»   » അനന്യ ജൂനിയര്‍ വിജയശാന്തി?

അനന്യ ജൂനിയര്‍ വിജയശാന്തി?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/24-ananya-became-junior-vijayashanthi-2-aid0166.html">Next »</a></li></ul>
Ananya
മലയാളത്തില്‍ ഏററവും തിരക്കുള്ള നായികയായികൊണ്ടിരിക്കുന്ന അനന്യ തമിഴിലും ഏറെ മുന്നിലാണ്.ശിക്കാറിന്റെ സെറ്റിലെ സാഹസിക രംഗത്തില്‍ അഭിനയിച്ചതോടെയാണ് മോഹന്‍ലാല്‍ അനന്യയ്ക്ക് ജൂനിയര്‍ വിജയശാന്തി എന്ന പേര് സമ്മാനിച്ചത്.

ഈ പേരിന്റെ കരുത്ത് എടുത്ത് കാട്ടാനുള്ള ഒരവസരം കൂടി അനന്യയ്ക്ക് ഒത്തു വന്നിരിക്കുകയാണ്.അടുത്ത തമിഴ് ചിത്രത്തില്‍ അനന്യ സ്റ്റണ്ട് രംഗത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പേരും സംവിധായകന്റെ പേരും സസ്‌പെന്‍സാക്കി വെക്കുകയാണ് അനന്യ.

നാടോടികളിലെ മികച്ച പ്രകടനമാണ് തമിഴില്‍ നല്ല വേഷങ്ങള്‍ ലഭിക്കാന്‍ അനന്യക്ക് അവസരമൊരുക്കിയത്. മലയാളത്തിലും അനന്യക്ക് കൂട്ടിനെത്തിയത് ഈ കഥാപാത്രത്തിന്റെ സപ്പോര്‍ട്ട് തന്നെയായിരുന്നു. അഞ്ജലിയും അനന്യയും നായികമാരായ് എത്തിയ എങ്കേയും എപ്പോതും അനന്യയ്ക്ക് കൂടുതല്‍ അവസരങ്ങളിലേക്ക് വാതില്‍ തുറക്കുകയാണ്.

മലയാളത്തില്‍ ഇടയ്ക്ക് നിറം മങ്ങിപോയ സാദ്ധ്യതകള്‍ സീനിയേഴ്‌സിലൂടെ തിരിച്ചെടുത്ത അനന്യയ്ക്ക് ഇപ്പോള്‍ മലയാളത്തില്‍ ഒട്ടേറെ നായികവേഷങ്ങള്‍ ലഭിക്കാനിടയാക്കി. റിലീസിംഗ് കാത്തിരിക്കുന്ന റിപ്പോര്‍ട്ടര്‍ ഇതില്‍ ശ്രദ്ധേയമാണ്.

മാസറ്റേഴ്‌സില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നു. ഈ രണ്ട് ചിത്രങ്ങളിലും അനന്യയോടൊപ്പം തമിഴിലെ അനന്യയുടെ ഇഷ്ട താരങ്ങളും അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. റിപ്പോര്‍ട്ടറില്‍ സമുദ്രക്കനിയും, മാസ്‌റേഴ്‌സില്‍ ശശികുമാറും.

അടുത്തപേജില്‍
ഇവിടെ സെലക്ഷന്‍ ഇപ്പോഴും പ്രശ്‌നം-അനന്യ

<ul id="pagination-digg"><li class="next"><a href="/starpage/24-ananya-became-junior-vijayashanthi-2-aid0166.html">Next »</a></li></ul>

English summary
There are many Malayali actors who have made it big in other language movies (remember Asin). The latest to join the league is Ananya who is making waves in the south Indian film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X