പഴശ്ശിയുടെ നഷ്ടം നികത്താന്‍ സുരേഷ് ഗോപി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/17-suresh-gopi-the-india-police-officer-1-aid0166.html">« Previous</a>

Suresh Gopi
പൊലീസ് വേഷത്തിനു പുറമേ അപാരമായ കരുത്ത് പ്രധാനം ചെയ്യുന്ന നിരവധി വേഷങ്ങള്‍ സുരേഷ്‌ഗോപിക്ക് ലഭിച്ചിട്ടുണ്ട്.പത്രത്തിലെ നരേന്ദ്രന്‍, ലേലത്തിലെ ഇരട്ടചങ്കുള്ള ചാക്കോച്ചി, ചിന്താമണി കൊലക്കേസിലെ ക്രിമിനല്‍ ലോയര്‍ ലാല്‍കൃഷ്ണ തുടങ്ങി നിരവധി വേഷങ്ങളില്‍ സുരേഷ്‌ഗോപി നിറഞ്ഞ് നിന്നിട്ടുണ്ട് പകരക്കാരനില്ലാത്തവിധം പ്രാപ്തനായ്.

എന്നാല്‍ അഭിനയവഴിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഏറ്റവും കൂടുതല്‍ വേഷങ്ങള്‍ എടുത്തണിഞ്ഞ സൂപ്പറും സുരേഷ്‌ഗോപിയാണെന്നത് വിധിവൈപരീത്യം മാത്രം.തിരക്കഥയോ, സംവിധായകനെയോ കാര്യമാക്കാതെ സ്വീകരിച്ച ഒരുപാട് വേഷങ്ങള്‍ പാഴ് വേലയായ് തീര്‍ന്നു. വടക്കന്‍ വീരഗാഥയിലെ ആരോമല്‍ ചേകവരായ് ഉയര്‍ന്നു പൊങ്ങിയ സുരേഷ്‌ഗോപിയ്ക്ക് ശബ്ദത്തിന്റെ കരുത്ത് കൂടി വേറിട്ട അനുഭവമാക്കി തീര്‍ക്കാന്‍ സഹായിച്ച ഹരിഹരന്‍ ചിത്രമാണിത്.

എന്നാല്‍ പഴശ്ശിരാജയിലെ കുങ്കനെന്ന വീരനായകന്റെ വേഷം ഈഗോ പ്രശ്‌നത്തില്‍ ഉപേക്ഷിച്ച സുരേഷ്‌ഗോപിക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ശരത്കുമാറിന്റെ കുങ്കനാവില്ല സുരേഷ്‌ഗോപിയുടെ കുങ്കനെങ്കിലും ചിത്രത്തില്‍ പഴശ്ശിരാജയേക്കാള്‍
ആഘോഷിക്കപ്പെട്ടത് കുങ്കനായിരുന്നു എന്ന തിരിച്ചറിവ് വളരെ വൈകിയാണെങ്കിലും സുരേഷ്‌ഗോപി മനസ്സിലാക്കി. പഴശ്ശിരാജയുടെ തിരിച്ചറിവ് പുതിയ സാഹചര്യങ്ങള്‍ക്ക് ഹിതകരമായിരിക്കുന്നുവെന്ന് പറയാതെ വയ്യ.

കിങ്ങ് ആന്റ് കമ്മീഷണര്‍ കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കാഴ്ചയുടെ വിസ്മയമാണ്. മലയാള സിനിമയെ കൊടുമ്പിരികൊള്ളിച്ച ജോസഫ് അലക്‌സ് ഐഎഎസും, ഭരത് ചന്ദ്രന്‍ ഐപിഎസും ഒരുമിച്ചെത്തുന്ന ചിത്രത്തിന് പ്രേക്ഷകന്റെ പ്രതീക്ഷകളെ ഏറെ ദൂരം മുമ്പോട്ടുനയിക്കാനുള്ള കരുത്തുണ്ടാകും. മലയാളസിനിമയുടെ പുതിയ പരിഛേദങ്ങളാണ് മള്‍ട്ടി സ്‌റാര്‍ ചിത്രങ്ങളിലൂടെ പ്രകടമാകുന്നത്. സൂപ്പര്‍സ്‌റാറുകള്‍ ഒറ്റക്ക് ലീഡു ചെയ്യുന്ന ചിത്രങ്ങളെക്കാള്‍ മെച്ചം കൂട്ടായ സംരംഭങ്ങളാണെന്ന തിരിച്ചറിവ് ശക്തമാകുന്നുണ്ട്.സുരേഷ് ഗോപിയുടെ അഭിനയസപര്യയിലെ വിജയത്തിന്റെ വലിയ ഗ്യാപ്പ് കിംഗ്ആന്റ് കമ്മീഷണര്‍ അനായസം മറികടക്കുമെന്ന് വിശ്വസിക്കാം.

ആദ്യ പേജില്‍

<ul id="pagination-digg"><li class="previous"><a href="/starpage/17-suresh-gopi-the-india-police-officer-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X