»   » മധു അമ്പാട്ടിന് അര്‍ഹിയ്ക്കുന്ന പരിഗണന ലഭിച്ചില്ല?

മധു അമ്പാട്ടിന് അര്‍ഹിയ്ക്കുന്ന പരിഗണന ലഭിച്ചില്ല?

Posted By:
Subscribe to Filmibeat Malayalam
Madhu Ambat
ഇന്ത്യയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് മധുഅമ്പാട്ട്. ആദാമിന്റെ മകന്‍ അബുവിലൂടെ ഛായാഗ്രഹണത്തിന് ദേശീയ അംഗീകാരം മധു അമ്പാട്ടിനെ തേടിയെത്തി.

ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇപ്പോഴും ക്യാമറയ്ക്കു പിന്നില്‍ കൗതുകപൂര്‍വ്വം പുതിയ പരീക്ഷണങ്ങള്‍ക്കു
മുതിരുന്ന മധുഅമ്പാട്ട് ഛായാഗ്രഹണരംഗത്തെ അതികായനാണ്.

നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ വേണ്ട രീതിയില്‍ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആദരിച്ചിട്ടില്ല എന്നത് ഒരു സത്യമാണ്.

സിനിമയുടെ മര്‍മ്മ പ്രധാനമായ സാങ്കേതിക തികവാണ് ക്യാമറയെന്നിരിക്കെ കാഴ്ചയുടെ വേറിട്ട അനുഭവം പ്രധാനം ചെയ്യുന്ന ക്യാമറമാന്‍ വെറും ഒരു ടെക്‌നീഷ്യന്‍ മാത്രമല്ല.

പ്രമേയത്തിന്റെ ഉള്ളുരുക്കങ്ങള്‍ തൊട്ടറിഞ്ഞ് സംവിധായകന്റെ കാഴ്ചപ്പാടുമായ് ഐക്യപ്പെട്ട് വിരിയിച്ചെടുക്കുന്ന ദൃശ്യഖണ്ഡങ്ങളുടെ കാവ്യാത്മകമായ ഒഴുക്കാണ് പ്രേക്ഷകന്റെ ഉള്ളില്‍ അനുഭവങ്ങളുടെ തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്.

നിറവും നിഴലും വെളിച്ചവും സമരസപ്പെടുന്ന അഭ്രകാവ്യങ്ങളുടെ പൂര്‍ണ്ണതയ്ക്കായ് മധു അമ്പാട്ടിന്റെ സമര്‍പ്പണങ്ങള്‍ ഏറെയാണെങ്കിലും അര്‍ഹിക്കുന്ന ആദരം അദ്ദേഹത്തിനുനല്‍കിയിട്ടില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.

പരിഭവങ്ങളും പരാതികളുമില്ലാതെ നിര്‍മ്മലമായ് ചിരിക്കുന്ന മധു അമ്പാട്ട് പല കോണുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒരു വേള സ്വയം ചിന്തിക്കുന്നു.താന്‍ മലയാളി ആയതുകൊണ്ടായിരിക്കുമോ ഇത് എന്ന് .

English summary
Noted cinematographer Madhu Ambat won his third National Award for Best Cinematography — Adaminte Makan Abu. But we did not get much respect from center-state authorities.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam