സംവിധായകരെ എതിര്‍ക്കാറില്ല: പൃഥ്വി

താന്‍ സംവിധായകന്റെ സ്വാതന്ത്യത്തില്‍ ഇടപെടാറുണ്ടെന്നും തിരക്കഥയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കാറുണ്ടെന്നുമുള്ള തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇതുവരെ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ സംവിധായകരൊന്നും തന്നെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല. ഓരോ ഷൂട്ടിങ്ങ് കഴിയുമ്പോഴും അവര്‍ പറയാറുള്ളത് പൃഥ്വിയെ കുറിച്ച് ഇങ്ങനൊന്നുമല്ല കേട്ടിട്ടുള്ളതെന്നാണ്.
ക്ലാസ്‌മേറ്റ്‌സിന്റെ തമിഴ് ചെയ്യുമ്പോള്‍ അതില്‍ നായികയും നായകനും ക്ലാസ് റൂമില്‍ അകപ്പെട്ടു പോവുന്ന രംഗം പകലാണ് ചിത്രീകരിച്ചത്. എന്നാല്‍ മലയാളത്തില്‍ ആ രംഗം രാത്രി നടക്കുന്നതായാണ് ഷൂട്ട് ചെയ്തത്. രാത്രി നടക്കുന്ന ആ രംഗം പകല്‍ ഷൂട്ട് ചെയ്യുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നു. എന്നാല്‍ പകല്‍ ആക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ തിരിച്ച് ഒരക്ഷരവും മിണ്ടാതെ താന്‍ അഭിനയിച്ചു. ഇത് സംവിധായകന്റെ സ്വാതന്ത്യത്തെ ബഹുമാനിക്കുന്നത് കൊണ്ടാണ്-പൃഥ്വി പറഞ്ഞു.


Click it and Unblock the Notifications











