»   » അജ്മല്‍ മലയാളസിനിമയില്‍ നിന്ന് ഔട്ടായോ?

അജ്മല്‍ മലയാളസിനിമയില്‍ നിന്ന് ഔട്ടായോ?

Posted By:
Subscribe to Filmibeat Malayalam
മലയാളസിനിമയില്‍ അരങ്ങേറ്റം ഗംഭീരമാക്കിയാലും ചിലയുവതാരങ്ങള്‍ പിന്നീട് രംഗത്തുനിന്ന് അപ്രത്യക്ഷമാവും. ചിലപ്പോള്‍ സിനിമാരംഗത്തുള്ള ചില അസൂയാലുക്കളുടെ കുപ്രചരണവും പിന്നാമ്പുറകളികളും മൂലമാവും ഇവര്‍ സിനിമയില്‍ നിന്ന് ഔട്ടാവുന്നത്.

പ്രണയകാലം എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനംകവര്‍ന്ന അജ്മല്‍ അമീര്‍ പിന്നീട് മാടമ്പിയില്‍ മോഹന്‍ലാലിന്റെ അനിയനായി തിളങ്ങി. പക്ഷേ അടുത്തകാലത്തായി ഈ നടനെ എന്തുകൊണ്ടൊ മലയാളസിനിമയില്‍ കാണുന്നില്ല. ഡോക്ടറായ അജ്മല്‍ സിനിമാരംഗം വിട്ടോ എന്നു പോലും ചിന്തിയ്ക്കുന്നവര്‍ ധാരാളമാണ്.

എന്നാല്‍ യുവതാരം ഇപ്പോള്‍ കോളിവുഡിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. തമിഴില്‍ നിന്ന് തനിയക്ക് ധാരാളം അവസരങ്ങള്‍ വരുന്നുവെന്നാണ് അജ്മലിന് പറയാനുള്ളത്.

മലയാളത്തില്‍ നിന്ന് എനിയ്ക്ക് നല്ല ഓഫറുകളൊന്നും വരുന്നില്ല. മോളിവുഡില്‍ ഞാന്‍ ചെയ്തചിത്രങ്ങള്‍ വളരെ ശ്രദ്ധിച്ച് സെലക്ട് ചെയ്തവയായിരുന്നു. ഇനിയും അത്തരം വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നാണെന്റെ തീരുമാനം. ഒരു ചിത്രം ചെയ്തു കഴിഞ്ഞ് അതു ചെയ്യേണ്ടായിരുന്നുവെന്ന് ചിന്തിയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടാകരുത്-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജ്മല്‍ പറഞ്ഞു. കറുപ്പാംപെട്ടിയാണ് അജ്മലിന്റെ അടുത്ത തമിഴ്ചിത്രം.

English summary
Ajmal Ameer debuted in Malayalam with Pranayakalam but he has been missing from Mollywood after rubbing shoulders with Mohanlal in Madambi.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam