»   » അസിന് ഇരുപത്തെട്ടാം പിറന്നാള്‍

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമയില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ നേടിയിട്ടുള്ള മലയാളി സുന്ദരി അസിന് ശനിയാഴ്ച ഇരുപത്തെട്ടാം പിറന്നാള്‍. മലയാളക്കരയിലാണ് ജനനമെങ്കിലും അസിന് ഭാഗ്യം കൊണ്ടുവന്നത് തമിഴകമാണ്. കോളിവുഡും കടന്ന് ബോളിവുഡിലെത്തി നില്‍ക്കുന്നു അസിന്‍ തോട്ടുങ്കല്‍ എന്ന കൊച്ചിക്കാരിയുടെ നടനമികവ്.

ജനനം മാത്രമല്ല, അസിന്റെ അരങ്ങേറ്റവും മലയാളത്തിലായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രമായ നരേന്ദ്രന്‍ മക ജയകാന്തനിലൂടെ വെള്ളിത്തിരയിലെത്തിയ അസിന് തെലുങ്കും തമിഴും ഭാഗ്യനായികയുടെ ഇമേജ് നല്‍കി.

ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന അസിന്റെ സിനിമാ വിശേഷങ്ങളിലേക്ക്

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

1985 ഒക്ടോബര്‍ 26 ന് കൊച്ചിയിലാണ് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ അസിന്‍ തോട്ടുങ്കലിന്റെ ജനനം.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

കൊച്ചിയിലെ സെന്റ് തെരാസസിലായിരുന്നു അസിന്‍ ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

സിനിമയിലെത്തുന്നതിന് മുമ്പ് മോഡലിംഗിലായിരുന്നു അസിന് കമ്പം

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

2001 ലായിരുന്നു കുഞ്ചാക്കോ ബോബന്‍ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തനിലൂടെ സിനിമ അരങ്ങേറ്റം. സത്യന്‍ അന്തിക്കാടായിരുന്നു സംവിധായകന്‍.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

മലയാളത്തില്‍ നിന്നും അസിന്‍ നേരെ വിട്ടത് തെലുങ്കിലേക്കാണ്. 2003 ല്‍ രണ്ട് ചിത്രങ്ങള്‍. അമ്മ നന്ന ഓ തമിള അമ്മായിയും ശിവമണിയുമായിരുന്നു അവ.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

2005 ല്‍ ഗജിനി സൂപ്പര്‍ മെഗാ ഹിറ്റാകുമ്പോഴേക്കും അസിന്‍ ഭാഗ്യനായികയുടെ പരിവേഷത്തിലെത്തിയിരുന്നു.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

2008 ല്‍ മുരുകദോസ് ഗജിനി ഹിന്ദിയിലെടുത്തതോടെ അസിന്‍ ബോളിവുഡിലുമെത്തി.

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു അമ്മ നന്ന ഓ തമിള അമ്മായി

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് 2005ല്‍ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെ

അസിന് ഇരുപത്തെട്ടാം പിറന്നാള്‍

2006 ല്‍ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിനെത്തേടിയെത്തി, ചിത്രം ഗജിനി

English summary
Asin, turns 28 today. Join the birthday celebration with Actress Asin Thottumkal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam