For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിന് മുന്‍പ്; ഇന്നും പവര്‍സ്റ്റാര്‍ അദ്ദേഹം തന്നെയാണെന്ന് ആരാധകരും

  |

  മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ എന്ന പേര് നടന്‍ ബാബു ആന്റണിയുടെ പേരിലുള്ളതാണ്. സിനിമയില്‍ ചെറിയ ഇടവേള എടുത്ത് മാറി നിന്ന താരം തിരിച്ച് വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുകയാണ്. കാര്‍ണിവല്‍ എന്ന സിനിമയിലെ പ്രകടനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത് സിനിമയായിരുന്നു കാര്‍ണിവല്‍. ചിത്രത്തിലെ മരണക്കിണറിലൂടെ ബൈക്ക് ഓടിച്ച അനുഭവമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ബാബു ആന്റണി പറയുന്നത്.

  'മറക്കാനാവാത്ത നിമിഷം. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷം. കാര്‍ണിവല്‍ എന്ന ചിത്രത്തിനു വേണ്ടി മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്നതിനു മുന്‍പ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം. യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാന്‍ കഴിഞ്ഞാല്‍ നല്ലതെന്നു മാത്രം വിചാരിച്ചു. ക്യാമറാമാന്‍ വില്യംസ് തയാറായെങ്കിലും കാമറ താഴെ വെക്കാന്‍ യൂണിറ്റ് സമ്മതിക്കാഞ്ഞതിനാല്‍, ലോ ആംഗിള്‍ ഷോട്ട് എടുക്കാന്‍ പറ്റിയില്ല. ഇന്നത്തെ പോലെ ഡ്രോണും പലതരം ക്യാമറകളും അന്നിലല്ലോ. കാണികളെ ഉള്‍പ്പെടുത്തി ഒരു ലോ ആംഗിള്‍ വളരെ ആഗ്രഹിച്ചതാണ്. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതില്‍ സന്തോഷം' എന്നുമാണ് ബാബു ആന്റണി പറയുന്നത്.

  അത് കൊണ്ട് അല്ലേ മനുഷ്യാ നിങ്ങളെ ഞാന്‍ 'പവര്‍സ്റ്റാര്‍' എന്ന് വിളിച്ചത് എന്നായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കമന്റ്. ഇത് കൂടാതെ നൂറ് കണക്കിന് കമന്റുകളാണ് ബാബു ആന്റണിയുടെ പോസ്റ്റിന് താഴെ വരുന്നത്. എല്ലാവരും പഴയ കാലത്തെ ബാബു ആന്റണിയെ കുറിച്ചുള്ള നിമിഷങ്ങളായിരുന്നു പങ്കുവെച്ചത്. 'പൊതുവേ വില്ലന്മാരോട് കലിപ്പായിരിക്കും തോന്നാറുള്ളത്. കാരണം അവര്‍ നെഗറ്റീവ് റോളുകള്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട്. എന്നാല്‍ ഈ വില്ലനെ മാത്രം അന്നേ ഇഷ്ടമായിരുന്നു. മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെ. അന്നും ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റി നടക്കുന്ന നമ്പര്‍ വണ്‍ വില്ലന്‍, നായകന്‍ അത് ബാബു ആന്റണി സാര്‍ ആണ്.

  ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ബന്ധം, ആറ് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്, രണ്‍വീര്‍-ദീപിക ലവ് സ്റ്റോറി

  കാര്‍ണിവല്‍ കാണുന്ന സമയത്ത് ഞങ്ങള്‍ കൂട്ടുകാരുടെ ഇടയില്‍ ഉണ്ടായിരുന്ന സംശയം മമ്മൂട്ടിയും ബാബു ആന്റണിയും തല്ലുണ്ടായാല്‍ ആര് ജയിക്കും എന്നായിരുന്നു. ഇതൊരു നെസ്റ്റാള്‍ജിയ ആണ്. പഴയ സിനിമകളെല്ലാം അടിപൊളിയല്ലേ ബാബു ചേട്ടാ, അതു കൊണ്ടാണല്ലോ ന്യൂജനറേഷന് ഇപ്പോഴും മുടി നീട്ടി വളര്‍ത്തുന്നത് പോലും. കാര്‍ണിവലിലെ ബൈക്ക് റേസിങ് ശ്വാസം അടക്കി പിടിച്ചിരുന്ന് കണ്ടത് ഇന്നും ഓര്‍ക്കുന്നു. ബാബു ആന്റണി എന്ന നടന്റെ സിനിമകള്‍ എല്ലാം ആദ്യ ഷോ തന്നെ കാണുന്ന ഒരു കാലം ഉണ്ടായിരുന്നു.

  Recommended Video

  Babu Antony starrer Kadamattathu Kathanar Movie in 3d | FIlmiBeat Malayalam

  ദാദ, നെപ്പോളിയന്‍, കടല്‍, മിലിട്ടറി ഇന്റലിജിന്‍സ് തുടങ്ങി എത്ര സിനിമകള്‍. ഫിലിം റപ്രസന്റിറ്റീവ് ആയി കുറച്ചു കാലം ജോലി ചെയ്തപ്പോള്‍ ബാബു ആന്റണിയുടെ കൂടുതല്‍ പടം വിതരണം ചെയ്യുന്ന ഗായത്രി റിലീസ് തന്നെ തിരഞ്ഞെടുത്തു. സാര്‍ അയച്ചു തന്ന ഫോട്ടോ ഇപ്പോഴും കയ്യിലുണ്ട്. സാറിനെ നേരിട്ട് കാണനോ പരിചയപെടാനോ സാധിച്ചില്ല. ബാബു ആന്റണി എന്ന എന്റെ യൗവനകാലത്തെ പ്രിയപ്പെട്ട നടന് സ്‌നേഹാശംസകള്‍. ഭരതേട്ടന്റെ ചിത്രത്തിലെ, ബാബു ആന്റണിയെ ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ചിലമ്പ്, വൈശാലി, പ്രണാമം തുടങ്ങിയ സിനിമകളൊക്കെ വേറിട്ടതായിരുന്നു. കൗരവര്‍ സിനിമയില്‍ ഇന്റര്‍വെല്ലിന് മുന്‍പ് ഒരു ആക്ഷന്‍ ഉണ്ട്. അതില്‍ ഒരു കിക്ക് ഉണ്ട്. എന്റെ പൊന്നോ. ഇപ്പോളും അതു ഓര്‍ക്കുമ്പോള്‍ രോമാഞ്ചം ആണ്. ആക്ഷന്‍ ഹീറോ സിംഹാസനം ബാബു ആന്റണി ചേട്ടന് തന്നെ. ആ കസേരയില്‍ ഇന്ന് 2022ലും മലയാളത്തില്‍ ഒരു നടനും ജനിച്ചിട്ടില്ലയ. നക്ഷത്രങ്ങള്‍ ഒരുപാടുണ്ടാവാം സൂര്യന്‍ ഒന്നേ, ഉള്ളൂ

  സാന്ത്വനം; ശിവനോട് ഒരു ആഗ്രഹം പറഞ്ഞ് അഞ്ജു, അതു കാണാൻ വെയിറ്റിംഗ് ആണെന്ന് ആരാധകർ

  English summary
  Actor Babu Antony's Write-up About Mammootty Starrer Carnival Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X