twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എതിരാളിയില്ലാത്ത പൊലീസ്-സുരേഷ് ഗോപി

    By Ravi Nath
    |
    <ul id="pagination-digg"><li class="next"><a href="/starpage/17-suresh-gopi-the-india-police-officer-2-aid0166.html">Next »</a></li></ul>

    Suresh Gopi
    അലക്കിതേച്ച് ഹാങ്ങറില്‍ കൊണ്ടുവരുന്ന പൊലീസ് യുണിഫോമിന്റെ സാന്നിദ്ധ്യത്തിലൂടെ തന്നെ ഒരു പവര്‍ ക്രിയേറ്റ് ചെയ്യപ്പെടുന്നുവെന്നാണ് മോളിവുഡില്‍ പൊലീസ് വേഷങ്ങളിലെ അവസാന വാക്കായ സുരേഷ് ഗോപി പറയുന്നത്. അങ്ങനെയൊരു വേഷം ധരിച്ച് നില്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു ഇടിവെച്ചു കൊടുക്കേണ്ടിവന്നാല്‍ അയാള്‍ പത്ത് കഷണമാവുമെന്ന് കൂടി പറയുമ്പോള്‍ വെളിപ്പെടുന്നത് ആ വേഷത്തിലുള്ള സുരേഷ് ഗോപിയുടെ ആത്മവിശ്വാസമാണ്.

    ഒരു നടന്‍ ഒരു പ്രത്യേകവേഷത്തില്‍ ഇത്രയേറെ ജനപ്രീതി യാര്‍ജ്ജിക്കുക എന്ന സവിശേഷത സുരേഷ് ഗോപിയുടെ ഏറ്റവും വലിയ വിശേഷണമായി എടുത്തുപറയേണ്ടതാണ്. ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരായ എല്ലാ അഭിനേതാക്കളും പൊലീസ് വേഷത്തില്‍ വിലസിയിട്ടുണ്ട്. അമിതാബ് ബച്ചന്‍, അമരീഷ് പുരി, ഓംപുരി, നസറുദ്ദീന്‍ ഷാ, വിനോദ്ഖന്ന , ശത്രുഘ്‌നന്‍ സിന്‍ഹ, നാനാപടേക്കര്‍ , മിഥുന്‍ ചക്രവര്‍ത്തി, ഷാരൂഖ്ഖാന്‍, സല്‍മാന്‍ഖാന്‍, കമലഹാസന്‍, രജനീകാന്ത്, സൂര്യ, മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങി ഒട്ടുമിക്ക മുഖ്യധാരഅഭിനേതാക്കളും പോലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്കുമുമ്പില്‍ നിറഞ്ഞു നിന്നിട്ടുണ്ട്.

    എന്നാല്‍ സുരേഷ് ഗോപിയുടെ പോലീസ് വേഷം പുറപ്പെടുവിപ്പിക്കുന്ന സ്ഥൈര്യമാര്‍ന്ന എനര്‍ജി ഒരാള്‍ക്കും ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് അതിശയകരമായ യഥാര്‍ത്ഥ്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് യൂനിഫോമിന്റെ ഗുവാഹട്ടിയിലെ ഏജന്‍സിക്ക് പരസ്യത്തില്‍ യൂനിഫോമിന്റെ ഗാംഭീര്യം വിളംബരം ചെയ്യാന്‍ ഇന്ത്യന്‍ സിനിമയിലെ പോലീസ് അവതാരങ്ങളെ മുഴുവന്‍ പരിശോധിച്ച ഉടമസ്ഥന്‍ സുരേഷ്‌ഗോപിയുടെ പൊലീസ് വേഷത്തിലാണ് ആകൃഷ്ടനായത്. പൊലീസ് വേഷം ധരിച്ചുനില്‍ക്കുന്ന നടന്‍ എന്ന സൗന്ദര്യബിംബത്തിനപ്പുറം ചിത്രത്തില്‍ അയാള്‍ കഥാപാത്രത്തിനോടു പുലര്‍ത്തിയ സമീപനം കൂടികണ്ടാണ് ഇങ്ങനെ സുരേഷ്‌ഗോപി ഉത്തരേന്ത്യന്‍ വീഥികളില്‍ നെഞ്ചുവിരിച്ചു നില്ക്കുന്നത്.

    ഇരുപത്തഞ്ചുവര്‍ഷം മുമ്പു പുറത്തിറങ്ങിയ നിരപരാധി എന്ന ചിത്രത്തിലാണ് സുരേഷ്‌ഗോപി ആദ്യമായ് പൊലീസ് വേഷം ധരിക്കുന്നത്. എന്നാല്‍ രണ്‍ജി പണിക്കര്‍, ഷാജികൈലാസ്, ടീമിന്റെ കമ്മീഷണറിലെ ഭരത്ചന്ദ്രന്‍ ഐ.പി.എസ്
    എന്ന കഥാപാത്രമാണ് സുരേഷ്‌ഗോപിയെ പോലീസ് വേഷത്തിന്റെ പൂര്‍ണ്ണതയിലേക്ക് കൊണ്ടെത്തിക്കുന്നത്. നടന്റെ ആകാരഭംഗിയും ധരിക്കുന്ന വേഷത്തിന്റെ അസാധാരണമായ ചേര്‍ച്ചയും മാത്രമായിരുന്നില്ല, കഥാപാത്ര സൃഷ്ടിയുടെ
    കരുത്തും ആത്മവിശ്വാസം തരുന്ന വേഷവും പൊലീസ് വേഷത്തില്‍ മറ്റാരെക്കാളും മുന്‍പേ നടക്കാന്‍ ഈ നടന് കരുത്തു പകര്‍ന്നു.

    അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി ട്വിന്റിയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മൂന്ന് സൂപ്പര്‍ സ്‌റാറുകള്‍ക്ക് തൂക്കം നോക്കി നല്കിയ കഥാപാത്രങ്ങളും അഭിനയപരിസരവും അവസരങ്ങളും ഏറെ രസകരമാണ്. പരസ്പരം മത്സരം കാഴ്ചവെക്കാന്‍ പര്യാപ്തമാംവിധത്തില്‍ രൂപപ്പെടുത്തിയ പാത്രസൃഷ്ടിയില്‍ സുരേഷ്‌ഗോപിയുടെ സ്വന്തം വേഷമായ പൊലീസ് ആന്റണി പുന്നക്കാടനിലൂടെ ബഹുദൂരമുന്നോട്ട് പോയത് പ്രേക്ഷകര്‍ തിരിച്ചറിയുന്നു.മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സുകള്‍ ഇതംഗീകരിച്ചു തരില്ലെങ്കിലും സുരേഷ്‌ഗോപിക്ക് യൂണിഫോം നല്കിയ കരുത്ത് വലിയ സഹായം തന്നെയായിരുന്നു.

    അടുത്ത പേജില്‍

    പഴശ്ശിയുടെ നഷ്ടം നികത്താന്‍ സുരേഷ് ഗോപിപഴശ്ശിയുടെ നഷ്ടം നികത്താന്‍ സുരേഷ് ഗോപി

    <ul id="pagination-digg"><li class="next"><a href="/starpage/17-suresh-gopi-the-india-police-officer-2-aid0166.html">Next »</a></li></ul>

    English summary
    Suresh Gopi is well-known for his police characters. In his new movie directed by Shaji Kailas brings together two of the firebrand characters in Mollywood cinema – Mammootty's Joseph Alex IAS and Suresh Gopi's Bharat Chandran IPS from the 1995 and 1994 blockbusters.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X