»   » ശാരദയ്ക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം

ശാരദയ്ക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കണം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/29-sarada-want-to-do-a-film-with-lal-2-aid0166.html">Next »</a></li></ul>
Sarada
ഉര്‍വശി ശാരദയ്ക്ക് സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മോഹം. മൂന്നുതവണ ദേശീയ പുരസ്‌കാരം നേടിയ ശാരദയും മോഹന്‍ലാലും ഇതുവരെ ഒന്നിച്ചിട്ടില്ല, അതിന്റെയൊരു സങ്കടം മലയാളികള്‍ സ്വന്തമെന്ന് കരുതുന്ന ആന്ധ്രക്കാരിയായ ശാരദയ്ക്കുണ്ട്. ശാരദ ആന്ധ്രക്കാരിയാണെന്നകാര്യം ഒരിക്കലും കേള്‍ക്കാനിഷ്ടപ്പെടാത്തവരാണ് മലയാളികള്‍, ഗായിക ജാനകിയമ്മയെപ്പോലെ സ്വന്തം വൈകാരികയുടെ ഭാഗമായിട്ടാണ നമ്മള്‍ ശാരദയെ കാണുന്നത്.

അഭിനയത്തിലെ നീണ്ട ഇടവേളയ്ക്ക് ശേഷം രാപ്പകലില്‍ മമ്മൂട്ടിയ്‌ക്കൊപ്പം തിരിച്ചെത്തിയ ശാരദയെ ആഹ്‌ളാദപൂര്‍വ്വമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ആരോഗ്യസ്ഥിതി അനുവദിക്കാതിരുന്നിട്ടും അവര്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട ടീച്ചറമ്മയുടെ വേഷം അഭിനയിച്ചുതീര്‍ത്തു.

അതിനിടയിലാണ് അവരുടെ ആഗ്രഹം പുറത്തുവന്നത് മലയാളത്തിലെ അതുല്യപ്രതിഭയായ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മലയാളത്തിലെ പ്രമുഖ താരങ്ങളില്‍ സുരേഷ്‌ഗോപിയോടൊപ്പം കാശ്മീരം, ദിലീപിനൊപ്പം മഴത്തുള്ളിക്കിലുക്കം, ജയറാമുമൊത്ത് നായിക എന്നീചിത്രങ്ങളിലെല്ലാം അഭിനയിച്ചുകഴിഞ്ഞു.

ഇനി ലാലുമൊത്ത് ഒരു സിനിമ വേണം, അതാണ് പഴയകാല നായികയുടെ ഇപ്പോഴത്തെ ആഗ്രഹം. പഴയകാല നായികമാരില്‍ ഏറ്റവും ശ്രദ്ധേയമായ ഷീലയുടെ ആഗ്രഹവും ഇതായിരുന്നു. അവര്‍ സ്‌നേഹവീടിലൂടെ ലാലിന്റെ അമ്മയായി അഭിനയിച്ച് ആഗ്രഹപൂര്‍ത്തീകരണം നേടി.

മുന്‍പ് തകിലു കൊട്ടാമ്പുറം എന്ന ചിത്രത്തില്‍ ലാലും ഷീലയും അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് മോഹന്‍ലാല്‍ ഒരു നടന്‍ എന്ന നിലയില്‍ ഇന്നത്തെ അവസ്ഥയിലേയ്ക്ക് വളര്‍ന്നിരുന്നില്ല.

ഇണപ്രാവുകള്‍ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ശാരദ പിന്നെ മലയാളിയാവുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. തുലാഭാരത്തിലെ വിജയ, സ്വയംവരത്തിലെ സീത ഓര്‍മ്മയില്‍ സ്വര്‍ണ്ണതിളക്കത്തോടെ എഴുന്നുനില്‍ക്കുന്ന കഥാപാത്രങ്ങളാണ്. ദേശീയ അവാര്‍ഡകള്‍ നേടികൊടുത്ത ഈ രണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം ഒരുപാട് വേഷങ്ങളിലൂടെ നിറഞ്ഞുനിന്ന ശാരദ
ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്.

അടുത്തപേജില്‍
അഭിനയം ശരാദയുടെ അഭിനിവേശം

<ul id="pagination-digg"><li class="next"><a href="/starpage/29-sarada-want-to-do-a-film-with-lal-2-aid0166.html">Next »</a></li></ul>
English summary
Urvashi Sarada eager to do a film with superstar Mohanlal in this second turn

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam