»   » അസിന്റെ സിനിമാ ജീവിതത്തിന് 12വയസ് തികയുമ്പോള്‍

അസിന്റെ സിനിമാ ജീവിതത്തിന് 12വയസ് തികയുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ രണ്ടാം നായികയായി അരങ്ങേറ്റം നടത്തുമ്പോള്‍ അസിന്‍ തന്നെ വിചാരിച്ചുകാണില്ല ചലച്ചിത്രലോകത്തെ തന്റെ യാത്ര തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ ചെന്നു നില്‍ക്കുമെന്ന്. ബോളിവുഡിലും മികച്ച താരമെന്ന് പേരെടുത്തുകഴിഞ്ഞ അസിന്റെ സിനിമാ അരങ്ങേറ്റത്തിന് പന്ത്രണ്ട് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും അസിന്‍ നടിയെന്ന നിലയില്‍ പേരെടുത്തത് തമിഴകത്താണ്. പിന്നീട് തെലുങ്കിലേയ്ക്കും ചുവടുവച്ച അസിന് ബോളിവുഡിലും പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

തമിഴകത്ത് വിജയ്, സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ കഴിഞ്ഞ അസിന് തെലുങ്കിലുമുണ്ട് സൂപ്പര്‍ഹിറ്റുകള്‍. തമിഴകത്ത് തിരക്കിലായിപ്പോയതില്‍പ്പിന്നെ മലയാളത്തിലേയ്ക്ക് അസിന്‍ തിരിച്ചെത്തിയിട്ടില്ല. തമിഴില്‍ സൂര്യയുടെ ജോഡിയായി അഭിനയിച്ച ഗജിനിയെന്ന ചിത്രത്തിന് ശേഷമാണ് അസിന്‍ തെന്നിന്ത്യയിലാകെ പേരെടുക്കുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ പുരസ്‌കാരങ്ങളും അസിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തില്‍ സംയുക്ത വര്‍മ്മയ്‌ക്കൊപ്പം രണ്ടാമത്തെ നായികയായിട്ടാണ് അസിന്‍ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പുതുമുഖമായെത്തിയ അസിന്‍ മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

മലയാളത്തിലെ അരങ്ങേറ്റത്തിന് ശേഷം അസിന്‍ പിന്നീട് തെലുങ്കിലാണ് അഭിനയിച്ചത്. അമ്മ നനന്ന ഓ തമിഴ അമ്മായി എന്ന ചിത്രത്തില്‍ ചെന്നൈ എന്ന കഥാപാത്രമായിട്ടെത്തിയ അസിന്‍ തെലുങ്കിലെ മികച്ച നടിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മൂന്നാത്തെ ചിത്രവും അസിന്‍ തെലുങ്കില്‍ത്തന്നെയാണ് ചെയ്തത്.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

തമിഴകത്ത് അസിന്റെ ആദ്യ നായകന്‍ ജയം രവിയായിരുന്നു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയെന്ന ചിത്രം നടി നദിയ മൊയ്തുവിന്റെ തിരിച്ചുവരവ് ചിത്രമെന്ന നിലയ്ക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായിട്ടാണ് അസിന്‍ അഭിനയിച്ചത്.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

സൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗജിനിയില്‍ അസിന്‍ അവതരിപ്പിച്ച കല്‍പ്പനയെന്ന കഥാപാത്രം തെന്നിന്ത്യയിലാകെ പ്രശംസനേടിയിരുന്നു. ചിത്രം വലിയ ഹിറ്റായി മാറുകയും സൂര്യയുടെയും അസിന്റെയും താരമൂല്യം ഉയരുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് അസിന് മികച്ച നടിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരം ലഭിച്ചു.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

ഗജിനിയുടെ ഹിന്ദി റീമേക്കില്‍ അമീര്‍ ഖാന്റെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും അസിന് ലഭിച്ചു. ഹിന്ദി ഗജിനിയിലെ അഭിനയത്തിന് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫേര്‍ പുരസ്‌കാരവും അസിന് ലഭിച്ചു.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

ഇളയദളപതി വിജയുമായി മികച്ച കെമിസ്ട്രി പങ്കിടുന്ന നായികയാണ് അസിന്‍. ശിവകാശി എന്ന ചിത്രത്തിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചത്. ഈ ചിത്രവും വന്‍ വിജയമായി മാറിയിരുന്നു. പിന്നീട് പോക്കിരിയെന്ന ചിത്രത്തിലും അസിന്‍ വിജയിയുടെ നായികയായി.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

സല്‍മാന്‍ ഖാന്‍ അജയ് ദേവ്ഗണ്‍ എന്നിവര്‍ നായകന്മാരായി എത്തിയ ചിത്രത്തിലൂടെ അസിന്‍ വീണ്ടും ബോളിവുഡില്‍ കഴിവുതെളിയിച്ചു. വിപുല്‍ ഷാ സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയമായിരുന്നു.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

ഗജിനിയുടെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡിലെത്തിയ അസിനെ അവിടത്തുകാരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സല്‍മാന്‍ ഖാനും അമീര്‍ ഖാനുമൊപ്പം അഭിനയിച്ചിട്ടുള്ള അസിന്‍ ഇതുവരെ ഏഴോളം ചിത്രങ്ങള്‍ ബോളിവുഡില്‍ ചെയ്തുകഴിഞ്ഞു. അഭിഷേക് ബച്ചന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പം അസിന്‍ അഭിനയിച്ചുകഴിഞ്ഞു.

സിനിമയില്‍ അസിന്റെ 12 വര്‍ഷങ്ങള്‍

ഏതൊരു മുന്‍നിര നായിക നടിയെയും പോലെ ഗോസിപ്പ് കോളങ്ങളുടെ പ്രിയതാരമാണ് അസിനും. ബോളിവുഡിലെ അരങ്ങേറ്റത്തിന് ശേഷം സല്‍മാന്‍ ഖാനുമായി അസിന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുമായി ചേര്‍ത്തും അസിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ എത്തി. ഏറ്റവും ഒടുക്കം വന്ന ഗോസിപ്പ് നയന്‍താരയുമായി വേര്‍പിരിഞ്ഞ പ്രഭുദേവയുടെ പുതിയ കാമുകി അസിനാണെന്നായിരുന്നു.

English summary
Asin, the most beloved actress of the South, completes 12 years in cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam