Don't Miss!
- Lifestyle
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
ചിലർ വർക്കുകൾ മുടക്കാൻ തുടങ്ങി, എന്നെ വിളിക്കാതായി; എങ്കിലും നീ തനിച്ചല്ല, കൂടെയുണ്ടെന്ന് രഞ്ജു രഞ്ജിമർ
കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ടാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഓടി കൊണ്ടിരുന്ന കാറില്‍ വെച്ച് നടിയെ പീഡിപ്പിക്കുകയായിരുന്നു. അന്ന് മുതലിങ്ങോട്ട് മലയാള സിനിമാലോകത്തെ ഞെട്ടിച്ചുള്ള വെളിപ്പെടുത്തലുകളാണ് വന്നത്. കേസില്‍ നടന് ദിലീപിന് എതിരെയുള്ള തുടരന്വേഷണത്തിന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് ഇരയായ നടി രംഗത്ത് വരികയും തനിക്ക് സംഭവിച്ചത് പോലൊരു വേദന ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും നടി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന് മോഹന്‍ലാലുമൊക്കെ നടിയ്ക്ക് പിന്തുണ അറിയിച്ച് എത്തി. ഇവരെ കൂടാതെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പിന്തുണ നല്കി. ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമര്‍ തന്റെ സ്നേഹാശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. തന്റെ മകള്‍ എന്നാണ് നടിയെ രഞ്ജു വിശേഷിപ്പിച്ചിരിക്കുന്നത്... പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

എന്റെ മക്കള്‍ക്ക്... നീ തനിച്ചല്ല നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി തുഴയാന്‍ നിന്നെ മനസ്സിലാക്കിയ ഒരുപാടു പേരുണ്ടിവിടെ. പലപ്പോഴും ജീവിതം വഴിമുട്ടുന്ന അവസ്ഥവരെ വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത് സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്. അതുകൊണ്ടു തന്നെ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലര്‍ എന്നെ വിളിക്കാതായി, വര്‍ക്കുകള്‍ മുടക്കാന്‍ തുടങ്ങി, ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഞാന്‍ കൈ പിടിച്ചത് നീതിക്ക് വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു.

നീ വിശ്വസിക്കുക, നീ തനിച്ചല്ല, പലപ്പോഴും പല സത്യങ്ങളും വിളിച്ചു കൂവാന്‍ പലരും മടിക്കുന്നത് ജീവനില്‍ പേടിച്ചിട്ടാ. ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല. കുറെ നാളുകള്‍ക്കു ശേഷം നമ്മള് കാണാം എന്ന് പറഞ്ഞ ആ ദിവസം, ചാനലുകളില്‍ വാര്‍ത്ത വന്നു നിറയുമ്പോള്‍ അത് നീ ആയിരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ നിനക്ക് നീതി ലഭിക്കും വരെ നിന്നോടൊപ്പം നില കൊള്ളാന്‍ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാര്‍ഥന. നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്റെ പോരാളി.. ഇതില്‍ നിനക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഇവിടെ നിയമം നടപ്പിലാക്കാന്‍ സാധ്യമല്ല എന്നുറപ്പിക്കാം. കേരള ഗവണ്മെന്റിലും ഇന്ത്യന്‍ നീതി ന്യായത്തിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഇല്ലാണ്ടാവും, സത്യം ജയിക്കണം..

ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ നമ്മുടെ നീതിന്യായ കോടതി കണ്ണു തുറക്കണം. പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ആ പഴഞ്ചൊല്ലുകള്‍ കാറ്റില്‍ പറത്തി കൊണ്ട്, സത്യസന്ധതയ്ക്ക്, ചെയ്യുന്ന തൊഴിലിനുള്ള കൂറ്, ഒരു പെണ്‍കുട്ടിയോട് ചെയ്ത അനീതിക്കെതിരെ സത്യസന്ധമായ എടുക്കുന്ന തീരുമാനങ്ങള്‍ ഇവയൊക്കെ വേണ്ടി വരും. പക്ഷേ ഇവയ്ക്ക് മുന്നില്‍ പണം വന്നു കൂടിയാല്‍ കണ്ണു മഞ്ഞളിക്കുന്ന നീതി ന്യായവും ഇവിടെയുണ്ട് എന്നറിയുമ്പോള്‍ പേടിയാണ്.

ഇനിയും ഇരകളുടെ എണ്ണങ്ങള്‍ കൂടി കൂടി വരും. അകത്തളങ്ങളില്‍ ഇരുന്നു കൊട്ടേഷന്‍ കൊടുക്കുവാനും കൈകാലുകള്‍ വെട്ടി ഇടുവാനും ചതച്ചരച്ചു കൊല്ലുവാനും ആജ്ഞ ഇടാന്‍ വില്ലന്മാര് ഉള്ളപ്പോള്‍ ഇനിയും നാം പഠിക്കണം, ഇരകളുടെ എണ്ണം കൂടിക്കൂടി വരികയാണ്, ഇവിടെ ജീവിച്ചു പോകുവാന്‍ ഭയമുണ്ട്, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പില് അന്നും ചിലത് പറഞ്ഞിരുന്നു, ഇന്നും പറയേണ്ടി വരുന്നു. പ്രാര്‍ത്ഥന മാത്രം, എന്റെ അമ്മയ്ക്ക് തണലായി, എന്റെ സഹോദരങ്ങള്‍ക്ക് തുണയായി, എന്റെ മക്കള്‍ക്ക് വഴികാട്ടിയായി ഇനിയും ജീവിക്കണം.. എന്നുമാണ് രഞ്ജു രഞ്ജിമര്‍ പറയുന്നത്.
ആരോടും പ്രണയം വരുന്നില്ല; കോമഡി ചെയ്ത് എല്ലാം പോയി, വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് സുബി സുരേഷ്