»   » പെരുമ്പാവൂരുകാരന്‍ ജയരാമന്റെ വിജയഗാഥ

പെരുമ്പാവൂരുകാരന്‍ ജയരാമന്റെ വിജയഗാഥ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/19-actor-jayaram-victory-as-a-actor-2-aid0166.html">Next »</a></li></ul>
Jayaram
പെരുമ്പാവൂര്കാരന്‍ ജയരാമന്‍ എന്ന് പറഞ്ഞാല്‍ അറിയുന്നവര്‍ നന്നേകുറയും, കാരണം മറ്റൊന്നുമല്ല പത്മശ്രീവരെ നേടിയ ജയരാമന്‍ ഇന്ന് ജയറാമാണ്, മലയാളസിനിമയുടെ സ്വന്തം ജയറാം. അപരന്‍ എന്ന ചിത്രത്തിനുവേണ്ടി സംവിധായകന്‍ പത്മരാജന്‍ കണ്ടെടുത്ത നടന്‍.

അപരനുവേണ്ടി നാട്ടിന്‍പുറത്തുകാരനായ ഒരു ചെറുപ്പക്കാരനെ തേടിനടക്കുന്ന കാലത്താണ് പത്മരാജന്‍ മലയാറ്റൂര്‍ രാകൃഷ്ണന്റെ ബന്ധുകൂടിയായ ജയറാമിനെ കാണുന്നത്. ജയറാം മിമിക്രിയില്‍ പേരെടുത്തുനില്‍ക്കുന്നകാലമാണ്. മലയാറ്റൂരിന്റെ ഉറപ്പുകിട്ടിയപ്പോള്‍ ഈ മിമിക്രിക്കാരനെ തന്റെ നാട്ടിന്‍പുറത്തുകാരനാക്കാന്‍ പത്മരാജന്‍ തീരുമാനിച്ചു.അത് മലയാളത്തില്‍ പുതിയൊരു താരോദയത്തിന് വഴിവെയ്ക്കുകയും ചെയ്തു.

ആദ്യസിനിമയിലെ വേഷം വൃത്തിയായ് ചെയ്യാന്‍ സാധിച്ച ജയറാമിന് പത്മരാജന്റെ മൂന്നാം പക്കം, ഇന്നലെ എന്നീ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ കിട്ടി. നല്ല കഥകളും തിരക്കഥകളും കൊണ്ട് മലയാളത്തില്‍ ഹൃദയഹാരികളായ സിനിമകള്‍ ലന്ന കാലമായിരുന്നു ജയറാമിന്റെ ചലച്ചിത്ര അരങ്ങേറ്റത്തിന് കളമൊരുക്കിയത്.

കമല്‍, സത്യന്‍ അന്തിക്കാട്,ടി.കെ.രാജീവ്കുമാര്‍, എന്നിവരുടെ ചിത്രങ്ങളിലൂടെ ജയറാം വളര്‍ന്നു. ഇടവഴിയിറങ്ങി വയല്‍വരമ്പിലൂടെ മുണ്ടുമടക്കി കുത്തിനടന്നുപോകുന്ന ജയറാം കഥാപാത്രങ്ങള്‍ പ്രേക്ഷകനുമായ് ഇഴപിരിക്കാന്‍ കഴിയാത്ത ആത്മബന്ധങ്ങള്‍ തീര്‍ത്തു.

അടുത്തപേജില്‍
സെന്റിമെന്റ്‌സും ജയറാമിന്റെ കയ്യില്‍ ഭദ്രം

<ul id="pagination-digg"><li class="next"><a href="/starpage/19-actor-jayaram-victory-as-a-actor-2-aid0166.html">Next »</a></li></ul>
English summary
Actor Jayaram was born into a Tamil speaking Kerala Iyer family in Perumbavoor, Kerala. When he was studying there, he won several awards in the state level for mimicry. After college, he joined Kalabavan, a professional mimicry troupe in Kochi. At the age of 23

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam