ഗ്ലാമറസാവാനിഷ്ടം: റിമ കല്ലിങ്ങല്‍

ഹാപ്പിഹസ്ബന്റിസില്‍ വില്ലത്തി വേഷം ധൈര്യപൂര്‍വ്വം സ്വീകരിച്ച റിമ താന്‍ ഇമേജിനെ ഭയക്കുന്നില്ലെന്ന് തെളിയിച്ചു.
ഗ്ലാമറസ് റോളുകള്‍ ചെയ്യാനും തനിയ്ക്കിഷ്ടമാണെന്നാണ് റിമ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ മലയാളസിനിമകള്‍ പൊതുവെ അത്തരം കഥാപാത്രങ്ങളെ ആവശ്യപ്പെടുന്നില്ലെന്നും റിമയ്ക്കറിയാം.
ശരീരപ്രദര്‍ശനം മലയാള സിനിമയില്‍ വിജയിക്കില്ലെന്നെനിയ്ക്കറിയാം. ഇവിടുത്തെ പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ അത് ദഹിച്ചെന്ന് വരില്ല. മലയാളത്തില്‍ പൊതുവെ കുടുംബ കഥകളാണ് സിനിമയ്ക്ക് കൂടുതല്‍ വിഷയമാവുന്നത്. അതില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ ആവശ്യമില്ല-റിമ പറയുന്നു.
എന്നാല്‍ ഗ്ലാമറസാവുന്നത് തനിയ്ക്ക് ഇഷ്ടമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഗ്ലാമറസായ വേഷങ്ങള്‍ ധരിയ്ക്കാന്‍ മടിയില്ല. എങ്കിലും ശരീര പ്രദര്‍ശനത്തിന് താന്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
അടുത്ത പേജില്‍
rima kallingal malayala cinema rithu happy husbands റിമ കല്ലിങ്ങല്‍ മലയാള സിനിമ ഋതു ഹാപ്പി ഹസ്ബന്റ്സ്


Click it and Unblock the Notifications