»   » തെന്നിന്ത്യയിലെ നിത്യവസന്തം

തെന്നിന്ത്യയിലെ നിത്യവസന്തം

Posted By:
Subscribe to Filmibeat Malayalam
Nithya Menon
ആകാശഗോപുരത്തിലൂടെ മലയാളസിനിമയിലെത്തിയ സുന്ദരി നിത്യമേനോന്‍ ഇന്ന് കന്നഡത്തിലും തെലുങ്കിലും ശ്രദ്ധേയയാണ്. മലയാളിയായ നിത്യ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് മലയാളത്തിലാണെങ്കിലും ആദ്യത്തെ സംസ്ഥാന അംഗീകാരം ലഭിക്കുന്നത് ആന്ധ്രപ്രദേശ് സര്‍ക്കാറില്‍ നിന്നാണ്.

അലമൊദലായിന്തി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യമേനോന് മികച്ച നടിക്കുള്ള ആന്ധ്ര ഗവണ്‍മെന്റിന്റെ ആദരം ലഭിച്ചത്. ആന്ധ്ര സ്‌റേറ്റിനു
പുറത്തുനിന്നൊരാള്‍ക്ക് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നതത്രേ. അങ്ങിനെ അന്യസംസ്ഥാനത്തുപോയി അഭിനയമികവിന് അംഗീകാരം നേടിയ മലയാളികളുടെ
ലിസ്റ്റിലേക്ക് നിത്യയും ചേക്കേറി. ഏറ്റവും തിരക്കുള്ള നടിയായി മാറിക്കൊണ്ടിരിക്കുന്ന നായികയാണ് നിത്യ.

മലയാളിമങ്കമാര്‍ കന്നഡത്തിലും തെലുങ്കിലും തമിഴിലും തിളങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള താരറാണിമാര്‍ മലയാളികള്‍ തന്നെ.

നയന്‍സിനും അസിനും അമലപോളിനും പുറമെ ഭാവനയും രമ്യനമ്പീശനും തിരക്കുള്ള അന്യഭാഷാ നായികമാരാണ്. ഇവരില്‍ ഒരു സംസ്ഥാന അവാര്‍ഡ് കൈയെത്തിപിടിച്ചത് നിത്യയാണെന്ന് അഭിമാനിക്കാം. പ്രിയാമണിക്ക് പരുത്തിവീരന്‍ വാങ്ങിക്കൊടുത്തത് ദേശീയ അംഗീകാരമാണ് എന്നതും ഓര്‍മ്മവേണം.

English summary
Nithya Menon who has showcased her acting skills through the Mohanlal movie Akashagopuram by K P Kumaran has landed in the Malayalam film industry by sheer coincidence.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam