»   » മല്ലികയ്ക്ക് നഗ്നയാവാന്‍ ഇനിയും അവസരമുണ്ട്

മല്ലികയ്ക്ക് നഗ്നയാവാന്‍ ഇനിയും അവസരമുണ്ട്

Posted By:
Subscribe to Filmibeat Malayalam
Mallika,
ബ്യാരിയിലെ അഭിനയത്തിന് ദേശീയ അംഗീകാരം ലഭിച്ചതോടെ മല്ലികയിപ്പോള്‍ വലിയ വെടിപൊട്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. നഗ്‌നയായി അഭിനയിച്ചിരുന്നെങ്കില്‍ ദേശീയ അവാര്‍ഡ് കിട്ടിയേനെ എന്ന്. വിദ്യബാലന് കിട്ടിയ അവാര്‍ഡിനോടുള്ള കെറുവാണ് ഈ ഡീസന്റ് നടിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.

മല്ലികയെ മോളിവുഡും കോളിവുഡും നല്ല പോലെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുപോരെ വലിയ വായിലുള്ള അഭിപ്രായ പ്രകടനങ്ങള്‍. ഒരു അഭിനേത്രി എന്ന നിലയില്‍ വിദ്യബാലന്‍ അംഗീകരിക്കപ്പെട്ട വേഷങ്ങള്‍ പലതുണ്ട്. ഡേര്‍ട്ടിപിക്ചര്‍ ഒരു നിമിത്തമായെന്ന് മാത്രം.

ഒരു നടിയുടെ (സെക്‌സ് നടി) ജീവിതം പറയുന്ന സിനിമയില്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയാണ് ഒരു പ്രതിബദ്ധതയുള്ള നടിയെ സംബന്ധിച്ചിടത്തോളം നിറവേറ്റാനുള്ളത്. അത് വിദ്യ ബാലന്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിസുറ്റതാക്കി അതിന് അംഗീകാരവും ലഭിച്ചു. ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച മല്ലികയ്ക്കു ഇങ്ങനെ ഒരു കമന്റടിച്ച് വിദ്യയെ ഇകഴ്ത്തണ്ട കാര്യമില്ലായിരുന്നു.

ഒരേ സമയം ദേശീയ അവാര്‍ഡ് ജൂറിയെക്കൂടിയാണ് മല്ലിക കളിയാക്കിയത് ഇമേജുകള്‍ക്കുള്ളില്‍ ജീവിക്കുന്ന പരമ്പരാഗത അഭിനേത്രികളുടെ പ്രതിനിധിയായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് മല്ലികയെ പോലെ വളര്‍ന്നു വരുന്ന ഒരു നടിക്ക് ചേര്‍ന്നതല്ല.

ഡേര്‍ട്ടിപിക്ചറിലെ വിദ്യ ബാലന്റെ പ്രകടനത്തിലൂടെ ഒട്ടുമിക്ക നടികളും വിട്ടുവീഴ്ചകള്‍ക്കു തയ്യാറായി ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് മല്ലിക ഇങ്ങനെ ഒരഭിപ്രായ പ്രകടനവുമായി രംഗത്തു വരുന്നത്. അതിന്റെ പച്ചയായ രാഷ്ട്രീയം അംഗീകാരത്തിന്റെ ഒരു ചെറിയ വെളിച്ചം വീഴുമ്പോഴേക്കും അഹങ്കാരത്തിന്റെ വലിയ പ്രതിരൂപം ഉടലെടുക്കുന്നതിന്റെ സൂചനയാണ് .ഇത് മുളയിലെ നുള്ളുക, മികച്ച വേഷങ്ങള്‍ക്കായി കാത്തിരിക്കുക, ഉപാധികളില്ലാതെ.

English summary
Bollywood diva Vidya Balan received her first Best Actress National Award for her outstanding performance as Silk Smitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X