»   » ആസിഫ് അഹങ്കാരിയാവുന്നു?

ആസിഫ് അഹങ്കാരിയാവുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/21-asif-turns-villain-in-malayalam-industry-2-aid0167.html">Next »</a></li></ul>
Asif Ali
മലയാള സിനിമയില്‍ അഹങ്കാരി പരിവേഷം ഇതു വരെ ഒരു നടന്റെ കുത്തകയായിരുന്നു. സംസാരമാണ് പൃഥ്വിരാജിന് അഹങ്കാരി ഇമേജ് നേടികൊടുത്തതെങ്കില്‍ തന്റെ പ്രവര്‍ത്തികളിലൂടെ ആസിഫ് സ്വയം വില്ലനായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഋതുവിലെ സണ്ണിയെന്ന വില്ലന്‍ കഥാപാത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ജനപ്രിയ കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ വില്ലന്‍ ഇമേജില്‍ നിന്ന് മോചനം നേടാന്‍ ആസിഫിന് കഴിഞ്ഞു. ഇടക്കാലത്ത് പൃഥ്വിയുമായുണ്ടായ വിവാദത്തിലും ജനം ആസിഫിന്റെ പക്ഷത്തു നിന്നു.

എന്നാല്‍ മലയാള സിനിമയിലെ പുതിയ വിളഞ്ഞ വിത്ത് ആസിഫ് അലിയാണെന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്. ഒരു പിടി നല്ല ചിത്രങ്ങള്‍ ചെയ്ത് കഴിവു തെളിയിച്ച യുവതാരം മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് കരുതിയ നിര്‍മ്മാതാക്കള്‍ക്ക് പക്ഷേ ആളുതെറ്റിയെന്നാണ് വാര്‍ത്ത.

മലയാള സിനിമയില്‍ പൃഥ്വി വെട്ടിത്തെളിച്ച അതേ പാതയിലൂടെയാണ് ആസിഫും നീങ്ങുന്നതെന്ന് ഇവര്‍ പറയുന്നു. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം വന്‍ ഹിറ്റായതോടെ ആസിഫിന്റെ അഹങ്കാരവും വാനോളം ഉയര്‍ന്നത്രേ. എന്നാല്‍ അഹങ്കാരം മാത്രമല്ല മറ്റു ചില ചെപ്പടി വിദ്യകളും ഈ നടന്റെ കൈവശമുണ്ടെന്ന് ചില സംവിധായകര്‍ പറയുന്നു.

അടുത്തപേജില്‍
ആസിഫ് സംവിധായകന് പാര പണിതു?

<ul id="pagination-digg"><li class="next"><a href="/starpage/21-asif-turns-villain-in-malayalam-industry-2-aid0167.html">Next »</a></li></ul>
English summary
Undoubtedly he is one of the most promising new generation actors. Mollywood hunk Asif Ali entered filmdom essaying negative roles but soon became a favourite with the audience. He is one of the few actos after superstar Mohanlal who transformed from a villain to a hero so effortlessly.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam