»   » ഉഷ ഉതുപ്പിന് 66

ഉഷ ഉതുപ്പിന് 66

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള ഗായികയാണ് ഉഷാ ഉതുപ്പ്. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്. സംഗീതത്തിന്റെ വഴികളിലൂടെ ലോകപ്രശസ്തയായ വ്യക്തിയാണ് ഉഷ. ഗായികമാരെല്ലാം മധുരസ്വരത്തിന് ഉടമകളായിരിക്കണമെന്ന ധാരണ സംഗീതലോകം വച്ചുപുലര്‍ത്തുന്നകാലത്തായിരുന്നു സംഗീതരംഗത്തേയ്ക്ക് ഉഷ കടന്നുവന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെല്ലാം പരുക്കന്‍ സ്വരം ഉഷയ്ക്ക് വിനയായി. സംഗീതക്ലാസുകളില്‍ നിന്നും മത്സരങ്ങളില്‍ നിന്നുമെല്ലാം ഇക്കാരണത്താല്‍ ഉഷ പുറത്താക്കപ്പെട്ടു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ ഉഷയ്ക്ക് സാധിച്ചില്ല.

ഇപ്പോള്‍ 66ലെത്തിയിരിക്കുന്ന ഉഷയുടെ ഗായികയെന്ന നിലയ്ക്കുള്ള വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതും അസൂയപ്പെടുത്തുന്നതുമാണ്. പരുക്കന്‍ സ്വരവുമായിത്തന്നെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലും ഉഷ പാടി ആളെക്കൂട്ടി. പോപ് സംഗീതത്തിന്റെ ചടുലതയ്‌ക്കൊപ്പം വേദികളില്‍ ഉഷ ആടുകയും പാടുകയും ചെയ്തപ്പോള്‍ പ്രശംസിക്കാനെന്നപോലെ വിമര്‍ശിയ്ക്കാനും ആളുകള്‍ ഏറെയുണ്ടായി. 1970, 80 കാലഘട്ടത്തില്‍ സംഗീതസംവിധായകരായ ആര്‍ ഡി ബര്‍മ്മന്‍, ബപ്പി ലഹിരി എന്നിവര്‍ക്കുവേണ്ടി ഉഷ ധാരാളം ഗാനങ്ങള്‍ ആലപിച്ചു.

ഉഷ ഉതുപ്പിന് 66

ഒന്‍പതാമത്തെ വയസിലാണ് ഉഷ ആദ്യമായി പൊതുവേദിയില്‍ പാടുന്നത്. സംഗീതജ്ഞനായ അമീന്‍ സയാനിയാണ് ഉഷയ്ക്ക് ഒരു റേഡിയോ ചാനലില്‍ പാടാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. പിന്നീട് അങ്ങോട്ട് സംഗീതത്തില്‍ ഉഷയുടെ ജൈത്രയാത്രയായിരുന്നു.

ഉഷ ഉതുപ്പിന് 66

സ്കൂള്‍ കാലങ്ങളിലെല്ലാം പരുക്കന്‍ ശബ്ദമാണെന്ന കാരണത്താല്‍ സംഗീതക്ലാസുകളില്‍ നിന്നും ഉഷ പുറത്താക്കപ്പെട്ടിരുന്നു. പിന്നീട് ഇതേ ശബ്ദമാണ് അരങ്ങുകളെ ത്രസിപ്പിക്കുന്ന ദ്രുതസംഗീതവുമായി രാജ്യത്തും വിദേശത്തും ഹിറ്റായി മാറിയത്.

ഉഷ ഉതുപ്പിന് 66

ചെന്നൈ മൗണ്ട് റോഡിലെ നയണ്‍ ജെംസ് എന്ന നിശാക്ലബ്ബിലെ പാട്ടുകാരിയായി മാറിയ ഉഷയ്ക്ക് ഏറെ അഭിന്ദനങ്ങള്‍ ലഭിച്ചു. പിന്നീട് കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളിലും ഉഷ പാടി.

ഉഷ ഉതുപ്പിന് 66

കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്നകാലത്താണ് മലയാളിയായ ചാക്കോ ഉതുപ്പുമായി ഉഷ പരിചയപ്പെടുന്നത്. പിന്നീട് ചാക്കോയും ഉഷയും തമ്മിലുള്ള വിവാഹം നടന്നു. സണ്ണിയാണ് മകന്‍, അഞ്ജലി മകളും.

ഉഷ ഉതുപ്പിന് 66

കൊല്‍ക്കത്തയില്‍ നിന്നും ദില്ലിയിലെത്തിയ ഉഷ അവിടെ ഒബ്രോയ് ഹോട്ടലില്‍ ഗായികയായി. അവിടെ വച്ചാണ് ശശി കപൂര്‍ ഉള്‍പ്പെട്ടയൊരു സംഘം ഉഷയുടെ പാട്ടുകേള്‍ക്കാനിടയായത്.

ഉഷ ഉതുപ്പിന് 66

ഉഷയുടെ ഗാനാലാപനം ഇഷ്ടപ്പെട്ട ശശി കപൂറും സംഘവും അവര്‍ക്ക് ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കി. ഈ ചിത്രത്തിലെ ദം മാറോ ദം എന്ന ഗാനത്തിലൂടെ ഉഷുടെ ആദ്യ ചലച്ചിത്രഗാനം പിറന്നു.

ഉഷ ഉതുപ്പിന് 66

ഉഷ തന്റെ ആദ്യ ഇംഗ്ലീഷ് ആല്‍ബം പുറത്തിറക്കിയത് 1968ല്‍ ആയിരുന്നു. ഈ ആല്‍ബങ്ങള്‍ക്ക് വന്‍ ജനസമ്മതിയാണ് ലഭിച്ചത്. ഇതിനിടെ ലണ്ടനിലും മറ്റും സംഗീതപരിപാടികള്‍ നടത്തുകയും ചെയ്തു

ഉഷ ഉതുപ്പിന് 66

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഏറെ സംഗീതപരിപാടിള്‍ നടത്തിയ ഉഷ പിന്നീട് ചില ചിലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചാനല്‍ പരിപാടികളില്‍ ജൂറി അംഗമായി എത്തുകയും ചെയ്തു.

ഉഷ ഉതുപ്പിന് 66

1972ല്‍ പുറത്തിറങ്ങിയ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കൊപ്പവും 2006ല്‍ പോത്തന്‍ ബാവ എന്ന മലയാളചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ഉഷ ഉതുപ്പ് അഭിനയിച്ചു.

ഉഷ ഉതുപ്പിന് 66

ഉഷ എന്നും സ്വന്തമായ ഒരു വസ്ത്രധാരണരീതി പിന്തുടരുന്നയാളാണ്. കാഞ്ചീപുരം സാരി, പ്രത്യേകമായി ഡിസൈന്‍ ചെയ്ത പൊട്ടുകള്‍, കുപ്പിവള വലിപ്പമേറിയല്‍ മാലകള്‍ എന്നിവയെല്ലാം ഉഷയുടെ വീക്‌നെസ്സാണ്. ഏത് സ്റ്റേജിലും ഈ വേഷവിധാനങ്ങളോടെയാണ് ഉഷ പരിപാടി അവതരിപ്പിക്കാറുള്ളത്.

ഉഷ ഉതുപ്പിന് 66

1980ല്‍ പുറത്തിറങ്ങിയ പ്യാര ദുശ്മന്‍ എന്ന ചിത്രത്തിലെ ഹരി ഓം ഹരി എന്ന ഉഷ ആലപിച്ച ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.

ഉഷ ഉതുപ്പിന് 66

1981ല്‍ പുറത്തിറങ്ങിയ അര്‍മാന്‍ എന്ന ചിത്രത്തിലെ റംബാ ഹോ... എന്നുതുടങ്ങുന്ന ഗാനവും ഇന്ത്യയില്‍ വന്‍ പ്രചാരം നേടി. ഈ ഗാനത്തോടെ ഉഷയുടെ ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.

ഉഷ ഉതുപ്പിന് 66

2001ല്‍ പുറത്തിറങ്ങിയ കഭി ഖുശി കഭി ഖം എന്ന ചിത്രത്തിലെ വന്ദേ മാതരം എന്ന ഗാനവും ഇന്ത്യ ഏറ്റെടുത്തതാണ് ചരിത്രം.

English summary
On the special occasion of Usha Uthup's 66th birthday, we list out the singer's greatest hits.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam