»   » കവിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുക തന്നെ

കവിയുടെ കാല്‍പ്പാടുകള്‍ പിന്തുടരുക തന്നെ

Posted By:
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കേണ്ട, ഇത്‌ മഹാനായ കവി പി യുടെ കാല്‌പ്പാടുകളല്ല ഡല്‍ഹിക്കാരിയായ മലയാളി പെണ്‍കൊടി അര്‍ച്ചന കവിയുടേതാണ്‌. ഒറ്റകൈവിരലുകളില്‍ എണ്ണി തീര്‍ക്കാവുന്ന സിനിമകളെ ഈ കവിക്കുള്ളുവെങ്കിലും ഒരു പത്തിരുന്നൂറ്‌ കൊല്ലത്തെ പാരമ്പര്യമുള്ള രീതിയിലാണ്‌ കാര്യങ്ങളെ നോക്കികാണാറ്‌.

മലയാളത്തില്‍ ധാരാളം സുന്ദരിമാര്‍ നിത്യേന അഭിനയിക്കാനെത്തുന്നുണ്ട്‌. രണ്ടോ മൂന്നോ സിനിമകള്‍ക്കപ്പുറം വളരുന്നവര്‍ നന്നേകുറവ്‌. അതുകൊണ്ട്‌ പഴയ പോലെ അല്ല. ഈ കുട്ടി എവിടെ പോയി അവളെ പുതിയ പടത്തിലൊന്നും കാണുന്നേയില്ലല്ലോ, ആ കൊച്ചിപ്പോ തമിഴിലെ സൂപ്പറല്ലേ എന്നൊന്നും ആരും ഇപ്പോ അത്ര ഗൗനിക്കാറില്ല. മാധ്യമങ്ങളും തദൈവ.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താരങ്ങളെല്ലാം വെറും മനുഷ്യരായി പോവില്ലേ. അതിനുള്ള എളുപ്പവഴി വല്ല മാധ്യമക്കാരെയും കിട്ടിയാല്‍ എല്ലാം അങ്ങ്‌ വിസ്‌തരിച്ചുപറയുക.

അവസരങ്ങള്‍ കുറയുന്നതുകൊണ്ടൊന്നുമല്ല എന്നെ കാണാത്തത്‌, സെലക്ടീവായതുകൊണ്ടാണ്‌,
സ്‌ക്രിപ്‌റ്റ്‌ നോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം പോരാ എന്റെ ക്യാരക്ടറിന്‌ എന്തെങ്കിലും ചെയ്യാനുണ്ടാവണം, ടൈപ്പാവാന്‍ ഉദ്ദേശിക്കുന്നില്ല, തമിഴിലും തെലുങ്കിലും നിന്ന്‌ ധാരാളം ഓഫര്‍ വരുന്നുണ്ട്‌, നല്ല വേഷത്തിനായ്‌ ഒരു ഗ്യാപ്പ്‌ എടുത്തതാണ്‌.

ഇങ്ങനെ സ്വയം സ്ഥാപിച്ചെടുക്കാനുള്ള ശ്രമം കാണുമ്പോഴേ അറിയാം ഞങ്ങള്‍ ഇവിടെയൊക്കെയുണ്ടേ എന്നു വിളിച്ചു പറയുകയാണെന്ന്‌. രണ്ടു സിനിമ കഴിയുമ്പോഴേക്കും, നിറം മാറിവരുന്നവരെ നാലു സിനിമയ്‌ക്കുശേഷം കാണാതാവുന്നതും വെറുതെയല്ല. അഭിനേത്രികളില്‍ മാത്രമല്ല താരസുന്ദരന്‍മാരിലും തങ്ങള്‍ ഒരു സംഭവമാണെന്ന്‌ തോന്നല്‍ അതികലശലായി തീര്‍ന്നിട്ടുണ്ട്‌ കുറേക്കാലമായി.

അഹങ്കാരമില്ലായെന്ന്‌ കാണിക്കാന്‍ ഇവര്‍ ചെയ്യുന്ന നമ്പര്‍ ഇതാണ്‌. മമ്മൂട്ടിയും മേഹന്‍ലാലുമൊക്കെ അഭിനയത്തിന്റെ മഹാകൈലാസമാണ്‌ എന്ന്‌ സമ്മതിച്ചുകൊടുത്തേക്കും. പിന്നെ ഇവര്‍ വെറും സാധുക്കള്‍. സീനിയേഴ്‌സിനോടും ഗുരുക്കന്‍മാരോടും ഭയ ഭക്തി ബഹുമാനമുള്ളവര്‍.

അര്‍ച്ചനകവിക്ക്‌ ഏതു വേഷവും ചെയ്‌ത്‌ വിജയിപ്പിക്കാമെന്ന ആത്മവിശ്വാസമൊക്കെയുണ്ട്‌. എന്നാല്‍ ഡിമാന്റുകളൊക്കെ അംഗീകരിച്ച്‌ അങ്ങിനെയൊന്ന്‌ ഒരുപാടാളുകളെ മറികടന്ന്‌ അര്‍ച്ചനയിലെത്തേണ്ടേ? കക്ഷവും തോളുമൊക്കെ പുറത്തുകാണിച്ച്‌ ചേലചുറ്റി മുറുക്കിയ ചുണ്ടുമായെത്തുന്ന ഒരു തമിഴ്‌ പടം അറവാന്‍ അര്‍ച്ചനാകവിക്ക്‌ കിട്ടിയിട്ടുണ്ട്‌.

കുറച്ചുകാലം അതിന്റെ ഹാങ്‌ ഓവര്‍ കാണും. ഒരു സത്യം നമ്മള്‍ മറന്നുകൂടാ നീലത്താമരയിലെ കുഞ്ഞിമാളുവിനെ അര്‍ച്ചന കവി സൂപ്പര്‍ ആക്കിയിട്ടുണ്ട്‌. ആ മുറിതൂക്കലൊക്കെ ഒരു ഡല്‍ഹിക്കാരിയാ ചെയ്യുന്നതെന്ന്‌ ആരു പറയൂല എന്നുവെച്ച്‌ അടുത്ത കഥാപാത്രത്തിലേക്ക്‌ കടന്നു പോണ്ടേ?

English summary
Though Archana Kavi has doen a few movies so far she behaves as if she has already done numerous movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam