For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗുഡ്‌ബൈ സംവൃത-ലാല്‍ജോസ്

  By Ajith Babu
  |

  മികച്ചൊരു കലാകാരിയായ സംവൃത സിനിമയ്ക്കു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ അവസാനമായി നിന്ന ദിവസമാണ് ഇന്ന്....' വികാരാധീനനായി സംവിധായകന്‍ ലാല്‍ജോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.. നവംബര്‍ ഒന്നിനു വിവാഹിതയാകുന്ന സംവൃതാ സുനില്‍ അവസാനമായി അഭിനയിച്ച അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറില്‍ അവസാനിച്ച പിന്നാലെയാണ് ലാല്‍ജോസ് മുഖപുസ്തകത്തിലൂടെ തന്റെ മനസ്സ് തുറന്നിട്ടത്.

  അഭിനയ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും ഒരേ സംവിധായകന്റെ ചിത്രത്തിലാകുന്ന യാദൃശ്ചികതയാണ് സംവൃതയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്. അതുകൂടി ചൂണ്ടിക്കാട്ടിയായിരുന്നു ലാല്‍ ജോസിന്റെ പോസ്റ്റ്. 2004ല്‍ ദിലീപ് നായകനായി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനില്‍ അഭിനയിച്ചു കൊണ്ടാണ് സംവൃത വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

  നാല്‍പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച സംവൃതയുടെ പുറത്തുവരാനുള്ള മറ്റൊരു ചിത്രം ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡ്ഡിങാണ്.

  ഭാവിയില്‍ അഭിനയിക്കണമോയെന്ന കാര്യമോര്‍ത്ത് ഇപ്പോള്‍ തല പുകയ്ക്കുന്നില്ല. യുഎസില്‍ നിന്നും ഇവിടെ വന്ന് അഭിനയിക്കുന്ന് അത്ര എളുപ്പവുമല്ലെന്നും കണ്ണൂര്‍ക്കാരി പറയുന്നു. മിന്നുകെട്ടിന് ശേഷം ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് സംവൃത.

  പുതിയ ജീവിതത്തില്‍ സംവൃതയ്ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് ആശംസിച്ചാണ് ലാല്‍ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സംവൃതയുടെ അഭിനയജീവിതത്തിലെ ചില പ്രധാന ഏടുകളിലൂടെ...

  രസികന്‍

  രസികത്തിയ്ക്ക് ഗുഡ്‌ബൈ

  2004ല്‍ ദിലീപിന്റെ നായികയായി സംവൃതയുടെ അരങ്ങേറ്റം. ലാല്‍ജോസെന്ന സംവിധായകനാണ് ഈ രസികത്തിയെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്.

  നോട്ടം

  രസികത്തിയ്ക്ക് ഗുഡ്‌ബൈ...

  ചിത്രം വലിയ വിജയമായില്ലെങ്കിലും പാടവരമ്പത്തു കൂടെ പച്ചപനംതത്തേയെന്ന് പാടി നടന്ന പെങ്കൊച്ച് പ്രേക്ഷകമനം കവര്‍ന്നു

  അച്ഛനുറങ്ങാത്ത വീട്

  രസികത്തിയ്ക്ക് ഗുഡ്‌ബൈ...

  പ്രേക്ഷകരുടെ മനസാക്ഷിയെ വേട്ടയാടിയ അച്ഛനുറങ്ങാത്ത വീടിലെ ഷേര്‍ളിയെന്ന കഥാപാത്രം മികച്ചതാക്കാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. ലാല്‍ജോസ് തന്നെയായിരുന്നു ഈ കഥാപാത്രവും നടിയ്ക്ക് സമ്മാനിച്ചത്.

  വാസ്തവം

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  ഭര്‍ത്താവിനാല്‍ അവഗണിയ്ക്കപ്പെടുന്ന ഭാര്യ, സുരഭിയെന്ന കഥാപാത്രം നടിയുടെ കൈയ്യില്‍ ഭദ്രമായിരുന്നു.

  അറബിക്കഥ

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  ലാല്‍ജോസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അറബിക്കഥയില്‍ മായയെന്ന കഥാപാത്രം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു.

  തിരക്കഥ

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  പ്രിയാമണി നിറഞ്ഞുനില്‍ക്കുന്ന തിരക്കഥയില്‍ ദേവയാനിയെന്ന കഥാപാത്രമായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. സഹനടിയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിന്റെ നോമിനേഷന്‍ ഈ കഥാപാത്രത്തിന് ലഭിച്ചു.

  പുണ്യം അഹം

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  പല പുരുഷന്മാരെ ഒരേ സമയം പ്രാപിയ്ക്കുകയും കൊണ്ടുനടക്കുകയും ചെയ്യുന്ന ജയശ്രീയെന്ന കഥാപാത്രം സംവൃതയുടെ കരിയറിലെ വ്യത്യസ്തമായ വേഷമെന്ന് വിലയിരുത്താം.

  മാണിക്യക്കല്ല്

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  മാണിക്യക്കല്ല് എന്ന ഹിറ്റ് സിനിമയുടെ വിജയത്തില്‍ ചെറുതല്ലാത്ത പങ്ക് സംവൃത അവതരിപ്പിച്ച ചാന്ദ്‌നി ടീച്ചര്‍ക്കുണ്ടെന്ന് ആരും സമ്മതിയ്ക്കും.

  കോക്ക്‌ടെയില്‍

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  സംവൃതയുടെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ വേഷം. ത്രില്ലര്‍ സിനിമയുടെ രൂപഭാവങ്ങള്‍ക്കിണങ്ങുന്ന വേഷമായിരുന്നു നടിയ്ക്കിതില്‍.

   ഡയമണ്ട് നെക്ലേസ്

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  അര്‍ബുദ രോഗിയുടെ രൂപഭാവങ്ങളുമായെത്തിയ മായയെന്ന കഥാപാത്രത്തിലൂടെ സംവൃതയുടെ മറ്റൊരു മുഖമാണ് പ്രേക്ഷകര്‍ക്ക കാണാനായത്.

  അരികെ

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  കല്‍പനയെന്ന തുള്ളിച്ചാടി നടക്കുന്ന കഥാപാത്രം പ്രേക്ഷകരില്‍ നടുക്കം സൃഷ്ടിയ്ക്കുന്നത് സിനിമയുടെ അന്ത്യത്തിലാണ്.

  അയാളും ഞാനും തമ്മില്‍

  രസികത്തിയ്ക്ക് ഗുഡ്‌ബൈ....

  സംവൃതയുടെ തുടക്കം ലാല്‍ജോസ് ചിത്രത്തിലൂടെയായിരുന്നു. നടിയ്ക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ സമ്മാനിച്ചതും ലാല്‍ജോസ് തന്നെ. ഒടുക്കം സംവൃത കളമൊഴിയുന്നതും ലാലുവിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ....ഗുഡ്‌ബൈ സംവൃത !!

  English summary
  The shoot of Ayalum Njanum Thammil concluded in Munnar day before yesterday and director Lal Jose had an emotional post on his social networking site
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X