മമ്മൂക്കയുടെ ഉപദേശം സുരാജിനെ തുണച്ചു

ഏതുപ്രതിഭാശാലിയായ നടനും ചില പോരായ്മകള്‍ ഉണ്ടാകും ഒപ്പം ചില പ്രത്യേകതകളും. മിമിക്രിക്കാര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയാണ് പ്രേക്ഷകര്‍ക്ക് ചിരിക്കാന്‍ പാകത്തില്‍ പ്രശസ്തരെ അനുകരിക്കാറ്. മമൂട്ടിയുടെ നടത്തവും കൈപ്പത്തിക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സംഭാഷണരീതിയും വളരെ മോശമായ രീതിയിലുള്ള ഡാന്‍സ് സ്‌റെപ്പുകളും അനുകരിച്ചാണ് ഇവര്‍ താരത്തെ പൊലിപ്പിക്കാറ്.
പ്രേക്ഷകരോടൊപ്പം മമ്മൂട്ടിയും ഈ പ്രകടനങ്ങള്‍ നിഷ്‌കളങ്കമായ് ആസ്വദിക്കുന്നു.അതിലുപരി ടിനിടോമിന്‍ന്റെയും സുരാജിന്റെയും അഭിനയ ചാതുരിയും സാദ്ധ്യതയും തിരിച്ചറിഞ്ഞുകൊണ്ട് അവരെ പരമാവധി പ്രോത്സാഹിപ്പിച്ചുകൊണ്ട് സിനിമയില്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.തന്റെ ഇഷ്ടക്കാരോട് സൂപ്പര്‍താരം പുലര്‍ത്തിയിരുന്ന പ്രത്യേകഅടുപ്പവും സ്‌നേഹപൂര്‍ണ്ണമായ ശാസനയും ഇരുവരേയും ഒരുപാട് തങ്ങളുടെ കരിയറില്‍ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications











