»   » വാക്കുമാറ്റാതെ ശരണ്യ

വാക്കുമാറ്റാതെ ശരണ്യ

Posted By:
Subscribe to Filmibeat Malayalam
Saranya Mohan
മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേയ്ക്ക് ചേക്കേറുന്ന നടിമാരില്‍ പലരും അവിടെ പരിധി വിട്ട ശരീരപ്രദര്‍ശനത്തിന് തയ്യാറാകുന്നു. തുടക്കത്തില്‍ ഗ്ലാമര്‍ റോളുകള്‍ തിരഞ്ഞെടുക്കാന്‍ തയ്യാറാവാത്തവരും പിന്നീട് പിടിച്ചു നില്‍ക്കണമെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശനം കൂടിയേ തീരു എന്ന ഘട്ടമെത്തുമ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നു.

എന്നാല്‍ ആലപ്പുഴക്കാരി ശരണ്യമോഹന്‍ ഇവരില്‍ നിന്ന് വ്യത്യസ്തയാവുന്നു. ഫാസിലിന്റെ സിനിമയിലൂടെ ബാലനടിയായി സിനിമയിലെത്തിയ ശരണ്യ പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ തിരക്കുള്ള നായികയായി മാറി. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ ശരണ്യ ഒരിക്കലും തയ്യാറായില്ല.

ലക്ഷങ്ങള്‍ കയ്യിലേയ്ക്ക് വരുമ്പോള്‍ പറഞ്ഞ വാക്ക് മാറ്റുന്ന ഇതരനായികമാരില്‍ നിന്ന് വ്യത്യസ്തയാവുകയാണ് ശരണ്യ. സിനിമയില്‍ ഗ്ലാമര്‍ പ്രദര്‍ശനം നടത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന ഒരു ഘട്ടം വന്നാല്‍ അഭിനയം നിര്‍ത്തി വീട്ടിലിരിയ്ക്കാനാണ് നടിയുടെ തീരുമാനം.

എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശനമില്ലാതെ തന്നെ തനിയ്ക്ക് നല്ല പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിയ്ക്കുമെന്ന് ശരണ്യ തെളിയിച്ചിരിക്കുകയാണ്. വിജയ് നായകനായ വേലായുധത്തിലെ ശരണ്യയുടെ തങ്കച്ചി വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രതിഭയുള്ള ഈ നടിയ്ക്ക് ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Saranya Mohan is not ready to accept glamour roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam