For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫസ്റ്റ് നൈറ്റ് കാണാന്‍ കൊച്ചുമകള്‍ വന്നു; ചീത്തപ്പേര് താൻ സമ്പാദിച്ചതാണെന്ന് കീർത്തിയോട് പറഞ്ഞു, മേനക സുരേഷ്

  |

  തെന്നിന്ത്യയിലെ പ്രമുഖ താരകുടുംബമാണ് മേനക സുരേഷിന്റേത്. ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മേനക. പിന്നീട് നിര്‍മാതാവ് സുരേഷിനെ വിവാഹം കഴിച്ച് കുടുംബിനിയായി. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് മകളുടെ പേരിലാണ്. ഇപ്പോള്‍ ഇതേ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി അഭിനയലോകത്ത് സജീവമായതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തിലെ പുതിയ വിശേഷങ്ങള്‍ മേനക പങ്കുവെച്ചത്.

  കീര്‍ത്തി അഭിനയിച്ച് തുടങ്ങിയതിന് പിന്നാലെ മേനകയുടെ അമ്മ കൂടി അഭിനയത്തിലേക്ക് എത്തുകയായിരുന്നു. കൊച്ചുമകളുടെ കൂടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ അമ്മയ്ക്ക് വേണ്ടി പുതിയൊരു കഥാപാത്രം ഉണ്ടാക്കി സിനിമയില്‍ അഭിനയിപ്പിച്ചതോടെയാണ് അമ്മ അഭിനേത്രിയായി മാറിയതെന്നാണ് മേനക പറയുന്നത്. ഇപ്പോള്‍ കൊവിഡ് കാരണം പല അവസരങ്ങളും വേണ്ടെന്ന് വെക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

  ഈ ജീവിതം ഞാന്‍ ആഗ്രഹിച്ച് വാങ്ങിയതാണ്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ് ജീവിക്കുന്നത്. കീര്‍ത്തിയൊക്കെ ജനിച്ച സമയത്ത് ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്യാന്‍ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താന്‍ സമയം കണ്ടെത്തുമായിരുന്നു. അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്ത് വന്നതായി മേനക സുരേഷ് പറയുന്നു.

  എന്റെ അമ്മ ന്യൂജനറേഷന്‍ ലേഡീ ആണെന്നാണ് മേനക പറയുന്നത്. തന്റെ കൂടെ കൂട്ടിന് വന്നപ്പോള്‍ പോലും അമ്മ അഭിനയിച്ചിട്ടില്ല. പക്ഷേ കീര്‍ത്തിയുടെ കൂടെ പോയപ്പോള്‍ അമ്മ അഭിനയിച്ചു. റെമോ എന്ന സിനിമയില്‍ അമ്മ കീര്‍ത്തിയുടെ കൂടെ പോയി. ഇത് കണ്ട സംവിധായകന്‍ കീര്‍ത്തിയുടെ അമ്മൂമ്മയായി ഒരു കഥാപാത്രം ഉണ്ടാക്കിയാലോ എന്ന് ചോദിച്ച് അമ്മയ്‌ക്കൊരു വേഷം ഉണ്ടാക്കി കൊടുത്തു. ഒരു ഡയലോഗ് തന്നെ പല വിധത്തില്‍ പറയുന്നത് മാത്രമേ അതിലുള്ളു. ചുമ്മ ഇരുന്ന അമ്മയ്ക്ക് അതിലൊരു കഥാപാത്രം കിട്ടി. ഒടുവില്‍ സിനിമ റിലീസ് ചെയ്ത് പുറത്തിറങ്ങിയ ശേഷം കാണാന്‍ വന്നവരെല്ലാം അമ്മയുടെ ചുറ്റും ആളായിരുന്നു.

  റെമോ പാട്ടിയെന്ന് പറഞ്ഞ് എല്ലാവരും അമ്മയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ വന്നു. ആ സിനിമയ്ക്ക് ശേഷം എനിക്കൊരു വേഷം ഉണ്ടോന്ന് ചോദിച്ച് നടക്കുകയാണ്. സുരേഷേട്ടനോട് പോലും ചോദിച്ചു. ചാരു ഹാസന്റെ നായികയായി അമ്മ അഭിനയിച്ചു. അവര്‍ തമ്മില്‍ ഇഞ്ചിയിടിപ്പ് അഴകാ എന്ന പാട്ടില്‍ ഇരുവരും ഫസ്റ്റ് നൈറ്റ് സീനിലും അഭിനയിച്ചിട്ടുണ്ട്. അത് കാണാന്‍ കീര്‍ത്തി അവിടെ പോയിരുന്നു. ഇതോടെ എന്റെ ഫസ്റ്റ് നൈറ്റ് കാണാന്‍ എന്റെ കൊച്ചുമോള്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞ് നടക്കാന്‍ തുടങ്ങി. അത് പത്രത്തിലൊക്കെ വാര്‍ത്തയായി വരികയും ചെയ്തതായി മേനക പറയുന്നു.

  വേദികയെ വീട്ടിൽ നിന്നും ആട്ടി പുറത്താക്കി സിദ്ധാര്‍ഥ്; സുമിത്രയ്ക്ക് പണി കൊടുക്കാൻ പോയി അവസാനം പെരുവഴിയിലായി

  Recommended Video

  Mohanlal dances with actress menaka | FilmiBeat Malayalam

  മകള്‍ കീര്‍ത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്. ഒന്ന് സമയം പാലിക്കുക. രണ്ട് ചെറിയ ആള്‍ മുതല്‍ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ് മകളോട് പറഞ്ഞിട്ടുള്ളത്. അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്‌നവുമില്ല. മേനകയുടെ മോള്‍ക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു. അവള്‍ക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്‌നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത്. കാരണം അത് ഞാന്‍ സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മേനക വ്യക്തമാക്കുന്നു.

  ലിപ് ലോക് സീൻ ചെയ്യുന്നത് അത്ര ഈസിയല്ല; അതിന് വേണ്ടിയെടുത്ത മുന്നൊരുക്കങ്ങളെ കുറിച്ച് ദുർഗയും കൃഷ്ണ ശങ്കറും

  Read more about: menaka മേനക
  English summary
  Menaka Suresh Opens Up About Keerthy Suresh And Her Mom Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X