»   » മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഈ വര്‍ഷത്തെ മഞ്ജുവിന്റെ പിറന്നാല്‍ എന്തുകൊണ്ടും ആരാധകര്‍ക്ക് ആഘോഷമായിരിക്കും. മഞ്ജു സിനിമയില്‍ നിറഞ്ഞുനിന്ന കാലത്ത് താരസുന്ദരിമാരുടെ പിറന്നാളുകള്‍ അധികം ആഘോഷിച്ചു വന്നിരുന്നില്ല. അത്തരമൊരു ആഘോഷം വരുമ്പോഴേക്കും വിവാഹിതയായ മഞ്ജു സിനിമയില്‍ നിന്ന് വിട്ടുനിന്ന് കഴിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ മഞ്ജു തിരിച്ചുവന്നിരിക്കുന്നു. മുപ്പത്തിയഞ്ചാം പിറന്നാള്‍ മഞ്ജുവിനൊപ്പം ആരാധകരും ആഘോഷമാക്കുകയാണ്. 1978 നവംബര്‍ ഒന്നിന് നാഗര്‍കോയിലാണ് മഞ്ജുവിന്റെ ജനനം. മാധവനും ഗിരിജയ്ക്കും ജനിച്ച ആദ്യത്തെ പുത്രി. മധുവാര്യരാണ് മഞ്ജുവിന്റെ ഏക സഹോദരന്‍.

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

1978 നവംബര്‍ ഒന്നിന് നാഗര്‍കോയിലില്‍ മാധവന്‍ വാര്യര്‍ക്കും ഗിരിജയ്ക്കും ജനിച്ച ആദ്യത്തെ പുത്രി. മധുവാര്യരാണ് ഏക സഹോദരന്‍

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

നാഗര്‍കോയിലെ ചിന്മയ വിദ്യാലയത്തിലാണ് മഞ്ജു തന്റെ പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനകാലത്ത് തന്നെ കലാതിലകപ്പട്ടമണിഞ്ഞു

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

1998 ഒക്ടോബര്‍ 20ന് മഞ്ജു ദിലീപിനൊപ്പം ഒളിച്ചോടി വിവാഹിതയായി. മീനാക്ഷിയാണ് ഒരേയൊരു മകള്‍

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും സല്ലാപമാണ് ബ്രേക്ക് നല്‍കിയത്. 20ഓളം ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി ഒടുവിലിപ്പോള്‍ പൃഥ്വിയുടെ നായികയാകാന്‍ ഒരുങ്ങുകയാണ് മഞ്ജു

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടെയാണ് മഞ്ജു. ഒഴിവു സമയങ്ങള്‍ ഡ്രസ്സ് ഡിസൈനിങിനും സിനിമ കാണാനും വേണ്ടി ഉപയോഗിക്കുന്നു

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

അമിതാബ് ഭച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തിലഭിനയിച്ചുകൊണ്ടാണ് മഞ്ജുവിന്റെ തിരിച്ചുവരവ്. നീണ്ട 14 വര്‍ഷം മഞ്ജു സിനിമയില്‍ നിന്ന് വിട്ടുനിന്നു

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

തിരിച്ചുവരവില്‍ മഞ്ജു ആളാകെയങ്ങ് മാറി. തനികേരളീയതയുടെ പ്രതിരൂപമായിരുന്ന മഞ്ജുവിന്റെ പുതിയമുഖം ഒന്നു നോക്കണെ!

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

തിരിച്ചുവരവില്‍ എല്ലാതരത്തിലും പ്രേക്ഷകരുമായി സംവദിക്കാന്‍ മഞ്ജു വെബ്‌സൈറ്റ് തുറന്നു

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

ഈ പുഴയും കടന്ന്, ആറാം തമ്പുരാന്‍, കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത്, തൂവല്‍ക്കൊട്ടാരം, കണ്ണെഴുതിപ്പൊട്ടുംതൊട്ട്, പത്രം എന്നീ ചിത്രങ്ങളിലൊക്കെ മഞ്ജു പുരസ്‌കാരം വാരിക്കൂട്ടി

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

ആറാം തമ്പുരാന്‍, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങളിലൂടെ മഞ്ജു പിന്നണി ഗാനരംഗത്തേക്കും വന്നു.

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

രഞ്ജിത്ത്, റോഷന്‍ ആന്‍ഡ്രൂസ്, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെല്ലാം മഞ്ജു ഇപ്പോള്‍ കരാറൊപ്പിട്ടിട്ടുണ്ട്.

മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന മഞ്ജുവിന് വണ്‍ ഇന്ത്യയുടെ ജന്മദിനാശംസകള്‍ ആശംസകള്‍


English summary
Manju Warrier, who has become the talk of the town ever since she has announced her comeback, is celebrating her 35th birthday today, 1st November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam