For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുപത്തിയൊന്നിന് അഴകുചാര്‍ത്തി അമല

  By Ajith Babu
  |

  മലയാളത്തിന്റെ മൈനപ്പെണ്ണ് അമല പോളിനിത് മധുരപ്പിറന്നാള്‍. അഴകിന്റെയും അഭിനയത്തിന്റെയും കീര്‍ത്തി തെന്നിന്ത്യയാകെ പതഞ്ഞൊഴുകുമ്പോഴും അമലയ്ക്ക് നിര്‍ത്താന്‍ ഭാവമില്ല. പോള്‍ വര്‍ഗ്ഗീസിന്റെയും ആനീസ് പോളിന്റെയും മകളായി 1991 ഒക്ടോബര്‍ 26ന് എറണാകുളത്ത് ജനിച്ച അമലയുടെ അഭിനയജീവിതത്തിന്റെ തുടക്കവും ഒരു സിനിമാക്കഥ പോലെ തന്നെ.

  മലയാളത്തിന് ഒട്ടേറെ താരങ്ങളെ സമ്മാനിച്ച ലാല്‍ജോസായിരുന്നു 2009ല്‍ അമലയെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. മോഡലിങ് വേദിയില്‍ നിന്ന് കണ്ടെത്തിയ സുന്ദരിയ്ക്ക് നീലത്താമരയില്‍ ചെറിയൊരു വേഷമാണ് ലാല്‍ജോസ് നല്‍കിയത്. എന്നാല്‍ ചിത്രം വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെടാതെ പോയത് പുതുമുഖമായ അമലയ്ക്കും തിരിച്ചടിയായി.

  പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി തമിഴിലേക്ക് നീങ്ങിയ അമലയ്ക്ക് അവിടെയും തുടക്കം പിഴച്ചു. ആദ്യമഭിനയിച്ച വികടകവിയും വീരശേഖരനും ബോക്‌സ് ഓഫീസല്‍ പരാജയപ്പെട്ടു. മൃഗം ഫെയിം സാമിയുടെ സിന്ധു സാമവേലിയിലാണ് അമല പ്രത്യക്ഷപ്പെട്ടത്. അനഘയെന്ന പേര് നല്‍കിയാണ് സാമി അമലയെ തമിഴകത്ത് അവതരിപ്പിച്ചത്.

  ഭര്‍ത്താവിന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തുന്ന യുവതിയുടെ കഥാപാത്രം അമലയ്ക്ക് ചീത്തപ്പേര് മാത്രമാണ് നേടിക്കൊടുത്തത്.
  എന്നാലീ പരാജയങ്ങള്‍ക്കൊന്നും അമലയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനായില്ല. തിരിച്ചടികളില്‍ പതറാതെ നല്ലൊരു കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരാന്‍ തന്നെ അമല തീരുമാനിച്ചു.

  തനിയ്ക്ക് ചീത്തപ്പേര് സമ്മാനിച്ച അനഘയെന്ന പേര് മാറ്റി അമല പോള്‍ എന്ന പേര് തിരികെപ്പിടിച്ച താരം പിന്നെ കരാറൊപ്പിട്ടത് പ്രഭു സോളമന്റെ മൈനയെന്ന ചെറു ചിത്രത്തിലേക്കാണ്. മൈനയുടെ അഭൂതപൂര്‍വമായ വിജയം അമലയുടെ തലവര മാറ്റിയെഴുതി. തമിഴകത്തിന്റെ മൈനപ്പെണ്ണായി വാഴ്ത്തപ്പെട്ട നടിയെ അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ രജനി, കമല്‍, വിക്രം തുടങ്ങിയവരെല്ലാമുണ്ടായിരുന്നു.

  പിന്നെം അമലയുടെ നാളുകള്‍.. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള വമ്പന്‍ സിനിമകള്‍ അമലയെ തമിഴകത്തിന്റെ താരമാക്കി മാറ്റി.
  ദൈവത്തിരുമകള്‍, വേട്ടൈ, മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍ ഈ സിനിമകളുടെ വിജയങ്ങളെല്ലാം അമലയുടെ കരിയറിലെ നാഴികക്കല്ലുകളായി മാറി. പുതുമുഖ നടിയ്ക്കുള്ള വിജയ് പുരസ്‌കാരത്തിന് പിന്നാലെ തെലുങ്ക് സിനിമാലോകവും അമലയെ തേടിയെത്തി. ഇതിനൊക്കെ ശേഷമാണ് മലയാള സിനിമയ അമലയ ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത്.

  ജോഷിയുടെ റണ്‍ ബേബി റണ്ണില്‍ സാക്ഷാല്‍ മോഹന്‍ലാലിന്റെ നായികയി മോളിവുഡിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് അമല നടത്തിയത്. ഇതിനൊപ്പം ആകാശത്തിന്റെ നിറം പോലുള്ള കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാവാനും നടി ശ്രദ്ധിച്ചിരുന്നു.

  മലയാളത്തിലെ നിര്‍മാതാക്കളുടെ തീട്ടൂരങ്ങളെയൊന്നും വകവെയ്ക്കാതെ മുന്നോട്ടുപോകാന്‍ അമലയെ സഹായിക്കുന്നത് കഴിവിലുള്ള വിശ്വാസം തന്നെ. ഇനി ബോളിവുഡിലും അമല അഴക് ചാര്‍ത്തുമോയെന്നാണ് ചലച്ചിത്രലോകം ഉറ്റുനോക്കുന്നത്. അമലയുടെ അഭിനയജീവിതത്തിലെ നിര്‍ണായക മൂഹുര്‍ത്തങ്ങളിതാ....

  നീലത്താമര

  അമലയഴകിന് 21....

  നീലത്താമരയില്‍ എന്‍ഡിടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ബീനയെന്ന കഥാപാത്രത്തെയാണ് അമല പോളിന് ലഭിച്ചത്. മറ്റുതാരങ്ങളുടെ നിഴലില്‍ ഒതുങ്ങിപ്പോകാനായിരുന്നു സുന്ദരിയ്ക്ക് വിധി

  സിന്ധുസമവേലി

  അമലയഴകിന് 21....

  കരിയറില്‍ അമലയ്ക്ക് ചീത്തപ്പേര് കേള്‍പ്പിച്ച കഥാപാത്രം. ഭര്‍തൃപിതാവുമായി അവിഹിതബന്ധം പുലര്‍ത്തുന്ന സുന്ദരിയെന്ന കഥാപാത്രം കരിയറിലെ ഒരുവലിയ പിഴവു തന്നെ..

  മൈന

  അമലയഴകിന് 21....

  തമിഴകത്തിന്റെ മൈനപ്പെണ്ണായി അമലയ മാറ്റിയ ചിത്രം. പ്രണയവും ത്രില്ലറും ഇഴ ചേര്‍ന്ന ചിത്രത്തിന്റെ ദുഖകരമായ പര്യവസാനം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ചു

  ദൈവത്തിരുമകള്‍

  അമലയഴകിന് 21....

  സൂപ്പര്‍സ്റ്റാര്‍ വിക്രമിനൊപ്പം പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യമാണ് ദൈവത്തിരുമകളിലൂടെ അമലയ്ക്ക് കൈവന്നത്.

  ബേജാവാഡ

  അമലയഴകിന് 21....

  നാഗചൈതന്യയുടെ നായികയായി ഭേജാവാഡയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം. ചിത്രം പരാജയപ്പെട്ടെങ്കിലും തെലുങ്കില്‍ ചുവടുറപ്പിയ്ക്കാന്‍ അമലയ്ക്ക് കഴിഞ്ഞു.

  വേട്ടൈ

  അമലയഴകിന് 21....

  വേട്ടൈയിലെ ജയന്തിയെന്ന 'തെറിച്ച' പെണ്ണിന്റെ വേഷം തകര്‍പ്പനാക്കാന്‍ അമലയ്ക്ക് കഴിഞ്ഞു..

  റണ്‍ ബേബി റണ്‍

  അമലയഴകിന് 21....

  മോഹന്‍ലാലിന്റെ നായികയായി റണ്‍ ബേബി റണ്ണിലൂടെ മലയാളത്തിലേക്ക് ഗംഭീരതിരിച്ചുവരവ് നടത്താന്‍ അമലയ്ക്ക് കഴിഞ്ഞു.

  English summary
  Amala Paul is celebrating her birthday today. The actress, who has turned 21, has some promising projects in hand, in Kollywood and Tollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X