»   » ദിലീപ് മലയാളത്തിന്റെ കമല്‍ഹാസന്‍

ദിലീപ് മലയാളത്തിന്റെ കമല്‍ഹാസന്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/22-dileep-new-avatar-a-delicate-darling-2-aid0166.html">Next »</a></li></ul>
Dileep
കമല്‍ഹാസന്‍ കോളിവുഡ്ഡിന്റെ വലിയ ക്യാന്‍വാസില്‍ വ്യത്യസ്തതയാര്‍ന്ന വഷപകര്‍ച്ച കള്‍കൊണ്ട് വൈവിധ്യങ്ങള്‍ തീര്‍ത്ത് മേല്‍കൈ നേടിയ സൂപ്പര്‍ താരമാണ്.മലയാളത്തില്‍ അത്തരം പരീക്ഷാത്മമായ വൈവിധ്യം സൃഷ്ടിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെങ്കിലും, ദിലീപ് ഒരു ചുവട് മുമ്പേ നില്ക്കുന്നു.

കള്ളനായും കുള്ളനായും ഷണ്‍മുഖിയായും ദശാവതാരങ്ങള്‍ കെട്ടിയും കമല്‍ഹാസന്‍ തീര്‍ത്ത പാത്രസൃഷ്ടികള്‍ക്കു കിടപിടിക്കില്ലെങ്കിലും മോളിവുഡ്ഡില്‍ പുതുമയുടെ ഭാവപകര്‍ച്ചകള്‍ ഒരുക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ഞൊണ്ടിയായും, കൂനനായും, രാധയും കൃഷ്ണനുമായും അഭിനയിച്ചു ഫലിപ്പിച്ച ദിലീപിന്റെ ഏറ്റവും പുതിയ സ്ത്രീവേഷം ആരേയും മോഹിപ്പിക്കുന്നതാണത്രേ.

ജോസ് തോമസ് നീണ്ട ഗ്യാപ്പിനുശേഷം സംവിധാനം നിര്‍വ്വഹിക്കുന്ന മായാമോഹിനി യിലാണ് ദിലീപ് മോഹിനിയായ് പ്രത്യക്ഷപ്പെടുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷമാണ് ദിലീപിന്റെ മോഹിനിക്ക്. സിനിമയില്‍ ഒരു വിധം താരങ്ങളൊക്കെ സ്ത്രീവേഷം കെട്ടിയിട്ടുണ്ട്.

അടുത്തപേജില്‍
ആരെയും മോഹിപ്പിയ്ക്കുന്ന മായാമോഹിനി

<ul id="pagination-digg"><li class="next"><a href="/starpage/22-dileep-new-avatar-a-delicate-darling-2-aid0166.html">Next »</a></li></ul>
English summary
The shooting of Mayamohini, directed by Jose Thomas and starring Dileep as the male lead has begun in Kochi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam