For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  By Soorya Chandran
  |

  മലയാളിയുടെ ലാലേട്ടന് അമ്പത്തിനാലാം പിറന്നാള്‍. 1960 മെയ് 21 നാണ് ലാലേട്ടന്‍ എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന മോഹന്‍ ലാല്‍ ഭൂജാതനായത്.

  പ്രിയപ്പെട്ട മോഹന്‍ ലാലിന് പിറന്നാള്‍ ആശംസകളുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി രാവിലെ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റും ഇട്ടിരുന്നു. രണ്ട് താരങ്ങളും ഒരുമിച്ച് നില്‍ക്കുന്ന അതിമനോഹരമായ ഒരു ചിത്രവും കൂടെ.

  മോഹന്‍ലാല്‍ ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ നല്ല സന്തോഷത്തിലാണ്. പെരുച്ചാഴിയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരു കിടിലന്‍ ഗിഫ്റ്റ് വീഡിയോ ആണ് ലാലിന് വേണ്ടി തയ്യാറാക്കി വച്ചിട്ടുള്ളത്. ഇത് തന്റെ പേജില്‍ ലാല്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

  ജീവിതത്തില്‍ 54 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലാലല്‍ അതിന്റെ സിംഹഭാഗവും സിനിമയോടൊപ്പം തന്നെയായിരുന്നു. 1978 ല്‍ തിരനോട്ടം എന്ന വെളിച്ചംകാണാത്ത സിനിമയില്‍ തുടങ്ങി ഇപ്പോഴിതാ മിസ്റ്റര്‍ ഫ്രോഡ് വരെ എത്തി നില്‍ക്കുന്നു മോഹന്‍ ലാലിന്റെ അഭിനയ ജീവിതം. പിറന്നാള്‍ ദിനത്തില്‍ ലാലിന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാലോ...

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ലാലിന് ജന്മദിനം ആശംസിച്ചു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  1960 മെയ് 21 നാണ് ലാലിന്റെ ജനനം. വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും രണ്ടാമത്തെ മകന്‍.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ ആറാം ക്ലാസ്സില് പഠിക്കുമ്പോള്‍ നാടകമത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയിട്ടുണ്ട് ലാലിന്. കമ്പ്യൂട്ടര്‍ ബോയ് എന്ന നാടകത്തില്‍ 90 കാരന്റെ റോളായിരുന്നു ലാലിന്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ലാലിന്റെ ആദ്യ സിനിമ ഏതെന്ന് ചോദിച്ചാല്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നായിരിക്കും എല്ലാവരുടേയും മറുപടി. സത്യത്തില്‍ അതിന് മുമ്പ് തിരനോട്ടം എന്നൊരു സിനിമയില്‍ ലാല്‍ അഭിനയിച്ചിരുന്നു. പക്ഷേ അത് അന്ന് വെളിച്ചം കണ്ടില്ല.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  വില്ലനായി വന്ന് നായകസ്ഥാനം കരസ്ഥനാക്കിയ അപൂര്‍വ്വ നടന്‍മാരില്‍ ഒരാളാണ് മോഹന്‍ ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ഇവിടെ തുടങ്ങുന്നു എന്നത് മോഹന്‍ ലാലിന്റെ ഒരു സിനിമയുടെ പേര് മാത്രമല്ല. ആ സിനിമയില്‍ നിന്നാണ് മോഹന്‍ ലാല്‍ എന്ന നായകന്റെ പടയോട്ടവും തുടങ്ങുന്നത്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മോഹന്‍ ലാലിന്റെ ആദ്യകാല സുഹൃത്താണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരുപാട് ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പൂച്ചക്കൊരു മൂക്കുത്തിയില്‍ നിന്നാണ് ഇവരുടെ കൂട്ടുകെട്ട് സിനിമയില്‍ തുടങ്ങുന്നത്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ലാലിനെ അവാര്‍ഡിന്റെ പേരില്‍ അടയാളപ്പെടുത്തുന്നത് 1986 ല്‍ ആണ്. സത്യന്‍ അന്തിക്കാടിന്റെ ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ ആണ് ലാലിന്റെ സിനിമ ജീവിതത്തിലെ വലിയ വഴിത്തിരിവ്. വിന്‍സെന്റ് ഗോമസിനെ പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലാലിനെ സൂപ്പര്‍ സ്റ്റാറിന്റെ സിംഹാസനത്തില്‍ ഇരുത്തികയും ചെയ്തു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ലാലിന്റെ ജീവിതത്തിലെ ഏറ്റവും തിരക്കേറിയ വര്‍ഷം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം 1986 എന്നായിരിക്കും. ഒറ്റ വര്‍ഷം ലാല്‍ അഭിനയിച്ച് തള്ളിയത് 36 സിനിമകളായിരുന്നു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  പത്മരാജന്റെ തൂലികയില്‍ നിന്ന പിറന്ന തൂവാനത്തുമ്പികളാണ് ഇന്നും മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന പഴയ തലമുറയുടെ ഗൃഹാതുരത. മലയാളിയുടെ കാല്പനികതയെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കഥാപാത്രം ഉണ്ടാകാനിടയില്ല.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മലയാള പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്ത സിനിമയാണ് കിരീടം. അതിലെ സേതുമാധവനെ ലാല്‍ അവിസ്മരണീയമാക്കി. സിബി മലയില്‍-ലോഹിത ദാസ് ടീമിന്‍ നിന്ന് പിറന്ന ആ സിനിമയിലൂടെ ലാലിന് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  സിബി മലയില്‍ ലോഹിത ദാസ് സഖ്യം അണിയിച്ചൊരുക്കിയ ഭരതത്തിലൂടെ ലാലിന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുസ്‌കാരം ലഭിച്ചു. പിന്നീട് വാനപ്രസ്ഥത്തിലെ അഭിനയത്തിനാണ് രണ്ടാം തവണയും ദേശീയ അവാര്‍ഡ് ലാലിനെ തേടിയെത്തിയത്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ലാലിന്റെ ഹിറ്റുകള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല. സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം, രാജാവിന്റെ മന്‍, താളവട്ടം, ഇരുപതാം നൂറ്റാണ്ട്, കിലുക്കം, സദയം, വിയറ്റ്‌നാം കോളനി, നാടോടിക്കാറ്റ്, അക്കരയക്കരെ അക്കരെ, വരവേല്‍പ്, ദേവാസുരം... അതങ്ങനെ നീണ്ട് നീണ്ട് ഒടുവില്‍ ദൃശ്യം വരെ എത്തി നില്‍ക്കുന്നു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മലയാളത്തില്‍ നിന്ന് ആദ്യമായി ലഫ്റ്റന്റ് കേണല്‍ ആയ നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം മോഹന്‍ ലാല്‍ എന്നായിരിക്കും. മലയാളത്തില്‍ നിന്ന് മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത് മോഹന്‍ ലാലിനായിരുന്നു.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നല്‍കി രാജ്യം മോഹന്‍ ലാലിനെ ആദരിച്ചിട്ടുണ്ട്. 2001 ല്‍ ആയിരുന്നു ഇത്

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...


  മലാളം മാത്രമല്ല, തമിഴും ഹിന്ദിയും ഒക്കെ തനിക്ക് വഴങ്ങുമെന്ന് ലാല്‍ ഇതിനകം തെളിയിച്ചു. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലും കമ്പനി എന്ന രാംഗോപാല്‍ വര്‍മ്മ ചിത്രത്തിലും ലാല്‍ തകര്‍ത്തഭിനയിച്ചു. ഏറ്റവും ഒടുവില്‍ ഇളയ ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച ജില്ല കേരളത്തിലും തമിഴ്‌നാട്ടിലും സൂപ്പര്‍ ഹിറ്റ് ആയി.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മോഹന്‍ ലാല്‍ വെറും നടന്‍ മാത്രമല്ല. ഒരു ബ്ലാക്ക് ബെല്‍റ്റ് ഉടമ കൂടിയാണ്. കരാട്ടെയോ കുങ് ഫൂവോ ഒന്നും പഠിച്ചിട്ടില്ല ഇത് നേടിയത്. വേള്‍ഡ് തായ്‌ക്കോണ്ടോ ഫെഡറേഷന്‍ ആദരസൂചകമായി നല്‍കിയതാണ്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മലയാള സിനിമക്ക് നല്‍കി സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ ലാലിന് ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയാണ് 2010 ല്‍ ലാലിനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  മലയാളത്തിന്റെ എണ്ണം പറഞ്ഞ നടന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. വേഷം എന്തുമാകട്ടെ, അത് നൈസര്‍ഗ്ഗികമായി അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവാണ് മോഹന്‍ലാലിനെ വ്യത്യസ്തനാക്കുന്നത്.

  ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ...

  ലാല്‍ നാകനായ മിസ്റ്റര്‍ ഫ്രോഡ് തീയേറ്ററുകളിലെത്തി. ഇനി ആരാധകര്‍ കാത്തിരിക്കുന്നത് അടുത്ത ചിത്രമായ പെരുച്ചാഴിക്കായാണ്.

  English summary
  Happy Birth Day Mohanlal.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more