»   » ഭാവഗായകന്‍ ജയചന്ദ്രന്‍ വീണ്ടും വെള്ളിത്തിരയില്‍

ഭാവഗായകന്‍ ജയചന്ദ്രന്‍ വീണ്ടും വെള്ളിത്തിരയില്‍

Posted By:
Subscribe to Filmibeat Malayalam
Jayachandran
പാട്ടിലും കഥകളിയിലുമൊക്കെ കമ്പക്കാരനായ തിരുമേനിയുടെ വേഷത്തില്‍ ഹരിഹരന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ജയചന്ദ്രന്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഭാവഗായകന്‍ വികെ പ്രകാശിന്റെ ചിത്രത്തില്‍ ചായക്കടക്കാരന്‍ വര്‍മ്മയുടെ വേഷത്തില്‍ അഭിനയം പുതുക്കുകയാണ്‌.

മലയാളത്തിന്റെ ഗായകരില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ടത്‌ യേശുദാസാണെങ്കിലും ക്യാരക്ടര്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ടത്‌ ജയചന്ദ്രനാവും. പക്ഷേ ഉണ്ണിമേനോന്‍ നായകനായf ഒരു സിനിമ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്‌.

പ്രണയമധുരവും വിരഹഭാവവും കേള്‍വിക്കാരനിലേക്ക്‌ ഭാവസുന്ദരമായ്‌ കടത്തിവിടുന്ന ജയചന്ദ്രന്‍ ഗായകന്‍ എന്ന നിലയില്‍ ഇന്നും വലിയ തിരക്കിലാണ്‌.അഭിനയിക്കാനുള്ള ക്ഷണം വന്നപ്പോഴൊക്കെയും സന്തോഷത്തോടെ നിരസിക്കുന്നതും തിരക്കുകള്‍ കൊണ്ടുതന്നെ.

ട്രിവാന്‍ഡ്രം ലോഡ്‌ജിലെ വര്‍മ്മ എന്ന കഥാപാത്രം ജയചന്ദ്രന്‌ നന്നായി ബോധിച്ചു. കോടീശ്വരനായ മകന്‌ ചെറിയ ചായക്കട നടത്തുന്ന അച്ഛന്റെ നടപടികള്‍ തീരെ പിടിക്കുന്നില്ല. ഈ ചായക്കടകൊണ്ടാണ്‌ മകനെ ഇതു പറയിപ്പിക്കാവുന്ന ഉയരത്തിലെത്തിച്ചത്‌ എന്ന ഉത്തമവിശ്വാസമാണ്‌ അച്ഛനായ വര്‍മ്മയെ നയിക്കുന്നത്‌.

വികെ പ്രകാശ്‌, അനൂപ്‌ മേനോന്‍, ജയസൂര്യ കൂട്ടുകെട്ടില്‍ പിറക്കുന്ന ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ ഏറെ പ്രത്യേകതകളുള്ള സിനിമയാണ്‌. ഗാനങ്ങളും തിരക്കഥയും അനൂപ്‌ മേനോന്റേതാണ്‌. ഒപ്പം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നു.

കല്യാണം കഴിഞ്ഞ്‌ കുടുംബവുമൊത്ത്‌ ഹൈദരാബാദിലേക്ക്‌ ചേക്കറിയ ദേവി അജിത്‌ ട്രിവാന്‍ഡ്രം ലോഡ്‌ജിലൂടെ മലയാള സിനിമയിലേക്ക്‌ തിരിച്ചുവരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്‌ ചിത്രത്തിന്‌. ഉത്തര, സീതാകല്യാണം തുടങ്ങി കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ദേവി അജിത്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം ടിവി പരിപാടികളിലും.

ഹണിറോസ്‌ ധ്വനി എന്ന പേരു മാറ്റത്തിലൂടെ ചിത്രത്തില്‍ നായികയായി എത്തുകയാണ്‌. ചിത്രീകരണം പൂര്‍ത്തിയായ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ ഓണത്തിന്‌ തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ട്‌.

English summary
Singer Jayachandran is coming back to the silver screen in VK Prakash's new movie Trivandrum Lodge. Earlier he has acted a noteworthy role in Hariharan's Nakhakshathangal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam