»   » കാന്‍സറിനെ തോല്‍പ്പിച്ച് കൊല്ലം തുളസിയും

കാന്‍സറിനെ തോല്‍പ്പിച്ച് കൊല്ലം തുളസിയും

Posted By:
Subscribe to Filmibeat Malayalam
Kollam Thulasi
തിരുവനന്തപുരം ഇന്നസെന്റിന് പിന്നാലെ കാന്‍സറിനെ മനോധൈര്യം കൊണ്ട് തോല്‍പ്പിച്ച കഥയുമായി നടന്‍ കൊല്ലം തുളസിയും. സംസ്ഥാന സര്‍ക്കാറിന്റെ കാരുണ്യ ചികിത്സാസഹായ പദ്ധതി വിപുലീകരണത്തെക്കുറിച്ച് കേസരി സ്മാരക ട്രസ്റ്റും സംസ്ഥാന ഭാഗ്യക്കുറി വകുപ്പും ചേര്‍ന്ന് നടത്തിയ ശില്‍പശാലയിലാണ് കാന്‍സറിനെ നേരിട്ട കഥ തുളസി വിവരിച്ചത്.

സിനിമകളില്‍ വില്ലനായി ഞാന്‍ നിരവധി തവണ വേഷമിട്ടു. 95 തവണ മന്ത്രിയായി അഭിനയിച്ചു. എന്നാല്‍ എന്നെ കൊല്ലാന്‍ 2012ല്‍ ക്യാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ മനോധൈര്യംകൊണ്ട് അതിനെ ജയിച്ചു. എനിക്ക് താങ്ങുംതണലുമായി നിന്ന പലരോടൊപ്പം സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയും ഉണ്ട്- കൊല്ലം തുളസി പറഞ്ഞു.

ക്യാന്‍സര്‍ വന്നപ്പോഴാണ് ആരൊക്കെയാണ് സൂഹൃത്തുക്കളെന്നും ആരൊക്കെയാണ് ആത്മാര്‍ഥതയുള്ളതെന്നും തെളിഞ്ഞത്. ചെവിക്ക് താഴെ കണ്ട ചെറിയ തടിപ്പ് കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. ആര്‍.സി.സിയിലെ കീമോ തെറാപ്പി ചികിത്സയില്‍ അസുഖം ഭേദമായെങ്കിലും അനുബന്ധ വിഷമങ്ങളും രോഗങ്ങളുമുണ്ടായി. ചികിത്സയ്ക്കായി 'കാരുണ്യ' ആരോഗ്യപദ്ധതിയില്‍ നിന്ന് സഹായം ലഭിച്ചു. മരുന്നിനോടൊപ്പം മനോധൈര്യവുമാണ് തന്റെ രണ്ടാം ജന്മത്തിന് പുറകില്‍- അദ്ദേഹം പറഞ്ഞു.

English summary
Actor Kollam Thulasi narrated that how he survive himself from Cancer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam