For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണം കഴിഞ്ഞ് ദുബായിലാണ്; ഇപ്പോഴും തന്റെ പേര് റസിയ ആണെന്ന് പലരും കരുതുന്നുവെന്ന് നടി രാധിക

  |

  ഒത്തിരി സംഗീത ആല്‍ബങ്ങൡ അഭിനയിച്ച് ശ്രദ്ധേയായ നടിയാണ് രാധിക. പിന്നീട് സിനിമയിലും സജീവമായതോട് കൂടി ശക്തമായ കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് നടി ഇന്നും അറിയപ്പെടുന്നത്. സുകുവിനും താരയ്ക്കും മുരളിയ്ക്കുമൊപ്പം ഒരേ ക്ലാസില്‍ പഠിച്ച റസിയ. സിനിമ ഇറങ്ങിയിട്ട് പതിനാല് വര്‍ഷം കഴിഞ്ഞെങ്കിലും ആ കഥാപാത്രം തനിക്ക് നേടി തന്ന പേര് മാറില്ലെന്നാണ് രാധികയിപ്പോള്‍ പറയുന്നത്.

  ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  ഇപ്പോഴും രാധിക എന്ന പേരിനെക്കാളും ആളുകള്‍ വിളിക്കുന്നത് റസിയ എന്നാണ്. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി. ഇനിയെപ്പോഴാണ് തിരിച്ച് വരവെന്ന് ചോദിച്ചാല്‍ താന്‍ എപ്പോഴും തയ്യാറാണെന്നാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രാധിക വ്യക്തമാക്കുന്നത്. നല്ല വേഷം കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാന്‍ ഒരുക്കമാണെന്നും നടി പറയുന്നു.

  ''ലോംഗ് ഗ്യാപ്പുകളാണ് എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്. ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അടുത്ത പടം ചെയ്യുന്നത്. ഞാനത് മനപൂര്‍വ്വം ഉണ്ടാക്കിയതല്ല. ഈ പറയുന്ന ഒരു വര്‍ഷത്തില്‍ ഒരുപാട് സിമിലാരിറ്റിയുള്ള റോള്‍സിന് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ ഒഴിവാക്കിയതാണെന്ന് പറയാം. പക്ഷെ എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ള ഗ്യാപ്പുകള്‍ ഞാനൊരിക്കലും മനപൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ളതല്ല. സംഭവിച്ച് പോയതാണ്. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല.

  കല്യാണം കഴിഞ്ഞ് ഞാന്‍ ദുബായിലാണുള്ളത്. ഈ പറയുന്ന ന്യൂജനറേഷന്റെ കാലഘട്ടത്തില്‍ എന്നെയധികം ആള്‍ക്കാര്‍ ഓര്‍ക്കാന്‍ ചാന്‍സില്ല. ഓര്‍ത്താല്‍ തന്നെ ദുബായില്‍ നിന്ന് നാട്ടില്‍ വരാനുള്ള ബുദ്ധിമുട്ടുകള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാകും. അങ്ങനെത്തെ ഒരുപാട് കാര്യങ്ങള്‍ ഉള്ളത് കൊണ്ടാവും അത്തരം ഗ്യാപ്പ് വരുന്നതെന്നാണ് രാധിക പറയുന്നത്. പിന്നെ എല്ലാവരോടും പോയി ചാന്‍സ് ചോദിക്കുന്ന ടൈപ്പ് ആളല്ല താന്‍. അപ്പോള്‍ പിന്നെ ഉറപ്പായിട്ടും ആളുകള്‍ എന്നെ മനറന്ന് പോയേക്കും. ഇപ്പോഴും ഞാന്‍ സിനിമ വേണ്ട, അല്ലെങ്കില്‍ സിനിമ ചെയ്യില്ല എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും നല്ല ക്യാരക്ടേഴ്‌സ് വരികയാണെങ്കില്‍ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ഉറപ്പായും അത് കമ്മിറ്റ് ചെയ്യും. അതിലൊരു സംശയവുമില്ലെന്ന് നടി വ്യക്തമാക്കുന്നു.

  എന്റെ പേര് രാധിക എന്നാണ്. പക്ഷേ ഇപ്പോഴും ആളുകള്‍ എന്നെ റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇവിടെ എവിടെ പോയാലും മലയാളികള്‍ തിരിച്ചറിയുകയാണെങ്കില്‍ റസിയ അല്ലേ എന്നാണ് ചോദിക്കുന്നത്. രാധിക എന്ന പേര് അറിയുന്നവര്‍ കുറച്ച് പേരെ ഉണ്ടാവുകയുള്ളു. ഈ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ രാധിക-റസിയ എന്ന പേരാക്കിയതാണ്. ഉറപ്പായിട്ടും റസിയ എന്ന പേര് എനിക്കിഷ്ടമാണ്. പക്ഷേ റസിയ ആയി ജീവിക്കാന്‍ തീരെ താല്‍പര്യമില്ല.

  ഐ വി ശശി എന്ന മഹാപ്രതിഭയ്ക്ക് ദൈവം കട്ട് പറഞ്ഞപ്പോള്‍ ആ ജീവിതം മനോഹരമാക്കിയാണ് കടന്ന് പോയത്; സലാം ബാപ്പു

  Recommended Video

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും രാധിക സൂചിപ്പിച്ചിരുന്നു. സിനിമയിലെ ക്ലൈമാക്‌സില്‍ പൃഥ്വിരാജിന്റെ കഴുത്തില്‍ കമ്പികൊണ്ട് വലിച്ച് മുറുക്കുന്ന സീന്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. അങ്ങനത്തെ പേടി തോന്നുന്ന ഷോട്ട് ഒക്കെ ഷൂട്ട് ചെയ്യുമ്പോഴെക്കും ബാക്കി അവിടെ ഉണ്ടായിരുന്ന എല്ലാവരും കോണ്‍ഫിഡന്‍സ് തന്നിരുന്നു. അതൊരു മിഡ്‌നൈറ്റില്‍ എടുത്ത ഷോട്ട് ആണ്. ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ ഒഴികെ ബാക്കി എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഓരോ ഷോട്ട് എടുക്കുമ്പോഴും അതിനെ കുറിച്ചുള്ള കമന്റ്‌സ് അവിടെ കേള്‍ക്കാമായിരുന്നു.

  ദുൽഖർ സൽമാൻ്റെ കുറുപ്പ് നവംബർ 12ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക്; കാത്തിരിപ്പുക്കൾക്ക് അവസാനമാവുന്നു

  Read more about: radhika രാധിക
  English summary
  Actress Radhika Opens Up About Her Working Experience With Prithviraj In Classmates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X