»   » അശോകന്‌ സിനിമയിലും ജീവിതത്തിലും കുറുക്കുവഴികളില്ല

അശോകന്‌ സിനിമയിലും ജീവിതത്തിലും കുറുക്കുവഴികളില്ല

Posted By:
Subscribe to Filmibeat Malayalam
Ashokan
അതൊരു ശീലമാണ്‌, സാമര്‍ത്ഥ്യവും; കുറുക്കുവഴികളിലൂടെ ഉയരങ്ങള്‍ കീഴടക്കുക, അവസരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നിവ. സിനിമയില്‍ എത്തിപ്പെടുന്നവര്‍ വിദഗ്‌ധ പരിശീലനത്തിലൂടെ എളുപ്പവഴികള്‍ പിന്നിട്ട്‌ തിളക്കം സൂക്ഷിക്കുന്നവരാണ്‌. നടിമാര്‍ മാത്രമല്ല നടന്‍മാരും, ഇതരരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും തരാതരം ഉപയോഗിക്കുന്ന രീതികള്‍ അത്ര താല്‍പ്പര്യമില്ലാത്തവരും അപൂര്‍വ്വമായി സിനിമിലുണ്ട്‌.

അവര്‍ക്കു പക്ഷേ അവസരങ്ങള്‍ കുറവായിരിക്കും. എന്നാലും നട്ടെല്ല്‌ നിവര്‍ത്തിപിടിച്ച്‌ നില്‍ക്കാന്‍ സാധിക്കും, എവിടേയും എപ്പോഴും. ആ ജനുസ്സില്‍പ്പെട്ട നടനാണ്‌ അശോകന്‍. അത്യാവശ്യം പാടാനും അറിയാം, അഭിനയിക്കാന്‍ ഒട്ടും മോശമല്ലതാനും. എന്നിട്ടും മലയാള സിനിമയില്‍ അശോകന്‍ ഒരിക്കലും തിരക്കുള്ള താരമായിരുന്നിട്ടില്ല.

അഭിനയമികവ്‌ തിരിച്ചറിഞ്ഞ്‌ അശോകന്‌ വേഷങ്ങള്‍ നല്‍കിയ നിരവധി സംവിധായകരും എഴുത്തുകാരും ഇവിടെയുണ്ട്‌. നിഷേധിച്ചവര്‍ അതിനേക്കാള്‍ കൂടുതലും. അശോകന്‌ അതൊന്നും വിഷയമായിരുന്നില്ല. മലയാളത്തിന്റെ മാസ്‌റ്റര്‍ സംവിധായകനായ പത്മരാജന്‍
കണ്ടെടുത്ത ഈ താരത്തിന്റെ പൂര്‍വ്വരൂപം പുതിയതലമുറക്ക്‌ അത്രപരിചയം
കാണില്ല.

ഉണ്ടകണ്ണും ശോഷിച്ച കൈകാലുകളുമായി പെരുവഴിയമ്പലം കടന്നുവന്ന കൊച്ചുപയ്യന്‍ പ്രായത്തിന്റെ അസ്‌കിതകളൊന്നും പ്രകടമാക്കാതെ മൂന്ന്‌ പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുമുഖനായി നല്ല വേഷങ്ങള്‍ കാത്തിരിക്കുന്നു. പിന്നിട്ട കാലത്തിനിടയില്‍ നായകനായും നായകതുല്ല്യ വേഷങ്ങളിലും അശോകന്‍ നന്നായി തിളങ്ങിയിട്ടുണ്ട്‌.

അടൂര്‍, പത്മരാജന്‍, ഭരതന്‍ തുടങ്ങി മികച്ച സംവിധായകര്‍ക്കൊപ്പവും, മുഖ്യധാരയിലും അശോകന്‍ ചെറുതല്ലാത്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനവും നേടിയിട്ടുണ്ട്‌. എല്ലാരംഗത്തും ഏറ്റവും കൂടുതല്‍ പുതുമുഖങ്ങളേയും മറ്റും ഉപയോഗപ്പെടുത്തി മികച്ച
ഹിറ്റുകള്‍ തീര്‍ത്ത സിദ്ധിക്ക്‌ - ലാല്‍ കൂട്ടുകെട്ടാണ്‌ അശോകനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയത്‌.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ മിനിസ്‌ക്രീനില്‍ അശോകന്‍ നിറഞ്ഞു നില്‌ക്കുകയുണ്ടായി. ഒരോ നിഴലനക്കങ്ങളും ശ്രദ്ധിച്ചുകൊണ്ട്‌ അവസരങ്ങള്‍ നല്‍കുകയും നിഷേധിക്കുകയും ചെയ്യുന്ന സിനിമയില്‍, തിലകനുമായുള്ള അശോകന്റെ ഗാഢസൗഹൃദവും അവസരങ്ങള്‍ കുറയ്‌ക്കാന്‍ കാരണമായിരുന്നുവത്രേ.

മുഖസ്‌തുതിയും പൊങ്ങച്ചബന്ധങ്ങളും സൂക്ഷിക്കാത്ത അശോകന്‌ ഇന്ന്‌ മികച്ചവേഷങ്ങള്‍ ലഭിക്കുന്നുണ്ട്‌, നല്ല വേഷങ്ങള്‍ക്കായി ഈ
നല്ല നടന്‍ ഇനിയും കാത്തിരിക്കുന്നു.

English summary
Ashokan is a talented actor and singer, but he hasn't got enough chances to showcase his talent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam