»   » അമ്മയാകാന്‍ താല്‍പര്യമില്ലാതെ മേഘ്‌ന രാജ്

അമ്മയാകാന്‍ താല്‍പര്യമില്ലാതെ മേഘ്‌ന രാജ്

Posted By:
Subscribe to Filmibeat Malayalam
സ്വന്തം ജീവിതത്തില്‍ അമ്മയാകാനുമില്ല കുട്ടികളും വേണ്ട എന്ന ഗീത വിജയന്‍ ലൈനല്ല മേഘ്‌നയുടേത്. അമ്മ കഥാപാത്രങ്ങളെകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് മലയാളസിനിമയില്‍ തിരക്കുള്ള നായികയായി മാറിയ മേഘ്‌നരാജ് കടുത്ത നിലപാടെടുത്തത്.

ഇനി അമ്മ വേഷങ്ങള്‍ വേണ്ടേ വേണ്ടയെന്ന്. ഇമേജ് നോക്കാതെ പക്വതയുള്ള വേഷങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഭിനയത്തോട് നീതിപുലര്‍ത്തുന്ന അഭിനേത്രി എന്നൊക്കെ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അമ്മ വേഷങ്ങള്‍ നിരനിരയായി മേഘ്‌നരാജിനെ തേടിയെത്തി.

റെഡ് വൈനിലൂടെ മോഹന്‍ലാലിന്റെ നായികയായി തീര്‍ന്ന നടി ഇനി തന്റെ ഇമേജ് മാറ്റാന്‍ പാകത്തില്‍ വരുന്ന പുതിയ കഥാപാത്രങ്ങളെ യംഗ് കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന നിലപാടിലാണ്. വിനയന്റെ യക്ഷിയായി വന്ന മേഘ്‌നയ്ക്ക് സിനിമകള്‍ ഒട്ടേറെ കിട്ടിയെങ്കിലും ഒന്നും വേണ്ടത്ര തിളക്കം നല്കിയില്ല.

സാരിയുടുത്ത് ബ്യൂട്ടി ഫുള്ളിലെത്തിയതോടെ സാരിയില്‍ തെളിഞ്ഞ മേഘ്‌നയുടെ പക്വതയില്‍ നിരവധിവേഷങ്ങള്‍ വന്നുതുടങ്ങി. തന്റെ സമയം തെളിഞ്ഞു എന്ന തിരിച്ചറിവിലാണ് പിന്നീടുവന്ന അമ്മ വേഷങ്ങള്‍ക്കെല്ലാം യേസ് മൂളിയത്. അത് വലിയ പാരയാകുമെന്ന് മേഘ്‌ന തിരിച്ചറിയാന്‍ വൈകി നമുക്ക് പാര്‍ക്കാനില്‍ രണ്ട് കുട്ടികളുടെ അമ്മ, മാഡ് ഡാഡില്‍ പതിനാറുകാരിയുടെ അമ്മ, വീണ്ടും വീണ്ടും പക്വതയാര്‍ന്ന അമ്മമാര്‍ അന്വേഷിച്ചെത്തിയതോടെ മേഘ്‌ന തെരെഞ്ഞെടുപ്പിന്റെ സ്വഭാവം മാറ്റി.

അപ്പ് ആന്റ് ഡൌണ്‍, റെഡ് വൈന്‍ തുടങ്ങി അഞ്ചോളം ചിത്രങ്ങള്‍ മേഘ്‌ന യുടെ പ്രതീക്ഷകള്‍ക്ക് തിളക്കം നല്‍കുമെന്ന ആത്മവിശ്വാസത്തോടെ ഒരുങ്ങുന്നു. ടൈപ്പ് കഥാപാത്രങ്ങള്‍ എടുക്കാന്‍ വിധിക്കപ്പെടുന്നത് സാഹസമാണ്, സംവിധായകര്‍ പരീക്ഷ ണങ്ങള്‍ക്ക് തയ്യാറാവാതെ എളുപ്പവഴിയില്‍ ടൈപ്പുകളെ കണ്ടെത്തുമ്പോള്‍ താരങ്ങള്‍ പുതിയ തീരുമാനങ്ങളെടുക്കേണ്ടിവരുന്നു.

English summary
However, the actress says that she's had enough of sari-clad mummy roles in her career and her next few outings would be entirely different.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam