»   » സ്വപ്നങ്ങളിലെ രാജകുമാരന്‍ ലാലേട്ടന്‍

സ്വപ്നങ്ങളിലെ രാജകുമാരന്‍ ലാലേട്ടന്‍

Posted By:
Subscribe to Filmibeat Malayalam
Honey Rose
ഒരുപാട് പേരുടെ സ്വപ്നങ്ങളില്‍ ഈ രാജകുമാരന്‍ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. എന്നാല്‍ ഉള്ളിലൊന്നും ഒളിപ്പിക്കാന്‍ ശീലിച്ചിട്ടില്ലാത്ത വൈഗ എന്ന ഓര്‍ഡിനറി നായികയാണ് ഇങ്ങനെ തുറന്നു പറയുന്നത്.

ഒരു ദിവസം മോഹന്‍ലാലിന്റെ ഫോണ്‍ കോള്‍ വരുന്നു വൈഗയ്ക്ക്. സ്വപ്നം കണ്ടുനടന്ന രാജകുമാരന്‍ ഇതാഫോണിന്റെ മറുതലയ്ക്കല്‍. ഉറക്കമില്ലാത്ത ആ രാത്രി വൈഗ സ്വപ്നങ്ങള്‍ക്കുവിട്ടുകൊടുത്തു.

പിന്നീട് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു, ലാലേട്ടനെ തൊട്ടു, കൂടെ അഭിനയിച്ചു. ഇതില്‍പരംആനന്ദലബ്ധിക്കിനിയെന്തു വേണമെന്ന അവസ്ഥയിലാണി കോട്ടയംകാരി പെണ്‍കുട്ടി. മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഹണി റോസ് പിന്നീട് തമിഴില്‍ ചെന്ന് വൈഗ എന്ന പേര് സ്വീകരിച്ചു.

തമിഴ് നദിയുടെ പേരിലേക്ക് ഹണിയെ കൊണ്ടെത്തിച്ചത് മറ്റൊരു ഹണിറോസ് ആണ്. അറിയില്ലേ വിനയന്‍ ചിത്രത്തിലൂടെ കടന്നുവന്ന ഹണിറോസിനെ. ഏതുവേഷം ചെയ്യാനും തയ്യാറായി നിന്നിട്ടും മലയാളസിനിമ ഗൗനിച്ചതേയില്ല.

നേരെ കോളിവുഡ്ഡിലെത്തിയ സുന്ദരിയെ അവര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ഗ്ലാമറെങ്കില്‍ ഗ്ലാമര്‍ ഹണി തയ്യാര്‍ അവസരവും തയ്യാര്‍. അപ്പോഴാണ് മറ്റൊരു ഹണി കൂടി കോളിവുഡിലെത്തിയത്.

സ്വന്തം ഐഡന്റിറ്റി വേറിട്ടുനില്‍ക്കാന്‍ കോട്ടയംകാരി ഹണിറോസ് വൈഗ എന്ന പേരില്‍ തമിഴില്‍ നായികയായി. ഇപ്പോഴിതാ സുഗീതിന്റെ ഓര്‍ഡിനറിയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായ് എത്തിയിരിക്കുന്നു. ഗ്ലാമര്‍ വേഷം ചെയ്യാനുള്ള ശരീരശേഷി തനിക്കുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈഗ പ്രവൃത്തിയില്‍ ആദ്യ ഹണിയെ കടത്തിവെട്ടുമോ എന്ന കാര്യത്തിലാണിപ്പോള്‍ സംശയം.

നാട്ടുരാജാവില്‍ ലാല്‍ ഡയലോഗാണ് വൈഗയുടെ എടുത്തുചാട്ടത്തില്‍ പ്രതിധ്വനിക്കുന്നത്. ''നിനക്കൊന്നുമറിയില്ല. കാരണം നീ കുട്ടിയാണ് '' കോട്ടയംകാരി തന്റെ സ്വപ്നങ്ങളിലെ രാജകുമാരന്റെവാക്കുകള്‍ ഇടവിട്ട് കേള്‍ക്കുന്നത് പ്രയോജനം
ചെയ്യും. പിന്നെ ഒന്നു തീരുമാനിച്ചാല്‍ അതില്‍ ഉറച്ചുനില്ക്കുമെങ്കില്‍ വൈഗക്ക് അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടാകാന്‍ ഇടയില്ല.

English summary
Honey Rose became a popular actress in Kollywood. She narrates her experience with actor Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam