»   »  ദിലീപിനെ വിരട്ടിയ കളരിക്കാരി

ദിലീപിനെ വിരട്ടിയ കളരിക്കാരി

Posted By:
Subscribe to Filmibeat Malayalam
Akhila
കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഖില നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സ്വീകരിയ്ക്കൂ എന്ന നിലപാടിലാണ്. കാര്യസ്ഥന് ശേഷം തേജാഭായ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അഖിലയ്ക്ക് ദിലീപിനൊപ്പമുള്ള അഭിനയം മറക്കാനാവാത്ത അനുഭവമാണ്.

സിനിമിയില്‍ വരുന്നതിന് മുന്‍പ് ദിലീപിനെ കുറിച്ച് ഏറെ കേട്ടിരുന്നു. ഒട്ടേറെ സിനിമകളും കണ്ടിരുന്നു. എന്നാല്‍ സെറ്റില്‍ സാധാരണക്കാരനെ പോലെ പെരുമാറുന്ന നടനാണ് ദിലീപെന്ന് അഖില. സെറ്റില്‍ തനിയ്ക്ക് പുതുമുഖ നടിയെന്നതിനപ്പുറമുള്ള ഒരു പരിഗണന ദിലീപ് നല്‍കിയിരുന്നു.

സെറ്റില്‍ വച്ച് താന്‍ നൃത്തത്തെ കുറിച്ചും മറ്റും പറയുന്നതിനിടെ താന്‍ കളരി അഭ്യസിച്ചിട്ടുണ്ടെന്ന കാര്യവും അഖില പറഞ്ഞിരുന്നു. ഇതുകേട്ടാണ് പാട്ടില്‍ അഖിലയുടെ കളരിമുറ ഉള്‍പ്പെടുത്താന്‍ ഡാന്‍സ് മാസ്റ്റര്‍ ആലോചിച്ചത്. അങ്ങനെ കാര്യസ്ഥനില്‍ അഖില കളരിചുവട് വച്ച് ഉയര്‍ന്നു ചാടി വിസ്മയമുണര്‍ത്തുന്ന രംഗം ചിത്രീകരിച്ചു.

അത്രയും നാള്‍ അഖില കളരി അഭ്യാസിയാണെന്ന് അറിയാതെ തമാശകളിച്ച് നടന്നിരുന്ന ദിലീപ് പിന്നീട് തനിയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങിയെന്ന് അഖില. നമ്മളെ ഉപദ്രവിയ്ക്കാതെ വിടണേ എന്നുമാത്രമാണത്രേ ദിലീപ് അഖിലയോട് അപേക്ഷിച്ചത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖില ഈ രസകരമായ അനുഭവം പങ്കു വച്ചത്.

English summary
karyasthan fame Akhila describes funny incidents happened in the set.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam