുതെ ഒരപേക്ഷ അയച്ചു, ഇന്റര്‍വ്യുവിന് പോയി. ഒടുവില്‍ സെലക്ടുചെയ്തപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് റീജ പറയുന്നു.

ചിത്രം വലിയ ചര്‍ച്ചാവിഷയമായെങ്കിലും റീജയെ ആരുംതിരിച്ചിറിഞ്ഞില്ല, താരപ്പൊലിമയും ലഭിച്ചില്ല. എന്നാല്‍ ചേരന്റെ ഓട്ടോഗ്രാഫില്‍ വന്നതോടുകൂടി റീജ മല്ലികയായി, താരമായി. ഒട്ടേറെ വേഷങ്ങള്‍ ലഭിച്ചുതുടങ്ങി.

മലയാളത്തില്‍ നിന്നും മല്ലികയ്ക്കുക്ഷണം വന്നു. പക്ഷേ തമിഴിലും തെലുങ്കിലുമൊക്കെ തിരക്ക്. എങ്കിലും ഭാഗ്യംമല്ലികയ്‌ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് വന്നത് സത്യന്‍ അന്തിക്കാടിന്റെയും രഞ്ജിത്തിന്റെയും ഓഫര്‍.

അടുത്തപേജില്‍
മല്ലികയ്ക്കിഷ്ടം ആക്ഷന്‍ നായികയാകാന്‍

<ul id="pagination-digg"><li class="next"><a href="/starpage/11-actress-mallika-wating-for-dream-roles-2-aid0166.html">Next »</a></li></ul>
English summary
Actor Mallika who started her career with Adoor Gopalakrishnan's movie Nizhalkuthu is waiting for dream roles in Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam