»   » ചിലര്‍ എനിയ്‌ക്കെതിരെ കളിയ്ക്കുന്നു-മൈഥിലി

ചിലര്‍ എനിയ്‌ക്കെതിരെ കളിയ്ക്കുന്നു-മൈഥിലി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/20-mythili-speaks-about-gossips-2-aid0167.html">Next »</a></li></ul>
Mythili
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിമാരെ തളര്‍ത്താനായി അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നത് ചിലരുടെ ഹോബിയാണ്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നടിയ്ക്കും കുടുംബത്തിനും ഉണ്ടാകാവുന്ന വേദനയെ കുറിച്ച് ഇവര്‍ ഓര്‍ക്കാറേയില്ല.

അടുത്തിടെയായി ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവുമധികം നിറഞ്ഞു നിന്ന നടിയാണ് മൈഥിലി. മൈഥിലിയെ പറ്റി അച്ചടിച്ചു വന്ന വാര്‍ത്തകള്‍ കണ്ട പലരും ഇവളിത്ര ഭയങ്കരിയോ എന്നു ചോദിച്ചു പോയി.

എന്നാല്‍ തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് മൈഥിലി പറയുന്നത്. താന്‍ ആരേയും ദ്രോഹിക്കാറില്ല. എന്നിട്ടും എന്നെ പറ്റി ചിലര്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു.

ജ്യേഷ്ഠന്റെ മകളുടെ മുടി മുറിച്ചത് തനിയ്ക്ക് അസൂയയുള്ളതു കൊണ്ടാണെന്ന വാര്‍ത്ത വായിച്ച് കരഞ്ഞു പോയെന്നും മൈഥിലി.

മൈഥിലി മദ്യത്തിനടിമയാണെന്നും രാത്രി വിളിച്ചാല്‍ ബോധമില്ലാതെ കുഴഞ്ഞ സ്വരത്തിലാണ് സംസാരിയ്ക്കുകയെന്നുമായിരുന്നു മറ്റൊരു വാര്‍ത്ത. അടുത്തിടെ ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ ഈ വാര്‍ത്ത പ്രചരിച്ചതിനെ കുറിച്ചും മൈഥിലി പ്രതികരിച്ചു.

അടുത്ത പേജില്‍
മദ്യപിച്ചുവെന്ന വാര്‍ത്ത സത്യമോ

<ul id="pagination-digg"><li class="next"><a href="/starpage/20-mythili-speaks-about-gossips-2-aid0167.html">Next »</a></li></ul>
English summary
Actress Mythili said that somebody is deliberately creating gossips about her.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam