»   » സുരാജിന് തലവേദയാകുന്ന അപരന്‍

സുരാജിന് തലവേദയാകുന്ന അപരന്‍

Posted By:
Subscribe to Filmibeat Malayalam
Suraj Vennjaranmoodu,
പ്രശസ്തരായവരുടെ ഡ്യൂപ്പ് ചമഞ്ഞ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വിരുതന്‍മാര്‍ ഓണ്‍ലൈന്‍ രംഗത്ത് സജീവമാണ്. അടുത്തിടെ നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ ഓണ്‍ലൈന്‍ അപരനെ കൊണ്ട് തനിയ്ക്കുണ്ടായിരിക്കുന്ന പുലിവാലുകള്‍ വിവരിച്ചു.

ഗദ്ദാമ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഗള്‍ഫില്‍ എത്തിയ സുരാജിനോട് ഒരു ഗൃഹനാഥന്‍ ചൂടായി സംസാരിച്ചു. സുരാജ് തന്നോട് സംസാരിയ്ക്കുന്നില്ലെന്നും ജാട അഭിനയിക്കുകയാണെന്നുമായിരുന്നു അയാളുടെ പരാതി.

താങ്കളെ ഞാന്‍ ആദ്യമായി കാണുകയല്ലേ എന്ന് സുരാജ് ചോദിച്ചപ്പോള്‍ അതുകൊള്ളാം നമ്മള്‍ തമ്മില്‍ ഫേസ് ബുക്കിലൂടെ എന്നും സംസാരിയ്ക്കാറില്ലേ എന്നായിരുന്നു ഗൃഹനാഥന്റെ മറുപടി. അപ്പോഴാണ് തന്റെ പേരില്‍ ഒരുവന്‍ ഫേസ് ബുക്കില്‍ കയറി വിലസുന്ന കാര്യം നടന്‍ അറിഞ്ഞത്.

പിന്നീട് ശങ്കരനും മോഹനനും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ ജയസൂര്യയുടെ മകളായി അഭിനയിക്കുന്ന ഇവയുടെ അച്ഛനും അമ്മയും സുരാജിനോട് സംസാരിയ്ക്കാനെത്തി. അവരെ മുന്‍പ് പരിചയമില്ലാതിരുന്നതിനാല്‍ സുരാജ് അത്ര അടുപ്പമൊന്നും കാണിച്ചില്ല. ഉടന്‍ തന്നെ സുരാജിന് അഹങ്കാരമാണെന്നായി അവര്‍.

കാര്യം തിരക്കിയപ്പോഴാണ് രസം. ഒരു മണിക്കൂര്‍ മുന്‍പു കൂടി നമ്മള്‍ ഫേസ് ബുക്കിലൂടെ സംസാരിച്ചതല്ലെ പിന്നെന്തിനാണ് ഇത്ര ജാട എന്നായിരുന്നു അവരുടെ ചോദ്യം.

ഉടന്‍ തന്നെ അവരോട് ലാപ്‌ടോപ്പുമായി വരാന്‍ സുരാജ് ആവശ്യപ്പെട്ടു. അപ്പോഴും അപരന്‍ ഫേസ് ബുക്കില്‍ കിടന്നു വിലസുന്നുണ്ടായിരുന്നു. അപരനുമായി സുരാജിന്റെ മുന്നില്‍ വച്ച് ചാറ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഇവയുടെ അച്ഛനും അമ്മയ്ക്കും തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം വ്യക്തമായത്. ഇതു പോലെ അപരന്‍ ഇനിയെന്തൊക്കെ പൊല്ലാപ്പുകളാണ് ഉണ്ടാക്കുക എന്ന പേടിയിലാണത്രേ സുരാജ്.

English summary
Actor Suraj Vennjaranmoodu says that he is getting disturbed from facebook dupe.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X