twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    By Aswathi
    |

    സിനിമാ നടന്മാരുടെയും നടിമാരുടെയും പിറന്നാളുകള്‍ മാത്രം ആഘോഷിച്ചാല്‍ മതിയോ. നല്ല നടന്മാരും കഥാപാത്രങ്ങളും ഉണ്ടാകുന്നതിന് പിന്നില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന കാര്യം മറക്കരുത്. അങ്ങനെ മലയാളത്തിന് വേണ്ടപ്പെട്ട ഒരു സംവിധായകന്റെ ജന്മദിനമാണ് ഇന്ന് (30-11-2014), വിഎം വിനു.

    ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, മകന്റെ അച്ഛന്‍, പെണ്‍ പട്ടണം തുടങ്ങി മലയാളി കുടുംബ പ്രേക്ഷക്ഷകരെ വികാരഭരിതരാക്കിയ ഒത്തിരി ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിഎം വിനു ഇന്ന് 56 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതരേഖയിലൂടെ

     കോഴിക്കോട്ട് കാരന്‍

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    കലാകാരന്മാരുടെ നാടെന്നറിയപ്പെടുന്ന കോഴിക്കോട്, ഒരിടത്തരം കുടുംബത്തിലാണ് വിഎം വിനുവിന്റെ ജനനം.

    കലാവാസന രക്തത്തില്‍

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    അച്ഛന്‍ വിനയന്‍ ഒരു നോവലിസ്റ്റാണ്. അതുകൊണ്ട് തന്നെ എഴുത്ത് രക്തത്തിലുണ്ട്. തന്റെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും വ്യത്യസ്തമായി വിലയിരുത്താനും, അത് സിനിമ എന്ന മാധ്യമത്തിലൂടെ പുറത്തുകൊണ്ടുവരാനും ഈ ജന്മവാസന അദ്ദേഹത്തെ സഹായിച്ചിരിക്കാം.

    പഠനം

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ വിനു, പ്രൊഫ. ജി ശങ്കരന്‍ പിള്ളയുടെ കീഴില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)യില്‍ നിന്ന് ബിടിഎ പൂര്‍ത്തിയാക്കി.

    സ്‌കൂള്‍ പരിപാടികളില്‍

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    പഠിക്കുന്നകാലത്തെ നാടകങ്ങളിലും മറ്റും സജീവമായിരുന്നു വിനു. എസ്‌കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്നീ പുസ്തകങ്ങളെ ആധാരമാക്കി ആകാശവാണിയില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.

     അസിസ്റ്റന്റായി തുടക്കം

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    കോളേജ് വിദ്യാഭ്യാസത്തിന് ശേഷം അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് പ്രവേശിച്ചു. ഏഴ് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും എട്ട് ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടാറായും പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് സിനിമയില്‍ കാലെടുത്തുവയക്കുന്നത്.

    ആദ്യ ചിത്രം

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    1993 ല്‍ ഹരിചന്ദനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്. പിന്നീട് സ്വര്‍ണകിരീടം, അഞ്ചരക്കല്യാണം, ഓരോ വിളിയും കാതോര്‍ത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ പിച്ചവച്ചു തുടങ്ങി.

    ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    1998 ല്‍ പല്ലാവുര്‍ ദേവനാരായണന്‍ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ആകാശത്തിന്റെ പറവകള്‍, കണ്‍മഷി തുടങ്ങിയ ചിത്രങ്ങളെല്ലാം തുടക്കത്തിന്റെ കൈയ്യൊപ്പുകളായിരുന്നു.

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    മോഹന്‍ലാലിനെ നായകനാക്കി ബാലേട്ടന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വിനു മലയാളികളെ കീഴടക്കിയത്. പിന്നീട് മമ്മൂട്ടിയക്കൊപ്പം വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു

    മറ്റ് ചിത്രങ്ങള്‍

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    മൈലാട്ടം, മകന്റെ അച്ഛന്‍, യെസ് യുവര്‍ ഓണര്‍, സൂര്യന്‍, പെണ്‍പട്ടണം, ഫേസ് ടു ഫേസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി. പതിമൂന്ന് ചിത്രങ്ങള്‍ ചെയ്തതില്‍ പത്തും വിജയമായിരുന്നു എന്നതാണ് പ്രധാനം.

    കുടുംബം

    മമ്മൂട്ടിയ്ക്ക് 'വേഷം' നല്‍കിയ 'ബാലേട്ടന്റെ' വിനുവിന് 56

    അച്ഛന്റെ വഴി പിന്തുടര്‍ന്ന് മക്കള്‍ നടീനടന്മാരും സംവിധായകരുമാകുന്ന ഈ കാലത്ത് വിനുവിന്റെ മകള്‍ക്കും വഴി മറ്റൊന്നല്ല. മമ്മൂട്ടി നായകനായ വേഷത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ കുട്ടിയുടെ വേഷം ചെയ്തത് സംവിധായകന്റെ മകള്‍ വര്‍ഷയാണ്.

    English summary
    Director VM Vinu celebrating 56th birth day today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X