For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയം ശരാദയുടെ അഭിനിവേശം

  By Ravi Nath
  |
  <ul id="pagination-digg"><li class="previous"><a href="/starpage/29-sarada-want-to-do-a-film-with-lal-1-aid0166.html">« Previous</a>

  Sarada
  സങ്കടങ്ങളുടെ, സഹനങ്ങളുടെ, മോഹഭംഗങ്ങളുടെ നനവൂറുന്ന കഥാപാത്രങ്ങള്‍. തുലാഭാരം മൂന്ന് ഭാഷകളില്‍ പുനര്‍ ജനിക്കപ്പെട്ടു തമിഴ്, തെലുങ്ക്, ഹിന്ദി, മൂന്നിലും നായിക ശാരദ, അത്യപൂര്‍വ്വമായ അംഗീകാരമാണിത് അതുപോലെ നിമഞ്ജന എന്ന തെലുങ്ക് ചിത്രത്തിലൂടെ മൂന്നാമത്തെ ദേശീയ പുരസ്‌കാരവും.

  അഭിനയത്തോടുള്ള അടങ്ങാത്ത പ്രതിബദ്ധതയാണ് അവരെ ഈ പ്രായത്തിലും പ്രസരിപ്പോടെ നിലനിര്‍ത്തുന്നത്. ലോട്ടസ് എന്ന ചോക്‌ളേറ്റ് കമ്പനി നടത്തിയിരുന്ന ശാരദ പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. തെലുങ്കുദേശം എം.പി യായി സ്വന്തം ജന്മസ്ഥലമായ തെന്നാലിയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടു.

  ജനനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുമ്പും തെന്നാലിയില്‍ മുന്നിട്ടിറങ്ങിയിരുന്ന അവര്‍ പുതിയ പദവി ഏറെ പ്രയോജനകരമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു എതിര്‍പ്പുമായ് വന്നത്.

  പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പലപ്പോഴും തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. വികസനം ഒറ്റയടിക്കു നടപ്പാക്കിയാല്‍ ജനങ്ങള്‍ മറന്നുപോകുമെന്ന് വന്നാല്‍ അതു രാഷ്ട്രീയക്കാര്‍ക്കു വലിയബുദ്ധിമുട്ടാകില്ലേ. രാഷ്ട്രീയത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ അവര്‍ പിന്നീടൊരു പരീക്ഷണത്തിനു മുതിര്‍ന്നില്ല.

  ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ തെന്നാലിക്കാര്‍ക്ക് ഇന്നും ശാരദ പ്രിയപ്പെട്ടവര്‍തന്നെ. അമ്പതു വര്‍ഷത്തെ അഭിനയപാരമ്പര്യവുമായ് മലയാളസിനിമയുടെ പുതിയകാലത്ത് വന്നിരിക്കുന്ന ശാരദയും ഷീലയുമൊക്കെ പുതിയ തലമുറയിലെ കാലില്‍ കാല്‍കയറ്റി മാത്രമിരിക്കുന്ന (ഇത് ഒരു തെറ്റോ, മോശമോ ആയിട്ടല്ല) താരസുന്ദരിമാര്‍ക്ക് ഒരു റഫറന്‍സ് ആവുമെങ്കില്‍ നല്ലതാണ്.

  അഭിനയത്തില്‍ മാത്രമല്ല, സെറ്റിലെ ക്ഷമാപൂര്‍വ്വമായ കാത്തിരിപ്പും, ഇടപെടലുകളും, ചില കാഴ്ചപ്പാടുകളുമൊക്കെ ഇടയ്‌ക്കൊക്കെ ഒന്നു കണ്ണോടിച്ച് കാണുന്നത് കാലവും കഥയുമൊക്കെ മാറിയെങ്കിലും അതിന്റെ മേല്‍ത്തട്ടിലിരിക്കാനുള്ള വലിയ പകിട്ടൊന്നുമില്ലാതെ തന്നെ ആനപ്പുറത്തിരിക്കുന്നവര്‍ക്ക് ഗുണകരമാകും.

  ഇതൊരുതൊഴിലും അതിന്റെ ഭാഗമായ് ഒരുപാട് സഹിഷ്ണുതയുമൊക്കെ ആവശ്യപ്പെടുന്ന ഒന്നാണെന്ന് തോന്നുന്നുവെങ്കില്‍. ശാരദയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മോഹന്‍ലാല്‍ ചിത്രം നമുക്ക് പ്രതീക്ഷിക്കാം. ആരായിരിക്കും അതിന്റെ അമരക്കാരന്‍ എന്നുമാത്രമേ ഇനി സംശയമുള്ളൂ....?

  ആദ്യപേജില്‍
  ശാരദയ്ക്ക് ലാലിനൊപ്പം അഭിനയിക്കണം

  <ul id="pagination-digg"><li class="previous"><a href="/starpage/29-sarada-want-to-do-a-film-with-lal-1-aid0166.html">« Previous</a>

  English summary
  Urvashi Sarada eager to do a film with superstar Mohanlal in this second turn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X