»   » മഞ്ജുവിന്റെ വിശേഷങ്ങള്‍ക്ക് മഞ്ജുവാര്യര്‍.കോം

മഞ്ജുവിന്റെ വിശേഷങ്ങള്‍ക്ക് മഞ്ജുവാര്യര്‍.കോം

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുമോ, ദിലീപുമായുളള ബന്ധം വേര്‍പ്പെടുത്തുമോ, എന്തായിരുന്നു ആ വിവാദ ഇന്റര്‍വ്യൂവില്‍ സംഭവിച്ചത് ... പ്രിയ നായികയായിരുന്ന മഞ്ജു വാര്യരെക്കുറിച്ച് ആരാധകര്‍ക്ക് ആകാംക്ഷകള്‍ അവസാനിക്കുന്നില്ല. ഇതിനിടെയാണ് താരം സ്വന്തം വെബ്‌സൈറ്റുമായി രംഗത്തെത്തുന്നത്.

അതേ, www.manjuwarrier.com എന്ന വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ മഞ്ജുവിന്റെ പുതിയ വിശേഷങ്ങളും വാര്‍ത്തകളും അറിയാം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകര്‍ക്കുശേഷമാണ് സ്വന്തം വെബ്‌സൈറ്റുമായി മഞ്ജുവാര്യരും രംഗത്തുവരുന്നത്. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമെന്നാണല്ലോ, ഡിജിറ്റല്‍ യുഗത്തില്‍ ബ്ലോഗെഴുത്തുകാരിയായും മഞ്ജു പ്രത്യക്ഷപ്പെട്ടേക്കാം എന്നാണ് സൂചനകള്‍.

ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍, ഷൂട്ടിംഗ് രംഗങ്ങളിലെയും സ്വകാര്യ ജീവിതത്തിലെയും അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവയാകും തുടക്കത്തില്‍ മഞ്ജു വാര്യര്‍.കോമിലെ ഉള്ളടക്കം. അന്താരാഷ്ട്ര ഏജന്‍സിയായ സി എ മീഡിയ ആണ് മഞ്ജുവിന് വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കുന്നത്. അഭിനയത്തോട് വിടപറഞ്ഞ ശേഷം നര്‍ത്തകിയായി തിരിച്ചുവന്ന മഞ്ജുവിന്റെ നൃത്തരംഗത്തെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ ഉണ്ടാകും.

നൃത്തരംഗത്ത് സജീവമാകുന്നു എന്ന സൂചനകള്‍ നല്‍കിയ മഞ്ജുവാര്യര്‍ സിനിമയിലും തിരിച്ചുവരവിന് ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിലൂടെ മഞ്ജു വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു എന്ന വാര്‍ത്തയായിരുന്നു ഇതില്‍ ഒടുവിലത്തേത്. സിനിമാലോകത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും മഞ്ജുവാര്യരെ ഓണ്‍ലൈന്‍ മീഡിയയിലൂടെയെങ്കിലും കാണാന്‍ പറ്റുമല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍.

English summary
Malayalam cine actress Manju Warrier appears through her official website www.manjuwarrier.com.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam