twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    By Soorya Chandran
    |

    മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നതുവരെ സുരാജ് വെഞ്ഞാറമൂട് പലര്‍ക്കും കൂതറ കോമഡി നടനായിരുന്നു. അഭിനയിക്കാനറിയാത്ത, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തിരുവനന്തപുരം ഭാഷാ ശൈലിയും മാത്രം കൈമുതലായുള്ള ശരാശരിയിലും താഴ്ന്ന നിലവാരമുള്ള ഒരു നടന്...

    എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുരാജ് അങ്ങനെയായിരുന്നോ... തനിക്ക് ലഭിച്ച വേഷങ്ങളോട് നീതി പുലര്‍ത്താന്‍ ഈ നടന് എന്നും കഴിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാന്‍. നാവില്‍ നിന്നിറങ്ങിപ്പോകാത്ത തിരുവനന്തപുരം ഭാഷയാണ് പ്രശ്‌നമെങ്കില്‍ ഇന്നസെന്റും കുതിരവട്ടം പപ്പുവും ഒന്നും നല്ല നടന്‍മാരെല്ലെന്ന് തറപ്പിച്ച് പറയേണ്ടി വരും.

    പട്ടുമെത്തയും പരവതാനി വിരിച്ച പാതയും ആയിരുന്നില്ല സുരാജിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. മിമിക്രി കളിച്ചും, കോമഡി ഷോകള്‍ നടത്തിയും ടിവി അവതാരകനായും ഒക്കെയാണ് സുരാജ് വെള്ളിത്തിരയില്‍ എത്തുന്നത്. സിനിമയുടെ ചവിട്ടിത്താഴ്ത്തലുകള്‍ അതിജീവിച്ചാണ് ഇപ്പോള്‍ ദേശീയ പുരസ്‌കാരം വരെ നേടിയിരിക്കുന്നത്. എങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം.....

    തെരവന്തോരംകാരന്‍

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    സുരാജിനെ സിനിമയില്‍ ക്ലിക്ക് ആക്കിയ ആ ഭാഷയില്ലെ... വെഞ്ഞാറമൂട് ഭാഷ. പേരിനോടൊപ്പം സുരാജ് ചേര്‍ത്ത ആ സ്ഥലത്ത് തന്നെയാണ് സുരാജിന്റെ ജനനം.

    പട്ടാള കുടുംബം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    സുരാജിന്റെ അച്ഛനും ജേഷ്ഠനും പട്ടാളക്കാരായിരുന്നു. അതേവഴി തന്നെയായിരുന്നു സുരാജും ആഗ്രഹിച്ചിരുന്നത്. പക്ഷേ പത്താം ക്ലാസ്സ് കഴിഞ്ഞിരിക്കെ കടന്നു വന്ന ഒരു ചെറിയ അപകടം ആ മോഹം മുളയിലേ നുള്ളി

    സുരാജ് എന്ന മെക്കാനിക്ക്

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    പത്താം ക്ലാസ്സ് കഴിഞ്ഞ സുരാജ് പിന്നെ ചെയ്തത് ഐടിഐയില്‍ മെക്കാനിക്കല്‍ കോഴ്‌സാണ്. പക്ഷേ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും സുരാജ് മിമിക്രി എന്ന വഴി തിരഞ്ഞെടുത്ത് മുന്നോട്ട് പോവുകയായിരുന്നു.

    മിമിക്രി

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    മിമിക്രിയും കോമഡി പരിപാടികളും ആയിരുന്നു ഈ സമയം സുരാജിന്റെ പ്രധാന മേഖല. അക്കാലത്ത് തന്നെ തിരുവനന്തപുരം മേഖലയില്‍ മികച്ച മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന പേര് സ്വന്തമാക്കാന്‍ സുരാജിന് കഴിഞ്ഞിരുന്നു.

    ജഗപൊഗ

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    കൈരളി ടിവിയുടെ തുടക്കകാലത്ത് സംപ്രേഷണം ചെയ്തിരുന്ന ജഗപൊഗ എന്ന പരിപാടിയാണ് സുരാജിനെ ശരിക്കും പ്രശസ്തനാക്കിയത്. തിരുവനന്തപുരം ഭാഷയുടെ ഹാസ്യാത്മക ശൈലിയായിരുന്നു അന്ന് മുതലേ സുരാജിന്റെ ഹൈലൈറ്റ്.

    സിനിമാക്കാലം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    2001 ലായിരുന്നു സുരാജിന്റെ ആദ്യ സിനിമാഭിനയം. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, സുഖമോ സുഖം എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും 2002 ല്‍ പുറത്തിറങ്ങിയ ജഗപൊഗ എന്ന സിനിമയിലാണ് ശ്രദ്ധേയമായ വേഷം ചെയ്തത്. ഈ സിനിമയില്‍ സുരാജ് ഡബിള്‍ റോള്‍ ആയിരുന്നു.

    വരവറിയിച്ചെങ്കിലും സിനിമയില്ല

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    2001 ല്‍ തന്നെ സുരാജ് സിനിമയില്‍ വരവറിയിച്ചെങ്കിലും പിന്നീടുള്ള കുറച്ചുകാലം അധികം സിനിമയൊന്നും ലഭിച്ചിരുന്നില്ല. 2005 വരെ സുരാജ് അഭിനയിച്ചത് വെറും എട്ട് സിനിമകളില്‍ മാത്രം.

    രാജമാണിക്യം കൊണ്ടുവന്ന ഭാഗ്യം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    മമ്മൂട്ടി നല പൊളപ്പന്‍ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന രാജമാണിക്യം എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് സുരാജിന് ഭാഗ്യം കൊണ്ടുവന്നത്. ഈ സിനിമയില്‍ സുരാജ് അഭിനയിച്ചില്ലെങ്കിലും, മമ്മൂട്ടിയെ തിരുവനന്തപുരം ഭാഷ പഠിപ്പിച്ചത് സുരാജ് ആയിരുന്നു. അതിന് ശേഷം പിന്നെ സുരാജിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

    13 വര്‍ഷം 180 സിനിമ

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    മലയാള സിനിമയില്‍ സുരാജ് സാന്നിധ്യം അറിയിച്ചിട്ട് വര്‍ഷം 13 ആയി. ഇതുവരെ അഭിനയിച്ചത് 180 സിനിമകളിലാണ്.

    വിവാദം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    ഇതിനിടെ സുരാജിനെതിരെ ചില വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. സുരാജിന്റേതെന്ന് ആരോപിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാലും വിവാദങ്ങളില്‍ തളരാതെ സുരാജ് മുന്നോട്ട് നീങ്ങി.

    വിവാഹം, കുടുംബം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    പ്രണയ വിവാഹമായിരുന്നു സുരാജിന്റേത്. 2005 ല്‍ ആണ് തന്റെ പ്രേമഭാജനം സുപ്രിയയെ ജീവിത പങ്കാളിയാക്കിയത്. മൂന്ന് മക്കളുണ്ട്. കാശിനാഥന്‍, വാസുദേവ്, ഹൃദ്യ

    അവാര്‍ഡുകള്‍

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    അവാര്‍ഡുകള്‍ പലത് ലഭിച്ചിട്ടുണ്ട് സുരാജിന്. അതില്‍ പ്രധാനം സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹാസ്യ താരത്തിനുള്ള അവാര്‍ഡ് ആണ്. 2009 ലും 2010 ലും തുടര്‍ച്ചയായി രണ്ട് തവണയാണ് സുരാജ് ഈ പുസ്‌കാരം സ്വന്തമാക്കിയത്.

    ദേശീയ പുരസ്‌കാരം

    ഇങ്ങനെയായിരുന്നു സുരാജിന്റെ ജീവിതം

    ഏതൊരു നടനെ സംബന്ധിച്ചും ഏറ്റവും വലിയ സ്വപ്‌നമാണ് ദേശീയ പുരസ്‌കാരം. മഹാനടന്‍മാര്‍ പലരും അരങ്ങുവാഴുമ്പോള്‍ തന്നെ ആ പുരസ്‌കാരം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുരാജ് ഇപ്പോള്‍. ഡോ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിനാണ് സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

    English summary
    Life of Suraj Venjaramood as an actor.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X