»   » സ്വന്തംനാട് ഇതുവരെ അംഗീകരിച്ചില്ല:പ്രതാപ് പോത്തന്‍

സ്വന്തംനാട് ഇതുവരെ അംഗീകരിച്ചില്ല:പ്രതാപ് പോത്തന്‍

Posted By: Super
Subscribe to Filmibeat Malayalam
Prathap Pothen
നടനും സംവിധായകനുമായ പ്രതാപ് പോത്തന് ഇത് രണ്ടാമൂഴത്തിന്റെ കാലമാണ്. ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആഷിക് അബുവിന്റെ 22കോട്ടയം ഫീമേലിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ അദ്ദേഹമിപ്പോള്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ തന്റെ കസേര ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ഒട്ടേറെ നല്ല റോളുകളാണ് രണ്ടാംവരവിലും അദ്ദേഹത്തെത്തേടിയെത്തുന്നത്. പക്ഷേ നല്ല റോളുകള്‍ മാത്രം പോര അവയ്ക്ക് അംഗീകാരം കൂടി ലഭിയ്ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അംഗീകാരം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിയ്ക്കുന്ന സംസ്ഥാന പുരസ്‌കാരം തന്നെയാണ്.

അടുത്തിടെ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റില്‍ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. സംസ്ഥാന അവര്‍ഡ് നിര്‍ണ്ണയ സമിതിയിലെ ഒരംഗത്തോട് എന്നെ എന്തുകൊണ്ട് അവാര്‍ഡിന് പരിഗണിച്ചില്ല എന്നു ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞത് 22 ഫീമെയില്‍ കോട്ടയത്തില്‍ ഞാന്‍ ചെയ്ത വേഷത്തോട് തനിയ്ക്ക് വെറുപ്പാണ് എന്നായിരുന്നു. അതേ അതുതന്നെയാണ് അഭിനയം വെറുക്കപ്പെടേണ്ട കഥാപാത്രത്തെ അത്തരത്തില്‍ത്തന്നെ അവതരിപ്പിക്കണം, ഈ വാക്കുകള്‍ അവാര്‍ഡിനേക്കാള്‍ വലുതായിട്ടാണ് എനിയ്ക്ക് തോന്നിയത്.

ഇക്കാര്യം ഏറെ ശരിയാണെങ്കിലും തനിയ്ക്ക് അവാര്‍ഡ് ലഭിയ്ക്കണമെന്ന മോഹമുണ്ടെന്നുള്ള കാര്യം അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. തന്റെ സ്വന്തം ആളുകളില്‍ നിന്നും അംഗീകാരം ലഭിയ്ക്കാന്‍ ആഗ്രഹമുണ്ടെന്നുതന്നെയാണ് അദ്ദേഹം പറയുന്നത്. 22 ഫീമെയില്‍ കോ്ട്ടയവും അയാളും ഞാനും തമ്മിലും ഞാനഭിനയിച്ച രണ്ട് ചിത്രങ്ങളാണ്. ആദ്യത്തേതില്‍ വെറുക്കപ്പെടുന്ന ഒരു കഥാപാത്രത്തെയാണ് ചെയ്തതെങ്കില്‍ രണ്ടാമത്തേതില്‍ പ്രേക്ഷകര്‍ ഏറെ സ്‌നേഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് ചെയ്തത്. ഇതൊന്നുമല്ല ഒരു നടനെ അളക്കുന്നതിനുള്ള മാനദണ്ഡമെങ്കില്‍പ്പിന്നെ എന്താണ് അവാര്‍ഡിന് പരിഗണിക്കപ്പെടാനുള്ള യോഗ്യത?- അദ്ദേഹം ചോദിക്കുന്നു.

പല അവാര്‍ഡുകളും തനിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും ഒരു അംഗീകാരവും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും പ്രതാപ് പറയുന്നു. ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ ഏറെ വിശ്വസ്തരാണ്, അവര്‍ ഒരിക്കലും ഇക്കാര്യത്തില്‍ പക്ഷപാതം കാണിക്കാറില്ല. ഇഷ്ടമാണെന്ന് പറഞ്ഞാലും വെറുക്കുന്നുവെന്ന് പറഞ്ഞാലും അത് എന്റെ കഴിവിനുള്ള അംഗീകാരം തന്നെയാണ്. അംഗീകാരങ്ങളൊന്നും തേടിയെത്തിയില്ലെങ്കിലും ഞാന്‍ ഇപ്പോഴെന്നപോലെ എപ്പോഴും ഓരോ റോളും നന്നാക്കാനായി പരമാവധി ശ്രമിച്ചുകൊണ്ടിരിക്കും- അദ്ദേഹം പറയുന്നു.

English summary
Actor Prathap Pothen, who made a comeback to films last year after a gap of 20 years, says he wished he got some recognition in the form of awards in Kerala.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam