ജയസൂര്യയ്ക്ക് പാര ജയസൂര്യ തന്നെ
പുതിയ ആഗ്രഹങ്ങള്‍ മുളപൊട്ടിയിട്ട് കാലം കുറച്ചായി, ഇങ്ങനെ മസാലക്കൂട്ട് സിനിമകളില്‍ തന്നെ കളിച്ചാല്‍ മതിയോ ഒരവാര്‍ഡോ അംഗീകാരമോ ഒക്കെ വാങ്ങിവെക്കണ്ടെ എന്ന ചിന്തയിലാണ് ടിവി ചന്ദ്രനെ വിളിക്കാന്‍ തുടങ്ങിയത്.
അദ്ദേഹം പ്രസാദിച്ചു ശങ്കരനും മോഹനനുമാക്കി, ഇത്തിരി മോഹിച്ചു ഒത്തിരി ലഭിച്ചു എന്ന അവസ്ഥയായി,
വേഷപ്പകര്‍ച്ചകള്‍ കൊണ്ടൊരു കളി. പക്ഷേ ആരും ശ്രദ്ധിച്ചില്ല, അവാര്‍ഡ് കമ്മിറ്റിക്കാരും നാട്ടുകാരും. എന്നാല്‍ ഇരട്ട വേഷത്തോടുള്ള മോഹം കൂടെ കൂടുകയും ചെയ്തു.
അങ്ങിനെ പാതിരമമണലില്‍ അച്ഛനും മകനുമായി അഭിനയിക്കാനുള്ള മോഹം ജയസൂര്യ പത്മകുമാറിനോട് തുറന്ന് പറഞ്ഞു സംവിധായകന്‍ അങ്ങോട്ട് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ മഴക്കാലത്ത് പാതിരാമണലില്‍ അച്ഛന്റെ വേഷം ചെയ്തു. മഴയെ ആശ്രയിച്ച് ചിത്രീകരണം കാത്തുനില്ക്കുന്ന ചിത്രത്തിന്റെ അടുത്തഭാഗം ഈ മഴക്കാലത്തേക്കാണ് തീരുമാനിച്ചത്.
അടുത്ത പേജില്‍


Click it and Unblock the Notifications
