For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരേഷ് ഗോപിക്ക് എന്തു സംഭവിച്ചു?

By Ravi Nath
|

Suresh Gopi,
ആക്ഷന്‍ ഹീറോയിസത്തിലും പോലീസ് വേഷത്തിലും തികഞ്ഞ പെര്‍ഫെക്ഷനോടെ മലയാളത്തിന്റെ സൂപ്പര്‍ താരമായ് വളര്‍ന്ന സുരേഷ് ഗോപിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ട്വിന്റി ട്വിന്റിയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ ഒരു ത്രില്ലിംഗ് വേഷവും പ്രേക്ഷകനെ വേണ്ടവിധം സ്പര്‍ശിച്ചിട്ടില്ല. സിനിമകള്‍ എത്രയോ വന്നുപോയി, പക്ഷേ തിയറ്ററില്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ ഒന്നിനും സാധിച്ചില്ല.

'മേല്‍വിലാസം' നല്ല സിനിമയായിരുന്നു. സുരേഷ് ഗോപിക്ക് അതില്‍ നല്ല വേഷവും ലഭിച്ചു. അതിനാല്‍ തന്നെ മികച്ച അഭിനയവും കാഴ്ചവെക്കാന്‍ സാധിച്ചു. എന്നാല്‍ തിയേറ്ററില്‍ മേല്‍വിലാസവും പരാജയപ്പെട്ടു.

സിനിമ ഹിറ്റായില്ല എന്നത് ഒരു താരത്തിന്റെ അഭിനയപരാജയമായ് വിലയിരുത്താന്‍ കഴിയില്ല. മറിച്ച് സിനിമയ്ക്കു വേണ്ടി സിനിമ ചെയ്യുമ്പോള്‍ താരം മോശം സിനികളുടെ വക്താവായി മാറുകയും പ്രേക്ഷകഹൃദയങ്ങളില്‍നിന്ന് പുറംതള്ളപ്പെടുകയും ചെയ്യും.

പോയ പേര് ആന പിടിച്ചാലും തിരിച്ചുകിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടയാളാണ് ഈ സുന്ദരനായ അഭിനേതാവ്. 'മേല്‍വിലാസം' പോലുള്ള നല്ല സിനിമകളെ തിയറ്ററുകാര്‍ തന്നെ മുന്‍വിധിയോടുകൂടി പുറത്താക്കുമ്പോള്‍ കുറ്റം പ്രേക്ഷകന്റേതു മാത്രമല്ല. ഹിറ്റ് സിനിമകളുടെ ഭാഗമാവുക, നല്ലസിനിമകളുടെ കൂടെനില്‍ക്കുക രണ്ടും ശ്രമകരമാണ്.

അഭിനേതാവ് എന്ന നിലയില്‍ തന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാത്ത കഥാപാത്രവും പ്രമേയവും കണ്ടെത്തുക തന്നെയാണ് അഭികാമ്യമായിട്ടുള്ളത്. സൂപ്പര്‍താരവുമായുള്ള ഈഗോ ക്ലാഷില്‍ പഴശ്ശിരാജയിലെ എടച്ചേന കുങ്കനെ സ്വീകരിക്കാതിരുന്നത് വിഡ്ഡിത്തമായി പോയെന്ന് പിന്നീട് ഇദ്ദേഹം തിരിച്ചറിഞ്ഞു.

കിംഗ് ആന്റ് കമ്മീഷണറാണ് സുരേഷ്‌ഗോപിയുടെ ഇനിയുള്ള ഏക പ്രതീക്ഷ. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഭരത്ചന്ദ്രന്‍ ഐ. പി. എസിനെ സുരേഷ് ഗോപി ഉജ്ജ്വലമാക്കിയിട്ടുണ്ടെങ്കിലും അനിവാര്യമായ വിജയം പ്രേക്ഷകരുടെ കയ്യില്‍ തന്നെയാണ്.

മലയാളസിനിമയില്‍ സംഭംവിച്ചുകൊണ്ടിരിക്കുന്ന പുതിയമാറ്റങ്ങള്‍ സിനിമയെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്. താര പരിവേഷങ്ങള്‍ക്കും കണ്ടുമടുത്ത പ്രമേയങ്ങള്‍ക്കുമപ്പുറം തന്റെ ജീവിത ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടുപോകുന്ന നേര്‍ചിത്രങ്ങളുടെ കാഴ്ചയാണ് പ്രേക്ഷകരെ ഇപ്പോള്‍ സ്വാധീനിക്കുന്നത്.

ജീവല്‍ ഗന്ധിയായ റിയലിസ്‌റിക്കായ ദൃശ്യസാദ്ധ്യതകളെ അര്‍ത്ഥവത്താക്കി സിനിമകള്‍ ചെയ്യാന്‍ തയ്യാറാവുക. ഇത്തരം സിനിമകളില്‍ കൂടി മാത്രമേ താരങ്ങള്‍ക്കും സൂപ്പര്‍താരങ്ങള്‍ക്കും ഇനി പ്രസക്തിയും വിജയവും ഉണ്ടാകാന്‍ പോകുന്നുള്ളു.

ഈ തിരിച്ചറിവിന്റെ അഭാവമാണ് കഴിഞ്ഞവര്‍ഷം സൂപ്പറുകളുടെ താരസങ്കല്‍പ്പങ്ങള്‍ പൊളിച്ചത്. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് സുരേഷ് ഗോപിക്കാണ്. പഴയതുപോലെ വീണ്ടും അപ്രസക്തമാകുന്ന ഒരവസ്ഥ ഭരത് സുരേഷ് ഗോപിക്ക് ഉണ്ടാവാതിരിക്കട്ടെ.

English summary
Suresh Gopi is well-known for his police characters. In his new movie directed by Shaji Kailas brings together two of the firebrand characters in Mollywood cinema – Mammootty's Joseph Alex IAS and Suresh Gopi's Bharat Chandran IPS from the 1995 and 1994 blockbusters.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more