»   » ധ്വനി എന്തിനും റെഡി

ധ്വനി എന്തിനും റെഡി

Posted By:
Subscribe to Filmibeat Malayalam
Honey Rose
സിനിമയില്‍ അരങ്ങേറ്റം നന്നായില്ലെങ്കില്‍ ചിലപ്പോള്‍ ഭാഗ്യമില്ലാത്ത നായികയെന്ന പേര് വീഴും. എന്നാല്‍ ഇത്തരത്തില്‍ ഭാഗ്യമില്ലാത്തവരെന്ന് മലയാള സിനിമ മുദ്ര കുത്തിയിട്ടുള്ള പല നടിമാരും പിന്നീട് അന്യഭാഷകളിലെത്തി കഴിവ് തെളിയിച്ചിട്ടുണ്ടെന്നത് മറ്റൊരു കാര്യം.

ഹണി റോസ് എന്ന മധുരമൂറുന്ന പേരുമായി സിനിമയിലെത്തിയ നടിയ്്ക്കും പക്ഷേ തുടക്കം പിഴച്ചു. സിനിമയില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായപ്പോഴും ഹണി തളര്‍ന്നില്ല. പിടിച്ചു നിന്നു. തമിഴിലും തെലുങ്കിലും അവസരങ്ങള്‍ ലഭിച്ചെങ്കിലും മലയാളം മുഖം തിരിച്ചു നിന്നു.

എന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് പുറത്തിറങ്ങിയതോടെ കഥമാറി. ഹണി റോസ് എന്ന പേര് ഉപേക്ഷിച്ച് ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രമായ ധ്വനിയെ തന്നോട് ചേര്‍ന്ന നടി ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തന്റെ പേര് ആകര്‍ഷകമല്ലെന്ന് സിനിമാക്കാരില്‍ പലരും ഉപദേശിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തുന്നു.

പേര് മാത്രമല്ല തന്റെ രൂപവും ധ്വനിയിലൂടെ മാറിയെന്ന് നടി പറയുന്നു. തന്റെ മുടി നേരെയാക്കാന്‍ തന്നെ മൂന്ന് മണിക്കൂര്‍ എടുത്തു. കഥാപാത്രം വിജയിച്ചു എന്നു കരുതി ഇനി എപ്പോഴും ധ്വനിയായിരിക്കില്ല താന്‍. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ എത് രീതിയിലും വേഷം മാറാന്‍ തയ്യാറാണെന്നും ധ്വനി പറയുന്നു.

English summary
The actress is making her comeback in Mollywood, albeit with a new name - Dhwani.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam